അർത്ഥം അഭിരാമം 9 [കബനീനാഥ്]

Posted by

ഒടുവിൽ നനഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു……

അജയ് ഉരിയാടിയില്ല…….

ഒരു നിമിഷം കഴിഞ്ഞ് അവൻ അവളുടെ മാതളയിതൾ പോലുള്ള അധരങ്ങളിലേക്ക് മുഖമടുപ്പിച്ചു..

“ജസ്റ്റ് … കിസ്സ്………. ”

പ്രണയം മാത്രം വഴിഞ്ഞൊഴുകിയ സ്വരത്തിൽ അവൻ മന്ത്രിച്ചു…

ഒരു നിമിഷം അവളും മിണ്ടിയില്ല …

” ഓക്കേ… …. ബട്ട്… ….”

അതും പ്രണയ മന്ത്രണമായിരുന്നു…

ആ , പക്ഷേ, യിൽ എല്ലാമടങ്ങിയിരുന്നു എന്ന് മാത്രം………

കവിളിൽ കൈ ചേർത്ത് , അവനാ ചുണ്ടുകളിലേക്ക് ചുണ്ടുകൾ കൊരുത്തു…

മുറിവ്, വായ്ക്കകത്ത്‌ ചുളുങ്ങി വലിഞ്ഞെങ്കിലും അതിലേറെ ദാഹം അവനുണ്ടായിരുന്നതിനാൽ അവളുടെ ചുണ്ടുകൾ അവൻ നുണഞ്ഞു തുടങ്ങി……

അഭിരാമി ഒന്നു വിറച്ചു……

ചുണ്ടുകൾ വിടാതെ തന്നെ, അജയ് അവളുടെ ഇടത്തേ കയ്യിൽ തന്റെ വലം കൈ വിരലുകൾ കോർത്തു.

അവളെ പതിയെ സീറ്റിലേക്ക് ചായ്ച്ചു..

കൂർത്തുപോയ ചൂടും അരവുമുള്ള നാവ് അവളുടെ വായിലേക്ക് അവൻ തള്ളിയിറക്കിയതും അഭിരാമി വായ തുറന്നു പോയി…

നാവ്, നാവിനെ തൊട്ടതും കറന്റടിച്ചതു പോലെ അവളൊന്നു പിടഞ്ഞു..

കൊഴുത്ത ഉമിനീർ വായ്ക്കുള്ളിൽ പതഞ്ഞു നനുത്ത , കുമിളകൾ തീർത്തു തുടങ്ങി…

ചുംബനത്തിന്റെ , അനുനിമിഷം തീവ്രതയേറുന്ന ചുംബനത്തിന്റെ ശബ്ദവീചികൾ കാറിനുള്ളിൽ മുഴങ്ങിത്തുടങ്ങി…

സീറ്റിനും അജയ്ക്കും ഇടയിൽ, അവൾ മിഴികളടച്ച് അവന് കൊടുത്തും അതിലേറെ വാങ്ങിയും അവൾ മിഴികൾ മയങ്ങിക്കിടന്നു…

അവളുടെ നാക്കിഴഞ്ഞ് അവന്റെ ഉൾക്കവിളിലെ മുറിപ്പാട് വലിഞ്ഞു..

അഭിരാമി രക്തച്ചുവ തന്റെ വായിലറിഞ്ഞു..

തന്റെ മുറിപ്പാട്, വിടർന്നതും രക്തം കിനിഞ്ഞതുമറിഞ്ഞിട്ടും അജയ് അവൾക്കേകിയിരുന്ന ചുംബനത്തിന്റെ തീവ്രത കുറച്ചതേയില്ല……

നിമിഷങ്ങൾ ചുംബനത്തീയാൽ പൊള്ളിക്കൊണ്ടിരുന്നു..

ശരീരങ്ങൾ അത്യുഷ്ണത്താൽ വെന്തു തുടങ്ങി…

മിനിറ്റുകൾ കഴിഞ്ഞു…

ശ്വാസം കിട്ടാതെ അഭിരാമി വലതു കൈ കൊണ്ട് അവന്റെ നെഞ്ചിൽ തള്ളി മാറ്റി..

അജയ്, അവളുടെ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് തന്നെ    പിന്നിലേക്ക് വലിഞ്ഞു…

ഒരു നിമിഷം അവളും മുന്നോട്ടാഞ്ഞു……

“ന.. ഫ്…… ”

അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു…

കിതപ്പടങ്ങാതെ അവളുടെ നെഞ്ചം ക്രമാതീതമായി ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു……

അവനെ ഒന്നു നോക്കുക മാത്രം ചെയ്തിട്ട് അവൾ ഡോർ തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *