മന്ദാരക്കനവ് 6 [Aegon Targaryen]

Posted by

 

ശാലിനിയുടെ ആ വാക്കുകൾ ശരിക്കും ആര്യനെ ആശ്ചര്യപ്പെടുത്തി. ഒന്ന് ചിന്തിച്ചപ്പോൾ അത് പറയാൻ അവൾക്കൊരു കാരണവും ഉണ്ടെന്ന് ആര്യന് മനസ്സിലായി.

 

“ഇനി അയാളെന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ചേച്ചീടെ വക രണ്ടെണ്ണം കൊടുത്തേക്കാം എന്താ പോരേ…”

 

“ഹാ മതി…”

 

“എൻ്റെ ചേച്ചീ…” ആര്യൻ ചിരിച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു.

 

“അയാള് സുഹറ ചേച്ചിയെ ശരിക്കും ഉപദ്രവിച്ചോടാ…?”

 

“അതേ ചേച്ചീ…കണ്ട് നിൽക്കാൻ പറ്റിയില്ല…പ്രതികരിച്ച് പോയതാ…”

 

“മ്മ്…പിന്നേ ഞാൻ വെറുതേ പറഞ്ഞതാ…നീ ഇനി ഒരു പ്രശ്നത്തിനും പോകണ്ടാ…”

 

“ഞാനായിട്ട് ഒന്നിനും പോകില്ല അതുറപ്പ്…പോരെ…?”

 

“മ്മ്…വൈകിട്ട് കണ്ടില്ലല്ലോ അങ്ങോട്ട്…”

 

“ഞാൻ ഒന്ന് കിടന്നു…ഒരു ക്ഷീണം പോലെ…”

 

“നിനക്ക് എന്തെങ്കിലും സഹായം വേണോ…?”

 

“ഏയ് വേണ്ട ചേച്ചീ…”

 

“അല്ലെങ്കിലും ഒന്നും വേണമെന്ന് പറയില്ലാലോ…കഴിക്കാൻ ഒക്കെ ഇരിപ്പുണ്ടോ…?”

 

“അതൊക്കെ ഉണ്ട്…ഞാൻ രാവിലെ തന്നെ എല്ലാം വച്ചിട്ടാ പോകുന്നത്…”

 

“അത് ശരി…എന്തൊക്കെയാ ഉണ്ടാക്കിയത് ഞാൻ ഒന്ന് നോക്കട്ടെ…” ശാലിനി അടുക്കളയിലേക്ക് നടന്നു.

 

“അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല…രണ്ട് പപ്പടം കാച്ചണം…പിന്നെ രസം ഇരിപ്പുണ്ട്…ഉച്ചയ്ക്കത്തെ ചമ്മന്തിയും…”

 

“ആഹാ…നിനക്ക് അച്ചാർ വല്ലോം വേണോ…ഞാൻ കൊണ്ടുത്തരാം…”

 

“വേണ്ട ചേച്ചീ…ഇന്നെന്തായലും ഇനി വേണ്ട ഞാൻ എന്നെങ്കിലും വേണമെങ്കിൽ വന്ന് വാങ്ങിച്ചോളാം…”

 

“ഹാ…”

 

ശാലിനി അവൻ ഉണ്ടാക്കി വച്ചിരുന്ന ചമ്മന്തി ഫ്രിഡ്ജിൽ നിന്നുമെടുത്ത് ഒന്ന് രുചിച്ചു നോക്കി.

 

“മ്മ്…കൊള്ളാമല്ലോടാ…”

 

“താങ്ക്യൂ…”

 

“എന്തൊക്കെയോ വെച്ചുണ്ടാക്കി തരാമെന്ന് പറഞ്ഞിരുന്നല്ലോ വന്നപ്പോൾ…”

 

“വാ ഒരു ദിവസം…ഇവിടെ എവിടെയെങ്കിലും കോഴി കിട്ടുമോ ചേച്ചീ…”

 

“നിനക്ക് കോഴിക്കറി ഉണ്ടാക്കാൻ അറിയുമോ അതിന്…”

 

“പിന്നില്ലാതെ…കിട്ടുമെങ്കിൽ ഞായറാഴ്ച എൻ്റെ വക നല്ല ഒന്നാന്തരം ചിക്കൻ കറി ഉണ്ടാക്കി തരാം…”

 

“അത് ശരി…കോഴി കിട്ടും…പക്ഷേ ഒരു രണ്ട് കിലോമീറ്റർ പോണം ഇവിടുന്ന്…”

 

“അതൊക്കെ പോകാം കുഴപ്പമില്ല…”

 

“ഹാ…ബസ്സ് സ്റ്റോപ്പിൽ നിന്ന് നേരെ രണ്ട് കിലോമീറ്റർ ടൗണിൽ പോണ വഴി പോയാൽ കിട്ടും…പക്ഷേ രാവിലെ തന്നെ പോണം…”

Leave a Reply

Your email address will not be published. Required fields are marked *