“ഏയ്… ”
അവൾ പറഞ്ഞു……
“ഉങ്കള്ക്ക് ബ്രദറാ….? ”
അവനും പുഞ്ചിരിച്ചു തുടങ്ങി…
” ങൂഹും… ”
അവളും ചിരിച്ചു തുടങ്ങി…
“ഉങ്കള്ക്ക് ലൗവറാ… ?”
അവളുടെ ചെവിയോട് ചേർത്ത് അവൻ മന്ത്രിച്ചു……
ഒരു വിറയൽ അഭിരാമിയിലുണ്ടായി…
” സൊല്ലുങ്കോ ചെല്ലം…… ഉങ്കള്ക്ക് കാതലൻ താനേ അവൻ… ?”
അവന്റെ സ്വരവും വിറപൂണ്ടു തുടങ്ങിയിരുന്നു……
” എനക്ക് യേതുമേ പുരിയാത്…. ഒന്നുമേ തെരിഞ്ചിടും.. എനക്ക് എല്ലാമേ അവൻ താൻ… ”
ചിരിയോടെയാണ് പറഞ്ഞതെങ്കിലും അവളുടെ സ്വരവും വിറപൂണ്ടിരുന്നു…
വനത്തിൽ വെച്ചോ , ഫാം ഹൗസിൽ വെച്ചോ സംസാരിക്കുമ്പോഴോ ചുംബിച്ചപ്പോഴോ ഇല്ലാത്ത ഒരു വിറയലും ഇളക്കവും ശരീരത്തിനുണ്ടാകുന്നത് ഇരുവരും അറിയുന്നുണ്ടായിരുന്നു..
അവിടെയായിരുന്നപ്പോൾ ആരും കാണില്ല , അറിയില്ല എന്നൊരു ധൈര്യം ഉണ്ടായിരുന്നു..
ഇവിടെ , ആരും ഏത് നിമിഷവും എത്തിചേരുന്ന സ്ഥലത്തായതിനാലാവാം അങ്ങനെ സംഭവിക്കുന്നതെന്ന് അവർ ചിന്തിച്ചു പോയി…
ആൾക്കൂട്ടത്തിനിടയിൽ നിന്നും ആരുമറിയാതെ മോഷ്ടിക്കുന്ന, മോഷ്ടാവിനെപ്പോലെയായിരുന്നു ഇരുവരുടെയും മനസ്സ്…
” എല്ലാമേ അവൻ താൻ… ?”
അജയ് അവളുടെ കവിളിൽ കവിളുരുമ്മി…
“ആമാടാ… ബട്ട് ഒരു പ്രചനമിറുക്ക്… ”
” സൊൽ ………. ”
” അവന്ക്ക് നാൻ തായേ…”
പ്രതീക്ഷിച്ചതാണെങ്കിലും ഒരു മിന്നൽ അവനിലൂടെ പാഞ്ഞു…
അതിന്റെ ഒരല അവളിലുമുണ്ടായി……
” അത് താനെടാ മുഖ്യമാന പ്രചനം…… ”
അഭിരാമി ഒന്നുകൂടി അവനിലേക്ക് ചാഞ്ഞു……
അജയ് ഇടം കൈ കൊണ്ട് അവളുടെ മുഖം തിരിച്ചു.
പ്രണയം മാത്രം അവനാ മിഴികളിൽ കണ്ടു..
“യാര്ക്കുമേ , തെരിയാത ലൗ പണ്ണ മുടിയുമാ… ?”
അവന്റെ ചോദ്യം അവളുടെ മിഴികളിൽ നോക്കി തന്നെയായിരുന്നു…
അഭിരാമി ഉള്ളാലെ ഒന്നുലഞ്ഞു..
അവളും അവന്റെ മിഴികളിൽ തന്നെ നോക്കിയിരുന്നു…
” പറ……. ”
അവന്റെ സ്വരം കാറ്റിനേക്കാൾ മൃദുലമായിരുന്നു……
അഭിരാമി മിഴികൾ പിൻവലിക്കാതെ അതേ നോട്ടം തുടർന്നു…
മിഴികൾ കൊരുത്തു നിന്നു… ….
ഒരു ചഞ്ചലിപ്പുമില്ലാതെ ഇരുവരും മറ്റേയാളുടെ മിഴികളിലേക്ക് മാത്രം നോക്കി കുറച്ചു നേരം ഇരുന്നു…
” ഞാൻ പറയാതെ നിനക്കെല്ലാം അറിയാമല്ലോ… “