“ആഹാ…എങ്കിൽ പിന്നെ അത് പറഞ്ഞാൽ പോരായിരുന്നോ ചേച്ചിക്ക്…എന്തിനാ ചുമ്മാ…ഹാ പോട്ടെ…അത് വിട്ടേക്കാം…”
“മ്മ്…സോറി ടാ…”
“സാരമില്ല ചേച്ചീ…പക്ഷേ അയാളവിടെ ഉണ്ടായിരുന്നെങ്കിൽ ചേച്ചിക്ക് അറിയാൻ പറ്റുമായിരുന്നല്ലോ…”
“എങ്ങനെ…?”
“ചേച്ചി അല്ലേ പറഞ്ഞത് അയാളുടെ ശബ്ദം ഇവിടെ വരെ കേൾക്കാമെന്ന് ബഹളം വെക്കുമ്പോ…ഹഹഹ…”
“പോടാ…ഹഹ…”
“ഹയ്യോ!…വെറുതെ വഴക്കിട്ട് തൊണ്ട കളഞ്ഞു…”
“എൻ്റെ തൊണ്ടയ്ക്ക് ഒന്നും പറ്റിയില്ല…”
“അതുകൊണ്ട് ഇനിയും വഴക്കിടാൻ ഉദ്ദേശ്യം വല്ലതുമുണ്ടോ…?”
“പോടാ അവിടുന്ന്…”
“ഉണ്ടെങ്കിൽ പറയണം ഞാൻ പോയേക്കാം…”
“വേണ്ട പോവണ്ടാ…”
“ഹാ അങ്ങനെ മര്യാദക്ക് വാ…”
“ഉവ്വേ…”
“അയാളെ പറ്റി സുഹറിത്തയും എന്നോട് പറഞ്ഞു…കേട്ടപ്പോ സത്യം പറഞ്ഞാൽ അവരെയോർത്ത് കഷ്ട്ടം തോന്നി…”
“ഹാ പറഞ്ഞിട്ടെന്താ കാര്യം…അതിൻ്റെ വിധി…ഇങ്ങനെ ഒരാൾ ഉള്ളതിലും നല്ലത് ഇല്ലാതിരിക്കുന്നത് തന്നെയാ…”
“ഞാൻ ചേച്ചിയോട് ഒരു കാര്യം ചോദിക്കട്ടെ…വിഷമം ആകുവാണെങ്കിൽ പറയേണ്ട…”
“എന്താടാ…?”
“ഒന്നും തോന്നരുത്…”
“ഇല്ല നീ ചോദിക്ക്…”
“ചേച്ചി ഇനി ഒരു വിവാഹത്തെ പറ്റി ആലോചിക്കുന്നുണ്ടോ?”
“എന്താ അങ്ങനെ ചോദിച്ചത്?”
“ചേച്ചി ചെറുപ്പം അല്ലേ…അതുകൊണ്ട് തന്നെ മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കില്ലേ…”
ആര്യൻ്റെ ചോദ്യം കേട്ട് ലിയ ഒരു നിമിഷം മൗനമായി ഇരുന്നെങ്കിലും തുടർന്നു.
“നീ പറഞ്ഞത് ശരിയാ…ചേട്ടൻ പോയി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും വീട്ടുകാരും ബന്ധുക്കളും ഒക്കെ ഇതിനെ പറ്റി എന്നോട് സംസാരിച്ചിരുന്നു…പക്ഷേ എനിക്ക് ഇനി മറ്റൊരു വിവാഹം വേണ്ടാ എന്ന് തന്നെ ഞാൻ ഉറച്ച് നിന്നു…ഒരു ജോലി ഉള്ളതുകൊണ്ട് എനിക്ക് മറ്റാരെയും ആശ്രയിക്കേണ്ടല്ലോ…അതുകൊണ്ട് പിന്നെ പതിയെ അവരും അതിനെ പറ്റി പറയാതെയായി…ഞാൻ സമ്മതിക്കില്ലെന്നറിയാം…”
“മ്മ്…എന്നാലും ഒരു തുണ വേണമെന്ന് എപ്പോഴെങ്കിലും തോന്നിയാൽ…”
“അത് തോന്നിയാൽ അല്ലേ…അപ്പോ നോക്കാം…പിന്നെ കൂട്ടിന് എനിക്ക് എൻ്റെ മോൻ ഉണ്ടല്ലോ അവൻ മതി എനിക്ക്…പിന്നെ ചേട്ടൻ്റെ ഓർമകളും…അതുകൊണ്ട് തന്നെ ഞാൻ തൃപ്തയാണ്…”