“ഇനി ഞാൻ തരാത്തതുകൊണ്ട് നിൻ്റെ വായന മുടങ്ങണ്ടാ…”
“ചേച്ചീ എത്ര പേജ് വായിച്ചു…?”
“ഞാൻ മൂന്നാല് പേജ് മാത്രേ വായിച്ചുള്ളൂ അതുകൊണ്ട് തന്നെ മതിയായി…”
“ചേച്ചി ചുമ്മാ ഓരോന്ന് പറയുവാ ഇതിലെങ്ങും ചേച്ചി വിചാരിക്കുന്ന പോലെ ഒന്നുമില്ല…”
“മ്മ് നീ വായിച്ചിട്ട് പറ ഉണ്ടോ ഇല്ലിയോ എന്ന്…”
“നാളെ തന്നെ പറയാം പോരെ…”
“ഹാ…ശരി എന്നാൽ ഞാൻ പോവാ…”
“മ്മ്…ശരി…നാളെ രാവിലെ കാണില്ലേ…?”
“കാണും…നീ വിളിക്കണം…”
“വിളിക്കാം…”
“ശരി…”
ശാലിനി അവിടെ നിന്നും അവളുടെ വീട്ടിലേക്ക് തിരികെ പോയി. ആര്യൻ വാതിലടച്ച് മുറിയിലേക്കും പോയി.
മുറിയിൽ എത്തിയ ആര്യൻ പുസ്തകം വെറുതെ ഒന്ന് മറിച്ച് നോക്കിയ ശേഷം മേശയിൽ വച്ചു. എന്നാൽ മേശയിൽ വച്ച ശേഷം അവൻ എന്തോ ഒരു സംശയം തോന്നി വീണ്ടും അതെടുത്ത് ഒന്ന് മറിച്ച് നോക്കി. “അതേ സംശയം ശരിയാണ്” അവൻ മനസ്സിൽ പറഞ്ഞു.
ബുക്ക് നീട്ടിയപ്പോൾ ശാലിനിയുടെ വിരലുകളിലെ പുതിയ നെയിൽ പോളിഷ് ആര്യൻ ശ്രദ്ധിച്ചിരുന്നു. അതേ നിറത്തിലുള്ള ചുവന്ന നെയിൽ പോളിഷിൻ്റെ അംശം ചില താളുകളിൽ പറ്റിയിരിക്കുന്നത് ആര്യൻ കണ്ടു. നെയിൽ പോളിഷ് തന്നെയല്ലേ അതെന്ന് ആര്യൻ അതിൽ മണപ്പിച്ച് നോക്കി ഉറപ്പിച്ചു. അത് ആദ്യത്തെ നാല് പേജുകളിൽ അല്ല ഇടയിലുള്ളതിലും ഒടുവിലുള്ളതിലും ചിലതിൽ അത് കാണപ്പെട്ടു. മാത്രവുമല്ല പുതിയതായി ചില അടയാളങ്ങൾ വെച്ചിരിക്കുന്നതും താളുകളിൽ മടക്കുകളിൽ നിന്നും വ്യക്തമായി.
“അപ്പോൾ ചേച്ചി കള്ളം പറഞ്ഞതാണ്…ഇത് മുഴുവനും വായിച്ചിട്ടുണ്ട്…ശ്ശേ നാണക്കേടായല്ലോ…” ആര്യൻ മനസ്സിൽ ചിന്തിച്ചു.
“അല്ലാ…മുഴുവനും വായിച്ചതാണെങ്കിൽ ചേച്ചി എന്താ എന്നോട് അത് പറയാഞ്ഞത്…ഞാൻ കള്ളം പറഞ്ഞതാണെന്ന് ചേച്ചിക്ക് വ്യക്തമായി അറിയാമായിരുന്നിട്ടും അതിനെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ…അപ്പോൾ ചേച്ചി അത് മുഴുവൻ വായിച്ചു എന്ന് ഞാൻ അറിയാതെ ഇരിക്കാൻ വേണ്ടിയാണ് ചേച്ചി എൻ്റെ കള്ളം പൊളിക്കാൻ ശ്രമിക്കാഞ്ഞത്…അത് പറാ…അമ്പടി കള്ളീ…ആള് കൊള്ളാമല്ലോ…”
ആര്യൻ അവൻ്റെ മനസ്സിൽ വീണ്ടും ആലോചിച്ച് കൂട്ടി.