“മ്മ്…ശരി…”
“എന്താ ഇനി ഞാൻ സത്യം ഇടണോ…?”
“വേണ്ടാ…ഞാൻ വിശ്വസിച്ചു പോരെ…”
“ഹാ മതിയേ…”
“മ്മ്…എന്നാലും എന്തൊരു വാശിയാ…ഒന്ന് വന്നുപോലുമില്ല ചെക്കൻ അങ്ങോട്ടേക്ക്…”
“ചേച്ചിക്ക് അങ്ങോട്ടും വരാമായിരുന്നല്ലോ…”
“സാധാരണ നീ അല്ലേ അങ്ങോട്ട് വരുന്നത്…ഞാൻ കരുതി ഇന്നലെയെങ്കിലും വരുമെന്ന്…എവിടെ…”
“ചേച്ചി വാശി കാണിച്ചതുകൊണ്ട് ഞാനും കാണിച്ചു അതിനിപ്പോ എന്താ…?”
“ഉയ്യോ അതിനൊന്നുമില്ലേ…അറിയാതെ പറഞ്ഞതാണേ…”
“അതൊക്കെ പോട്ടെ…എല്ലാം മാറിയോ…?”
“എന്ത്…?”
“മൂഡ് മാറ്റങ്ങൾ…”
“ഇല്ലെങ്കിൽ…?”
“ഏയ്…മാറി…അല്ലെങ്കിൽ ഇന്ന് വരില്ലായിരുന്നല്ലോ കുളത്തിലേക്ക്…”
“നീ കൂടെ ഉണ്ടെങ്കിൽ മൂഡ് ഒരിക്കലും നേരെ ആകുമെന്ന് തോന്നുന്നില്ല…”
“ഹഹ…അല്ലാ…ഇന്ന് ആറല്ലേ ആയുള്ളൂ…സാധാരണ ഏഴ് ദിവസം അല്ലേ…?”
“ഹോ എന്തൊരു ഓർമ…എനിക്കില്ലല്ലോടാ ഇത്രയും ഓർമ…”
“ഇത്ര ഓർക്കാൻ എന്തിരിക്കുന്നു…ഞാൻ നാട്ടിൽ പോയ അന്നല്ലേ ആയത്…അത് ശനിയാഴ്ച…ഇന്ന് വ്യാഴം…അപ്പോ ആറല്ലേ ആയുള്ളൂ…”
“ഏഴ് ദിവസം കഴിഞ്ഞ് പോകാൻ ഞാൻ അമ്പലത്തിലോട്ടല്ല പോകുന്നത് കുളത്തിലേക്കാ…ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാമെന്നൊള്ള ഭാവവും…”
“ഇങ്ങനൊക്കെയല്ലെ അറിയുന്നത്…”
“അങ്ങനിപ്പോ അറിയണ്ട കേട്ടോ…മോൻ നടക്ക്…”
“ഓ അടിയൻ…”
അവർ നടന്ന് കുളത്തിൽ എത്തി. അപ്പോഴേക്കും ചന്ദ്രിക അവിടെ എത്തിയിട്ടുണ്ടായിരുന്നു.
“ആഹാ ഇന്ന് നേരത്തെ ആണല്ലോ…?” ആര്യൻ ചന്ദ്രികയെ നോക്കി ചോദിച്ചു.
“ആടാ…ഹാ പെണ്ണ് വന്നോ…?” ചന്ദ്രിക ആര്യനൊപ്പം ശാലിനിയെ കണ്ട് ചോദിച്ചു.
“വന്നു വന്നു…” മറുപടി പറഞ്ഞത് ശാലിനി തന്നെയായിരുന്നു.
അവർ മൂന്നുപേരും കുറച്ച് നേരം കുശലം പറഞ്ഞ് നിന്ന ശേഷം തുണി അലക്കാനും കുളിക്കാനും തുടങ്ങി. എല്ലാം കഴിഞ്ഞ ശേഷം മൂവരും ഒന്നിച്ച് തന്നെ മുകളിലേക്ക് കയറി. ചന്ദ്രികയോട് യാത്ര പറഞ്ഞ ശേഷം ആര്യനും ശാലിനിയും വീടുകളിലേക്ക് നടന്നു.
“അമ്മൂട്ടി എന്ത് പറയുന്നു…?”
“ഹോ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ…”
“അതിന് ചോദിക്കാൻ ഒരു അവസരം തരണ്ടേ ചേച്ചി…കണ്ടപ്പോ മുതൽ എന്നെ ചോദ്യം ചെയ്യുവല്ലായിരുന്നോ…”