പിന്നെ കൺതടങ്ങളിൽ ചുണ്ടുകൾ തൊട്ടു…
അവളുടെ കണ്ണുനീരുപ്പ് ഒന്ന് നുണഞ്ഞതിനു ശേഷം, അവനും കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു …
” എവിടെപ്പോയി ഝാൻസി റാണിയുടെ വീര്യം…… ?”
“പോടാ… ”
അവന്റെ നെഞ്ചിൽ ഒരു തള്ളു കൊടുത്ത് അവൾ ഡോർ തുറക്കാൻ ശ്രമിച്ചു.
അജയ് അവളുടെ കയ്യിൽ പിടിച്ച് വലിച്ച്, വീണ്ടും നെഞ്ചിലേക്കിട്ടു.
” പറഞ്ഞിട്ട് പോയാൽ മതി … ”
“ഇല്ലെങ്കിൽ… ….? ”
അവളുടെ ഭാവം മനോഹരമായിരുന്നു…… കരഞ്ഞു പോയ മിഴികളിൽ കൺപീലിക്കറുപ്പ് തെളിഞ്ഞു നിന്നു…
ക്ഷീണം ബാധിച്ച മിഴികളുമായി നിൽക്കുന്ന പെണ്ണിന്റെ ചന്തം ..!
” ഇല്ലെങ്കിൽ വിടില്ല…… അത്ര തന്നെ ..”
അവൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു.
“വിടാതെ………?”
ഒരു നേരിയ തരിപ്പ് അവളുടെ സ്വരത്തിലുണ്ടായിരുന്നു……
” ദേ… …. ഇങ്ങനെ ചേർത്തുപിടിക്കും…… ”
പറഞ്ഞു കൊണ്ട് ,അവളുടെ പുറം നെഞ്ചിലേക്ക് അവൻ ചേർത്ത് മാറിടങ്ങൾക്കു മുകളിലൂടെ കൈ ചുറ്റി പിടിച്ചു…
“നല്ല അടി മേടിക്കും…… ”
അവനോട് ചേരുന്നതിനിടയിൽ അവൾ ചെറിയ ചിരിയോടെ പറഞ്ഞു……
” എന്നെ തൊട്ടാൽ സഹിക്കില്ലാന്ന് പറഞ്ഞിട്ട്… ?”
“അത് മറ്റുള്ളവർ…… എനിക്ക് തല്ലുവൊക്കെ ചെയ്യാം… ”
“അതെന്താ അങ്ങനെ… ? ”
അജയ് കൈ എടുത്ത് അവളുടെ കവിളിലൊന്നു തഴുകി..
” അതങ്ങനാ… ”
“അതെന്താന്നാ ചോദിച്ചത്…… ?”
അജയ് അവളുടെ പുറം വടിവിൽ കിടന്ന മുടിയിഴകൾ തഴുകിക്കൊണ്ട് കൂട്ടിച്ചേർത്തുപിടിച്ചു …
ഇടതു വശത്തേക്ക് അവളുടെ മുടിയിഴകൾ മൊത്തത്തിലായി അവൻ വകഞ്ഞെടുത്തിട്ടു……
അവളുടെ നഗ്നമായ വെളുത്ത പിൻകഴുത്തും ചുരിദാർ ടോപ്പിൽ , ഇറക്കി വെട്ടിയ പിൻഭാഗവും അവൻ കണ്ടു…
” അതെന്താണെന്ന് പറ…”
അവളുടെ ചുമലിലേക്ക് താടി ചേർത്ത് അവൻ ചോദിച്ചു……
വെട്ടിയിറക്കിയ ചുരിദാർ വിടവിലൂടെ അവളുടെ മാറിലെ മാംസളത അവൻ കണ്ടു..
“അതങ്ങനാന്ന് പറഞ്ഞല്ലോ…… ”
അവൾ ചിരിയോടെ പറഞ്ഞു……
” അവൻ ഉനക്ക് നൻപനാ… …. ? ”
മുനിച്ചാമിയുടെ ശബ്ദം അനുകരിച്ചാണ് അവൻ ചോദിച്ചത് …
അഭിരാമി ഒരു നിമിഷം ആലോചിച്ചു..