അഭിരാമി അതിലും വലുതാണെങ്കിലും അവളെപ്പോഴും അരികിലുണ്ടല്ലോ… ….
പക്ഷേ, അഭിരാമിക്ക് അങ്ങനെ ആയിരുന്നില്ല..
എ.സിക്കുള്ളിൽ നിശബ്ദത ഘനീഭവിച്ചു കിടന്നു……
തുറന്നു കിടന്ന ഗേയ്റ്റിലൂടെ അജയ് പോർച്ചിലേക്ക് കാർ കയറ്റി……
പോർച്ചിൽ കയറി കാർ മൂളിക്കൊണ്ടിരുന്നു…
അവൻ കാറിൽ ഇരുന്നു തന്നെ അവളെ ഒന്നു വിളിച്ചു.
“അമ്മാ……. ”
അഭിരാമി ശബ്ദിച്ചതോ അനങ്ങിയതോ ഇല്ല …
കാർ ഓഫായി……
ഗിയർ ബോക്സ് കടന്ന് അജയ് അവളിലേക്കടുത്തു..
ബലമായി, അവളുടെ മുഖം തന്റെ ചുമലിലേക്കവൻ അണച്ചു.
” ഞാൻ പറഞ്ഞതല്ലേ, അമ്മാ പോകേണ്ടന്ന്… ”
അവന്റെ ചുമലിൽ നിന്ന് മുഖമുയർത്തി അഭിരാമി അവനെ ഒന്നു നോക്കി……
അവളുടെ കണ്ണിണകളിലെ ഭാവം അവന് വിവേചിച്ചറിയാനായില്ല..
അടുത്ത നിമിഷം അവളുടെ മുഖം കോളു വന്നു മൂടുന്നതവൻ കണ്ടു…
മിഴികൾ പെയ്യാൻ കോപ്പുകൂട്ടി ..
അവൻ ഒന്നുകൂടി അവളിലേക്കടുത്തിരുന്നു……
ഒരു വിങ്ങലോടെ അഭിരാമി , അവന്റെ ചുമലിലേക്ക് വീണ്ടും മുഖമണച്ചു.
“നിന്നെ തൊട്ടാൽ എനിക്കത് സഹിക്കാൻ പറ്റൂല്ലെടാ… …. ”
അവന്റെ ഹൃദയത്തിലും ഒരു നീരുറവ കിനിഞ്ഞു…
അവനും അവളെ പുണർന്ന് മൂർദ്ധാവിൽ മുത്തി …
അച്ഛനെന്നയാളുടെ മുൻപിൽ പോർവിളി മുഴക്കിയ അമ്മയെ അവനോർത്തു …
സാക്ഷാൽ സംഹാരരുദ്ര…… !
എല്ലാ വിങ്ങലുകളും ഉള്ളിലൊതുക്കി അമ്മ എടുത്തണിഞ്ഞ മുഖംമൂടി അഴിഞ്ഞതെല്ലാം തന്റെ മുന്നിൽ മാത്രമായിരുന്നു……
ഒരാഴ്ചക്കാലം കൊണ്ടത് വ്യക്തമായതാണ്..
അമ്മയ്ക്കു നഷ്ടപ്പെട്ട ഇന്നലെകൾ … !
അമ്മയായും സഹോദരിയായും കാമുകിയായും കളിക്കൂട്ടുകാരിയായും അമ്മ എടുത്തണിഞ്ഞ വേഷങ്ങൾ അവരുടെ നൊമ്പരങ്ങളായിരുന്നുവെന്ന് അവൻ തിരിച്ചറിയുകയായിരുന്നു……
അവർക്കിനി താനേ ഉള്ളൂ ആശ്രയം…
അവർക്കിനി താനേയുള്ളൂ എന്തിനും ഏതിനും ..
ആ തന്നെ നോവിച്ചപ്പോൾ അവൾ , അവളെ മറന്നു..
അവൾക്കൊന്നു മാത്രം മതി… !
താൻ… താൻ മാത്രം..!
അതിനവൾ എതറ്റം വരെയും പോകും……
അതിനവൾ ആരെയും വെല്ലുവിളിക്കും.
അതിനവൾ ആരെയും കൊല്ലാനും മടിച്ചെന്ന് വരില്ല…
നിമിഷങ്ങൾ, അവന്റെ ചിന്തകളെ അങ്ങനെ നയിച്ചു കൊണ്ടിരുന്നു..
മിനിറ്റുകൾ കഴിഞ്ഞു പോയിരുന്നു…
അവളെ , പതിയെ അടർത്തി അജയ് നെറ്റിത്തടത്തിൽ ഉമ്മ വെച്ചു …