പക്ഷേ ഞാൻ ഒന്നും പറയാതെ ബെഡ്ഡിൽ നോക്കിയിരുന്നു.
അതുകൊണ്ട് ജൂലി തുടർന്നു, “അവിടെ ക്യാമ്പസിലെ ചില പെണ്‍കുട്ടികള്‍ ചേട്ടനെ നല്ല ഫ്രണ്ടായിട്ട് കാണുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. മറ്റുചിലര്‍ക്ക് ചേട്ടനോട് അട്രാക്ഷൻ ആണെന്നും ഞാൻ മനസ്സിലാക്കുന്നു, എന്നാൽ അതിലൊന്നും എനിക്ക് വിഷമമില്ല. അതൊക്കെ സ്വാഭാവികം ആണ്. പക്ഷെ ബാക്കിയുള്ള കാര്യങ്ങളുടെ സത്യാവസ്ഥ എനിക്ക് അറിയണം.” അത്രയും പറഞ്ഞിട്ട് ജൂലി കുറെ നേരത്തേക്ക് എന്നെയും നോക്കിയിരുന്നു.
പക്ഷേ അപ്പോഴും സംസാരിക്കാൻ കഴിയാതെ ഞാൻ ഇരുന്നു. ഈ നിമിഷം എന്റെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു.
“എനിക്ക് എല്ലാ കാര്യങ്ങളും അറിയണം. എന്നോട് വ്യക്തമായി കാര്യങ്ങൾ പറയാതെ ഇങ്ങനെ ഇരിക്കാനാണ് ഭാവമെങ്കിൽ ഈ നിമിഷം ഈ വീട്ടില്‍ നിന്നും ഞാൻ ഇറങ്ങി പോകും.” ജൂലി വളരെ സീരിയസ്സായി പറഞ്ഞിട്ട് വേഗം ബെഡ്ഡിൽ നിന്നിറങ്ങി.
“ജൂലി…. പ്ലീസ് പോകരുത്.” വേവലാതിപ്പെട്ട് ഞാനും വേഗം ബെഡ്ഡിൽ നിന്നിറങ്ങി അവളെ കൈയിൽ പിടിച്ചു.
ജൂലി ദേഷ്യത്തില്‍ എന്റെ കൈയിനെ കുടഞ്ഞു മാറ്റി.
ഉടനെ ഭയം കാരണം എന്റെ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് തോന്നി. സങ്കടവും വേദനയും കുറ്റബോധവും എല്ലാം എനിക്കുണ്ടായി.
അവസാനം മനസ്സിൽ ഒരു തീരുമാനം എടുത്തുകൊണ്ട് ഞാൻ ജൂലിയുടെ മുഖത്തേക്ക് കുറ്റബോധത്തോടെ നോക്കി.
“സാന്ദ്രയുടെ ക്യാമ്പസില്‍ എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ട്, ജൂലി. അതിൽ കൂടുതലും പെണ്‍കുട്ടികളാണ്. ഞാൻ….. ഞാൻ തെറ്റായ മനസ്സോടെയാണ് എല്ലാവരെയും കാണുന്നതും, സംസാരിക്കുന്നതും. പിന്നെ ചിലരോട് ഞാൻ വളരെ അടുപ്പത്തിലാണ് ഇടപഴകുന്നതും, അതും മനസ്സിൽ തെറ്റായ ചിന്തകളെ വളർത്തി കൊണ്ട്. അവരോടൊക്കെ ഞാൻ പഞ്ചാരയടിക്കുന്നു…., അവരെയൊക്കെ ഞാൻ വളയ്ക്കാനും ശ്രമിച്ചു. പക്ഷേ ഐഷയോടാണ് ഞാൻ കൂടുതൽ താല്‍പര്യം കാണിച്ചത്. അവളോട് പലപ്പോഴും ഞാൻ ഫോണിലൂടെ വൃത്തികെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തിട്ടുള്ളത്…. എന്നാല്‍ ഇതുവരെ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ പിന്നീട് എന്താകുമെന്ന് എനിക്കറിയില്ലായിരുന്നു. ശെരിക്കും ഞാൻ വഴി തെറ്റി ജീവിക്കുകയാണ്, ജൂലി. ഏതു പെണ്ണിനെ എവിടെ വച്ച് ഞാൻ കേറി പിടിച്ചു പോകുമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. സാന്ദ്രയുടെ പല കൂട്ടുകാരികളുടെ കൂടെയും കിടക്കാന്‍ വരെ ഞാൻ ആഗ്രഹിച്ചു പോയിരുന്നു. സാന്ദ്രയുടെ കൂട്ടുകാരികളോട് ഞാൻ കൂടുതൽ അടുക്കുന്നത് കൊണ്ടാണ് ഞാനും സാന്ദ്രയും തമ്മില്‍ എപ്പോഴും പ്രശ്നം ഉണ്ടാവുന്നത്. അവസാനം ആ പ്രശ്നം ഒഴിവാക്കാൻ വേണ്ടിയും സാന്ദ്ര യുടെ കൂട്ടുകാരികളിൽ നിന്നൊക്കെ പിന്തിരിയണം എന്ന ചിന്തയോടും ആണ് സാന്ദ്രയുടെ ക്യാമ്പസ് പരിസരത്ത് പോലും പോകേണ്ടെന്നു ഞാൻ തീരുമാനിച്ചത്. അതുകൊണ്ടാണ് നിന്നോട് സാന്ദ്രയെ കൊണ്ട് വിടാനും എടുക്കാനും ഞാൻ പറഞ്ഞത്. പിന്നെ ഞായറാഴ്‌ച ഞാൻ സംസാരിച്ചത് സാന്ദ്രയുടെ ഒരു കൂട്ടുകാരിയുടെ അമ്മയോടാണ്. തിങ്കളാഴ്ച ഞങ്ങൾ ആദ്യമായി തെറ്റായ ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു പോയി..!!” എന്റെ ഭാര്യയുടെ മുഖത്ത് നോക്കാതെയാണ് അത്രയും ഞാൻ കുമ്പസരിച്ചത്.