അയാളുടെ ഭീകരമായ ആ പ്രവർത്തിയും സുഹറയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദയനീയമായുള്ള ആ നിൽപ്പും കണ്ട് ആര്യന് ഒരേസമയം തന്നെ ദേഷ്യവും സഹതാപവും തോന്നി.
“പൈസ എടുക്കടി മൈരേ…ഇല്ലേൽ നിന്നെ ഞാൻ ഇന്ന് കൊല്ലും കഴുവേറി…”
“ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിലും നല്ലത് നിങ്ങളെന്നെ കൊല്ലുന്നതാ…എന്നെ കൊന്നാലും ഇനി നിങ്ങൾക്ക് ഞാൻ പൈസ തരില്ല…”
“പൂറിമോളെ…നിന്നെ ഇന്ന് ഞാൻ…”
രാജൻ വീണ്ടും അവളെ തലങ്ങും വിലങ്ങും തല്ലി.
ആര്യൻ ചുറ്റിനും നോക്കുമ്പോൾ ആളുകൾ എല്ലാം അത് കണ്ട് നിൽക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല. എന്തുകൊണ്ടാണ് അവരാരും പ്രതികരിക്കാത്തതെന്ന് ലിയ പറഞ്ഞ കാര്യവും അവൻ ഓർത്തു. എങ്കിലും ഇതൊക്കെ കണ്ടാൽ ആർക്കാണ് പ്രതികരിക്കാതെ നിൽക്കാൻ തോന്നുക എന്ന് അവൻ ചിന്തിച്ചു.
അങ്ങനെയിരിക്കെ ആര്യൻ്റെ മുന്നിൽ നിന്നിരുന്ന ഒരാള് ശബ്ദമുയർത്തി.
“എടാ രാജാ ആ കോച്ച് ചത്തുപോകുമെടാ ഇങ്ങനെ തല്ലിയാൽ…” എന്ന് പറഞ്ഞുകൊണ്ട് അയാൾ അവൻ്റെ അരികിലേക്ക് നീങ്ങി.
“മാറി നിൽക്കടാ മൈരേ…എൻ്റെ ഭാര്യയെ ഞാൻ തല്ലുകയോ കൊല്ലുകയോ ചെയ്യും…അത് ചോദിക്കാൻ നീ ഏതാടാ നായേ…” എന്ന് പറഞ്ഞുകൊണ്ട് രാജൻ അയാളെ പിടിച്ച് പുറകിലേക്ക് തള്ളി. പുറകിലേക്ക് വീഴാൻ തുടങ്ങിയ അയാളെ മറ്റൊരാൾ ഓടിച്ചെന്ന് പിടിച്ച് താങ്ങി നിർത്തി.
“അതോ ഇനി നിനക്ക് ഇവളുമായി എന്തെങ്കിലും ഇടപാടുണ്ടോ…ഉണ്ടോടാ മൈരേ…മര്യാദക്ക് നിൻ്റെ കാര്യം നോക്കി പൊയ്ക്കോണം…രാജൻ്റെ അടുത്ത് ഉണ്ടാക്കാൻ വരണ്ട നീ…” രാജൻ വീണ്ടും അയാളുടെ നേരെ ആക്രോശിച്ചു.
“ശ്ശോ…എന്തേലും കാണിക്ക്…” എന്ന് ദയനീയമായ സ്വരത്തിൽ പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും പിൻവാങ്ങി.
“ഡീ മൈരേ…നിനക്ക് വേണ്ടി സംസാരിക്കാൻ എത്ര പേരെയാടീ നീ ഏർപ്പാടാക്കി വച്ചിരിക്കുന്നത്…എത്ര പേരുടെ കൂടെയാടി നീ ഇവിടെ കിടക്കുന്നത് പുണ്ടച്ചിമോളെ…”
“അനാവശ്യം പറയരുത്…” സുഹറ കരഞ്ഞുകൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
“നിനക്ക് അനാവശ്യം കാണിക്കാം…ഞാൻ പറയാൻ മേല അല്ലിയോടീ…” രാജൻ വീണ്ടും അവളുടെ കവിളിൽ തല്ലി.
“എന്തൊക്കെയാ രാജാ നീ ഈ പറയുന്നത്…?” കനാലിൽ നിന്ന പ്രായമായ ഒരു അമ്മാവൻ കൂടി രാജൻ്റെ പ്രവർത്തിയെ ചോദ്യം ചെയ്തു.