ആര്യൻ ഒന്നും മിണ്ടാതെ നിന്നു…
“ഹാ ഞാൻ ഓരോന്ന് പറഞ്ഞ് വെറുതെ ആര്യൻ്റെ സമയം കളഞ്ഞു…വാ ഞാൻ ബ്ലൗസ് എടുത്ത് തരാം…”
സുഹറ അവളുടെ നെയ്കുണ്ടിയും തുളുമ്പിച്ച് ഹാളിലേക്ക് നടന്നു. അവളുടെ പിറകെ ആര്യനും.
“ദാ…ഇതാ മോളി ചേച്ചിയുടെ ബ്ലൗസ്…എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ തിരിച്ച് കൊണ്ടുവന്നാൽ മതിയെന്ന് ചേച്ചിയോട് പറഞ്ഞേക്കേ ആര്യൻ…ഒന്നും ഉണ്ടാകാൻ വഴിയില്ല എങ്കിലും ഒന്ന് പറഞ്ഞേക്ക്…”
“ശരി ഇത്താ പറഞ്ഞേക്കാം…”
“ഇനിയപ്പോ ആരുടെ തുണി വാങ്ങാനാ വരുന്നത്…”
“ഇത്ത കളിയാക്കണ്ടാ…ഞാൻ വരാം…ഇനി എൻ്റെ തുണി തയിപ്പിക്കാൻ തന്നെ ആയിക്കോട്ടെ…എന്താ…?”
“മ്മ്…എന്നാലും അല്ലാതെ ഇങ്ങോട്ട് വരരുത്…”
“അയ്യോ…അങ്ങനെ അല്ല ഇത്ത…ഞാൻ വരാം ഇടയ്ക്ക്…”
“ഞാൻ ഇങ്ങനെ പറയുന്നത് കൊണ്ട് ആര്യൻ മറ്റൊന്നും വിചാരിക്കരുത്…ഒറ്റപ്പെടലിൻ്റെ വേദന അത്രയ്ക്കും അനുഭവിക്കുന്നതുകൊണ്ടാണ് കേട്ടോ…”
“മനസ്സിലായി ഇത്താ…ഞാൻ ഇടയ്ക്ക് പറ്റുമ്പോൾ ഇറങ്ങാം…”
“ശരി ആര്യാ…”
“അതേ ഇത്താ…പുള്ളി എപ്പോഴാ ഇനി വരുക…ഞാൻ ഒന്ന് സംസാരിച്ച് നോക്കണോ…”
“ആര് സംസാരിച്ചിട്ടും കാര്യമില്ല ആര്യാ…എങ്കിൽ അയാളെന്നേ നന്നായി പോയേനെ…സംസാരിക്കാൻ ചെന്നാൽ അയാളെന്തൊക്കെ പറയുമെന്നു പോലും അറിയില്ല…അതുകൊണ്ട് ആര്യൻ അതിനൊന്നും മുതിരേണ്ടാ…കാണാതിരിക്കുന്നത് തന്നെയാ നല്ലത്…”
“മ്മ്…എങ്കിൽ ശരി ഇത്താ…ഞാൻ പോട്ടേ…”
“ശരി ആര്യാ…”
ആര്യൻ പടികൾ ഇറങ്ങി അവൻ്റെ ചെരുപ്പ് ഇട്ടുകൊണ്ട് പോകാനായി തിരിഞ്ഞു. നടക്കുന്നതിന് മുന്നേ അവൻ വീണ്ടും തിരിഞ്ഞ് സുഹറയുടെ മുഖത്ത് ഒന്ന് നോക്കി പുഞ്ചിരിച്ചു.
“ഇത്തയ്ക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അല്ലേ…?”
തൻ്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോൾ സുഹറയുടെ മുഖത്ത് ഒരു ചോദ്യഭാവം നിറയുന്നത് ആര്യൻ കണ്ടു.
“അതേ…ആര്യന് എങ്ങനെ…?”
“അറിയാം എന്നല്ലേ…ഞാൻ ഇത്താ എന്ന് വിളിക്കുമ്പോൾ ഇത്തയുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം ഞാൻ ശ്രദ്ധിക്കാറുണ്ട്…പിന്നെ വെറും രണ്ടു തവണ മാത്രം കണ്ട എന്നോട് ഇത്ത ഇങ്ങനെ സ്നേഹം കാണിക്കേണ്ട കാര്യവും ഇല്ലല്ലോ…”
ആര്യൻ പറഞ്ഞത് കേട്ട് സുഹറ അവനെ വാത്സല്യത്തോടെ തന്നെ നോക്കി നിന്നു.