ഞാൻ പറഞ്ഞു നിർത്തിയതും എന്റെ രണ്ടു കവിളിലും മാറിമാറി അടി വീണു… അതും ശക്തമായി.
ജൂലി കരഞ്ഞു കൊണ്ട് പിന്നെയും പിന്നെയും എന്റെ രണ്ടു കവിളത്തും അടിച്ചു കൊണ്ടേയിരുന്നു. ഞാൻ കണ്ണുമടച്ച് എല്ലാം ഏറ്റുവാങ്ങി.
എന്റെ കരണങ്ങള്‍ പുകഞ്ഞു നീറി. അടി കിട്ടിയ വേദന കൊണ്ടും കുറ്റബോധം കൊണ്ടും എന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചു കൊണ്ടിരുന്നു. അവളുടെ അടികൊണ്ട് എന്റെ അണപ്പല്ലുകൾ പോലും ഭയങ്കരമായി വേദനിച്ചു.
അവസാനം ജൂലി എന്നെ തല്ലിയത് മതിയാക്കി കുറേനേരം നിലത്തിരുന്നു കരഞ്ഞു.
“ജൂലി…!!” ഞാൻ അവളുടെ ചുമലില്‍ തൊട്ടു. ഉടനെ അവളെന്റെ കൈയിനെ തട്ടി തെറിപ്പിച്ചു.
“എന്നെ തൊട്ടു പോകരുത്.” അവള്‍ ചീറി. “എന്നോട് മിണ്ടി പോകരുത്…!!” വെറുപ്പോടെ അവള്‍ പറഞ്ഞു.
അതോടെ എന്തുചെയ്യണം എന്നറിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.
അവസാനം അവള്‍ കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് മരുന്ന് കഴിച്ചിട്ട് ലൈറ്റ് ഓഫാക്കിയ ശേഷം ബെഡ്ഡിന്റെ അങ്ങേയറ്റത്ത് ചുരുണ്ടുകൂടി കിടന്നു.
(തുടരും)