“ഓഹോ…ഇന്നലെ അവിടേക്ക് വന്നിരുന്നേൽ ഇപ്പോ ഈ ചോദ്യം ചെയ്യലിൻ്റെ ഒന്നും ആവശ്യം വരില്ലായിരുന്നല്ലോ…”
“ഇന്നലെ തന്നെ ചെയ്യാമായിരുന്നു അല്ലേ…?”
“അതേ…ഹഹഹ…”
“പറ…അമ്മു എന്ത് പറയുന്നു…”
“അവള് നിന്നെ അന്വേഷിച്ചിരുന്നു…ആര്യൻ ചേട്ടൻ എവിടെപ്പോയി എന്നൊക്കെ ചോദിച്ചു…”
“അവള് അന്വേഷിക്കുമെന്നറിയാം എനിക്ക്…അവൾക്ക് സ്നേഹം ഉണ്ട്…”
“ഓ എന്നിട്ട് സ്നേഹം ഉള്ള ആള് അവളെ കാണാൻ പോലും അങ്ങോട്ടൊന്ന് വന്നില്ലല്ലോ…”
“സ്നേഹമില്ലാത്തവരും അവിടെ ഉണ്ടല്ലോ അതുകൊണ്ട് വരാഞ്ഞതാ…”
“ആണോ…എന്നാ എൻ്റെ മോൻ വരണ്ടാ കേട്ടോ…”
“കുഴപ്പമില്ല ഞാൻ ക്ഷമിച്ചു…ഞാൻ ഒരു പാവം ആയതുകൊണ്ട്…”
“മ്മ് പാവം…പാവത്തിൻ്റെ കയ്യിലിരിപ്പ് ഞാൻ കണ്ടതാ രണ്ട് ദിവസം മുന്നേ…”
“എന്ത് കയ്യിലിരിപ്പ്…?”
“എന്ത് കയ്യിലിരിപ്പെന്നോ…നീ ഞാനുമായി മല്ലയുദ്ധം പിടിച്ചതൊന്നും നിനക്ക് ഓർമയില്ലേ…കാണില്ല എനിക്കറിയാം…”
“അത് പിന്നെ പുസ്തകം വാങ്ങിക്കാൻ വേണ്ടിയല്ലായിരുന്നോ…”
“എന്ന് കരുതി അടി ഇട്ടാണോ നീ വാങ്ങിക്കുന്നത്…?”
“ഞാൻ എവിടെ അടിയിട്ടു…കയ്യിൽ നിന്ന് പുസ്തകം വാങ്ങാൻ വേണ്ടി കൈയിൽ പിടിച്ചതാണോ അടി ഇട്ടത്…”
“അയ്യോ അത്രയേ ഉള്ളായിരുന്നോ…പാവം…”
“ആഹാ…ചേച്ചി കൂടുതൽ ഒന്നും പറയേണ്ടാ…ചേച്ചിയും ഒട്ടും മോശം ഒന്നും അല്ലായിരുന്നു…എന്നെ എന്തൊക്കെ ചെയ്തു…ഞാൻ തിരിച്ച് ഒന്നും ചെയ്യാഞ്ഞത് എൻ്റെ നല്ല മനസ്സ്…”
“ഓ…നിൻ്റെ നല്ല മനസ്സിനെ പറ്റി ഒന്നും പറയണ്ട…എൻ്റെ കാല് ഞെരുക്കി വെച്ചവനല്ലേ നീ…”
“പിന്നെ എന്നെ തൊഴിക്കാൻ വന്നാൽ ഞാൻ എന്ത് ചെയ്യണം…പിടിച്ച് ഉമ്മ വെക്കണോ…”
“തൊഴിക്കാനോ…എടാ ചെക്കാ കള്ളം പറയരുത് കേട്ടോ…ഞാൻ എപ്പോഴാ നിന്നെ തൊഴിക്കാൻ വന്നത്…”
“ആർക്കാ ഇപ്പോ ഓർമയില്ലാത്തതെന്ന് മനസ്സിലായല്ലോ…?”
“ഞാൻ എൻ്റെ കാലിട്ടടിച്ച് നിന്നെ താഴെ ഇറക്കാൻ നോക്കിയതാ അല്ലാതെ തൊഴിക്കാൻ ഒന്നും ഞാൻ വന്നില്ലാ…”
“ഓ സമ്മതിച്ചു…അപ്പോ പിന്നെ ഞാൻ അത് തടയാൻ വേണ്ടി കാല് കൂട്ടിപ്പിടിച്ചു അത്രതന്നെ…”
“അല്ലെങ്കിൽ തന്നെ ഞാൻ നിന്നെ ഒന്ന് തള്ളിയാലോ ചവിട്ടിയാലോ നിനക്ക് എന്ത് പറ്റാനാ…നിന്നെപ്പോലെയാണോ ഞാൻ…?”