“പിടിക്കും…എനിക്ക് അടിക്കടി മൂഡ് മാറുവാണെന്ന് നീ തന്നെ അല്ലേ നാഴികക്ക് നാൽപ്പതുവട്ടം പറയുന്നത്…ഇനിയിപ്പോ അതുകൊണ്ട് തന്നെയാണ് ഈ വാശിയെന്ന് നീ കൂട്ടിക്കോ…”
“ശ്ശേ എന്തൊരു കഷ്‌ട്ടമാ ഇത്…”
“ഹാ കുറച്ച് കഷ്ട്ടം തന്നെയാ…അല്ലാ ഇത് ഞാൻ വായിക്കുന്നതിന് നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ?”
“ഹേയ്…എനി…എനിക്കെന്ത് കുഴപ്പം…” ആര്യൻ അവൻ്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ വിക്കി പറഞ്ഞു.
“പിന്നെ നിനക്കെന്തിനാ വായിച്ച് കഴിഞ്ഞ ഈ പുസ്തകം?” അവൻ്റെ പരുങ്ങൽ കണ്ട് ശാലിനി വീണ്ടും കുത്തി ചോദിച്ചു.
“അതിന് ഞാൻ വായിച്ച് കഴിഞ്ഞെന്ന് ആരാ പറഞ്ഞത്?”
“നീ അല്ലേ പറഞ്ഞത് വായിച്ച് കഴിഞ്ഞ് മാറ്റി വെച്ചെന്ന് ഓർത്താ പറഞ്ഞതെന്ന്…”
“ഞാൻ അങ്ങനെ അല്ലാ ഉദ്ദേശിച്ചത്…ഞാൻ വായിച്ച് കഴിഞ്ഞ അത്രയും വായിച്ച് കഴിഞ്ഞിട്ട് മാറ്റി വെച്ചെന്ന് ഓർത്ത് പറഞ്ഞതാ എന്നാണ് പറഞ്ഞത്…”
“എന്തോന്നാ?… എന്തോന്നായെന്തോന്നാ…?” ആര്യൻ പറഞ്ഞത് വ്യക്തമാകാതെ അവൾ വീണ്ടും ചോദിച്ചു.
“അതായത് ഞാൻ അത് മുഴുവൻ വായിച്ച് തീർന്നില്ല…അതാ ഉദ്ദേശിച്ചത്…”
“ഇനി നീ ഇത് വായിച്ച് തീർന്നെങ്കിലും ശരി ഇല്ലെങ്കിലും ശരി ഞാൻ വായിച്ച് കഴിഞ്ഞിട്ടേ നിനക്ക് തരുന്നുള്ളൂ…അല്ലെങ്കിൽ നീ എൻ്റെ മൂഡ് മാറുമ്പോ വാ ഇപ്പോ പോ…”
“ചേച്ചിടെ മൂഡ് മാറാതിരിക്കാനാ ഞാൻ അത് ചോദിക്കുന്നത്…” ആര്യൻ പയ്യെ അവനോടെന്ന പോലെ പിറുപിറുത്തു.
“എന്തുവാ പറഞ്ഞത്…?” അവൻ പറഞ്ഞത് ശാലിനി വ്യക്തമായി കേട്ടില്ല.
“ചേച്ചീടെ മൂഡ് മാറുന്നത് വരെ എനിക്ക് വെയിറ്റ് ചെയ്യാൻ സമയമില്ലാന്ന്…”
“എങ്കിൽ എൻ്റെ മോൻ വായിക്കണ്ട കേട്ടോ…”
“ആഹാ എങ്കിൽ അത് വാങ്ങാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ…?” ആര്യൻ അവൻ്റെ കൈലി മടക്കിക്കുത്തി.
“അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കിൽ നീ വാങ്ങി കാണിക്ക്…”
“ഹാ ഞാൻ വാങ്ങും…”
“മ്മ് നീ വാങ്ങും…ബുക്കല്ലാ…എൻ്റെ കയ്യീന്ന് വാങ്ങിക്കും…”
“ഓഹോ എങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ…”
ആര്യൻ മെല്ലെ ശാലിനിയുടെ അരികിലേക്ക് അടുത്തു. ശാലിനി അവൻ അരികിലേക്ക് വരുംതോറും കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെ നിരങ്ങി പുറകിലേക്ക് നീങ്ങി. ഒടുവിൽ അവൾ കട്ടിലിൻ്റെ ചട്ടക്കൂടിൽ പുറം തട്ടി നിന്നു. ഇനി പുറകിലേക്ക് നീങ്ങാൻ സ്ഥലം ഇല്ലെന്ന് മനസ്സിലായ ശാലിനി ഒന്ന് നിശബ്ദയായി അവനെ നോക്കി ഇരുന്ന ശേഷം സ്വരം ഉയർത്തി.