വിതുമ്പി ക്കൊണ്ടാണ് രശ്മി പറഞ്ഞ് തീർത്തത്…
“ങാ…. നിന്റെ വിശേഷങ്ങൾ പറയ് മോളെ…”
രശ്മി കണ്ണ് തുത്തു….
” ഡിഗ്രി എക്സാം കഴിഞ്ഞപ്പോഴേ ഞങ്ങൾ ഒന്നായി… നസ്രാണിയെ ഉൾക്കൊള്ളാൻ രാജേട്ടന്റെ ആൾക്കാരും…. ചോവനുമായി സന്ധിയില്ലാ എന്ന് എന്റെ വീട്ടുകാരും കടുംപിടുത്തത്തിൽ….. 19 കാരൻ മകൻ ജിതിൻ മെഡിസിന് ചേർന്നു… സൗദിയിൽ ഓയിൽ കമ്പനി മാനേജർ രാജൻ ഫിലിപ്പെൻ കാരെയും സുഡാനികളേയും മേയ്ക്കുന്നു….”
സുഡാനികളേയും ഫിലിപെനികളേയും മേയ്ക്കുന്ന ആളിന് തന്നെ മേയാൻ സമയം കിട്ടുന്നില്ല…. എന്ന് മോളമ്മ പറയാതെ പറഞ്ഞ് വയ്ക്കുകയായിരുന്നു….
മിണ്ടിയും വിശേഷം പറഞ്ഞും നേരം പോയപ്പോൾ പർച്ചേസ് മതിയാക്കി, അവർ…
രശ്മിയുടെ വീട് വരെ അകമ്പടി പോയ ശേഷം മോളമ്മ സ്വന്തം കാറിൽ വീട്ടിൽ തിരിച്ചെത്തി….