എന്നാൽ ഈ സമയം ശാലിനി മറുകൈകൊണ്ട് അവളുടെ മുന്നിൽ നിൽക്കുന്ന ആര്യൻ്റെ കൈലിയുടെ കെട്ടിൽ പിടിച്ച് വലിച്ചതും അത് കുത്തഴിഞ്ഞ് താഴേക്ക് വീഴാൻ പോയി. അങ്ങനെ ഒരു പ്രവർത്തി അവളുടെ ഭാഗത്ത് നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന ആര്യൻ പെട്ടെന്ന് തന്നെ അവൻ്റെ ഇരുകൈകളും പിൻവലിച്ച് അവൻ്റെ കൈലിയിൽ പിടിച്ചു. അതേസമയം തന്നെ ശാലിനി അവളുടെ കാലുകൾ രണ്ടും സർവശത്ക്തിയും ഉപയോഗിച്ച് അകത്തിയതും ആര്യന് അവൻ്റെ ബാലൻസ് തെറ്റിയെന്ന് മനസ്സിലായ ശാലിനി അവനെ കട്ടിലിലേക്ക് തന്നെ ഇരുകൈകളും ഉപയോഗിച്ച് തള്ളിയിട്ട ശേഷം “പോടാ…” എന്ന് പറഞ്ഞ് മല്ല യുദ്ധത്തിൽ ജയിച്ച ഒരു വിജയിയെ പോലെ അട്ടഹസിച്ചുകൊണ്ട് കട്ടിലിൽ നിന്നും ചാടിയിറങ്ങി പുറത്തേക്ക് ഓടി.
എന്താണ് സംഭവിച്ചതെന്ന് ആര്യൻ മനസ്സിലാക്കുന്നതിന് മുൻപ് തന്നെ ശാലിനി പുറത്തേക്ക് ഓടുന്ന കാഴ്ചയാണ് അവൻ കണ്ടത്. അവൻ പെട്ടെന്ന് തന്നെ കട്ടിലിൽ നിന്നും ഇറങ്ങി കൈലി ഉടുത്ത ശേഷം പുറത്തേക്ക് ഇറങ്ങിയെങ്കിലും അപ്പോഴേക്കും അമ്മൂട്ടിയും അമ്മയും നാമജപം കഴിഞ്ഞ് എഴുന്നേൽക്കുന്നത് കണ്ടു. ഹാളിൽ “നിൻ്റെ കളി കഴിഞ്ഞു മോനെ” എന്ന ഭാവത്തിൽ ആര്യനെയും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ശാലിനിയും.
അവൻ അവളുടെ അടുത്തേക്ക് ചെന്നിട്ട് വീണ്ടും “പുസ്തകം എന്തിയെ ചേച്ചീ…?” എന്ന് മയത്തിൽ ചോദിച്ചെങ്കിലും അവളൊന്നു ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ അമ്മ അവരുടെ അടുത്തേക്ക് വന്ന് കുശലം പറയുകയും അമ്മു അവൻ്റെ ഒക്കത്തേക്ക് കയറാനായി ചാടുകയും ചെയ്തു.
കുറച്ച് നേരം അവരോടൊപ്പം സംസാരിച്ചതിന് ശേഷം ആര്യൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി. തിണ്ണയിൽ നിന്ന് അവൻ വീണ്ടും ശാലിനിയെ ദയനീയ ഭാവത്തിൽ നോക്കി പുസ്തകത്തിനായി കെഞ്ചിയെങ്കിലും അവൾ കൊടുത്തില്ല.
“നീ ഇത്രയും കാര്യമായിട്ട് ആ ബുക്കിന് വേണ്ടി വാശി പിടിക്കുന്നതുകൊണ്ട് ഇനി അതിൽ എന്താണെന്ന് എനിക്കും ഒന്നറിയണം…മോൻ തൽക്കാലം പോ…” എന്ന് കൂടി ശാലിനി ആര്യൻ ഇറങ്ങുന്നതിനു മുൻപ് അവനോട് പറഞ്ഞു. ആര്യൻ അവളോട് തിരിച്ച് “ഞാൻ പോവാ ഇനി വരുന്നില്ല പോരെ” എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി.