നാട്യമാണത്……….
ഞാൻ നിന്നിൽ ലയിക്കുന്നു എന്ന് അഭിനയിച്ചു വരുത്തിത്തീർക്കുകയായിരുന്നു അമ്മ…
ഒരു പ്രതീക്ഷ താനാണ് ….
ഒരേ ഒരു പ്രതീക്ഷ… !
അതില്ലാതാകാതിരിക്കാൻ വേണ്ടി മാത്രം സമ്മതിച്ചു തന്ന ചുംബനങ്ങളും , വിധേയത്വവുമായിരുന്നു , എന്ന് തിരിച്ചറിഞ്ഞ നിമിഷം അവന് വല്ലാത്ത ആത്മനിന്ദയും മനോലജ്‌ജയും തോന്നി……
അല്ലെങ്കിലും എല്ലാവിധത്തിലും തകർന്നിരിക്കുന്ന ഒരാളുടെ പിന്നാലെ കാമപൂരണം നടത്താൻ ചെന്ന തന്റെ മനോനിലയെക്കുറിച്ച് അവന് തന്നെ നാണക്കേട് തോന്നിത്തുടങ്ങി…
കാമപൂരണമോ… ?
അതങ്ങനെ സംഭവിക്കേണ്ടതാണോ ..?
ഒരിക്കലും സംഭവ്യമല്ലാത്ത കാര്യമാണ്……ഒരിക്കലും ആരാലും അംഗീകരിക്കപ്പെടാൻ ഒരു സാദ്ധ്യതയുമില്ലാത്തത്…
ഒരു യാത്രയിൽ , ഒരു സ്ത്രിയും പുരുഷനും മാത്രമുള്ള ഒരു യാത്രയിൽ സംഭവിച്ചു പോയ കാര്യങ്ങൾ മാത്രമായി അതിനെ കണ്ടാൽ മതി എന്നൊരു ചിന്തയിൽ ഒടുവിൽ അവൻ എത്തിച്ചേർന്നു …
തനിക്കൊരല്പം തിടുക്കവും സംഭവിച്ചതായി അവനും തോന്നിത്തുടങ്ങിയിരുന്നു …
തിരികെ ബാംഗ്ലൂരിന് പോയാലോ എന്നൊരു ചിന്ത അവനുണ്ടായി……
പക്ഷേ അഭിരാമിയുടെ മുഖം ഓർത്തപ്പോൾ അത് തനിക്കൊരിക്കലും ചെയ്യാൻ പറ്റില്ല , എന്നവന് മനസ്സിലായി…
പിന്നിൽ പാദപതനം അവൻ കേട്ടു…
” നീ ഇവിടെ വന്നിരിക്കുകയാണോ… ? എത്ര തവണയായി നിന്റെ ഫോൺ അടിക്കുന്നു … ”
പിന്നാലെ ചെറിയ ചിരിയോടെ ശബ്ദം വന്നു..
അവന്റെ മുന്നിലേക്ക് വന്നു കൊണ്ട് അവൾ അവനു നേരെ ഫോൺ നീട്ടി..
നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്.
അജയ് കൈ നീട്ടി ഫോൺ വാങ്ങി …
ക്ലീറ്റസ് ആയിരുന്നു..
അവനെ അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല..
കോൾ ചെയ്തിട്ട് അവൻ ഫോൺ സ്പീക്കറിലിട്ടു…
ഊഞ്ഞാലിൽ ചാരി അഭിരാമി അവനരികെ നിന്നു…
” നിങ്ങൾ വീട്ടിലെത്തിയോ… ?”
പരിഭ്രാന്തി നിറഞ്ഞ ക്ലീറ്റസിന്റെ സ്വരം ഇരുവരും കേട്ടു..
” രാവിലെ എത്തി … ”
അജയ് മറുപടി പറഞ്ഞു.
” എന്നതാണ് പ്രശ്നം…… ?”
“അതൊക്കെ ഞാൻ വന്നിട്ടു പറയാമെടാ… ”
അജയ് അതു പറഞ്ഞപ്പോൾ അഭിരാമി അവനെ നോക്കി …
ആ നോട്ടം അജയ് കണ്ടു ..
“മുനിച്ചാമി കാര്യങ്ങളൊക്കെ പറഞ്ഞു, രണ്ടു മൂന്നു ദിവസം നിങ്ങൾ മിസ്സിംഗായിരുന്നുവെന്ന് …… എവിടെപ്പോയി… ?”