സാംസൻ 3 [Cyril]

Posted by

“എന്റെ ജൂലി, ഞാൻ സ്ഥിരമായി സാന്ദ്രയെ വിടാനും എടുക്കാനും അവിടെ പോകുന്നത് കൊണ്ടും, നമ്മുടെ മാളിലേക്ക് ഒരുപാട്‌ വിദ്യാര്‍ഥികള്‍ വരുന്നത് കൊണ്ടും ഒത്തിരി പേരോട് എനിക്ക് നല്ല പരിചയമുണ്ട്.. അവരില്‍ കുറച്ചുപേരോട് ഞാൻ കൂടുതൽ സംസാരിക്കാറുമുണ്ട്. അതുകൊണ്ട്‌ എന്നെ കാണാത്തത് കൊണ്ട്‌ അവർ അന്വേഷിച്ചിട്ടുണ്ടാവും. അതിപ്പോ വല്യ കാര്യമായി എടുക്കേണ്ട ആവശ്യം എന്താ.”

“സാന്ദ്ര ക്യാമ്പസില്‍ കേറി പോയ ശേഷം നാലഞ്ച്‌ പയ്യന്മാർ വന്ന് എന്നോട് സംസാരിക്കുകയുണ്ടായി. ചേട്ടൻ ഒത്തിരി പെണ്‍കുട്ടിക്കളെ വളച്ചെടുത്ത് മയക്കി വെച്ചിരിക്കുന്നു എന്നും.. ഞാൻ സൂക്ഷിച്ചില്ലെങ്കിൽ എനിക്ക് ചേട്ടനെ നഷ്ടപെട്ടു പോകുമെന്നും അവന്മാർ പറഞ്ഞു. കൂടാതെ ഐഷ എന്ന പെണ്ണിനോട് ചേട്ടന് തെറ്റായ ബന്ധം ഉണ്ടെന്നും, അവൾ ചേട്ടനോട് ഫോണിലൂടെ ചീത്ത കാര്യങ്ങൾ സംസാരിക്കാറുണ്ട് എന്നും പറഞ്ഞു.” ജൂലി അത്രയും പറഞ്ഞിട്ട് പതിയെ എഴുനേറ്റിരുന്നു കൊണ്ട്‌ എന്നെ നോക്കി.

ഞാൻ ഞെട്ടി പോയി. ഞാനും വേഗം എഴുന്നേറ്റിരുന്നു കൊണ്ട്‌ അവളെ പരിഭ്രമത്തോടെ നോക്കി. എന്റെ മനസ്സിൽ പേടിയും കുറ്റബോധവും നിറഞ്ഞു.

വിറയ്ക്കുന്ന കൈ കൊണ്ട്‌ എന്റെ മുഖം ഞാൻ ഉഴിഞ്ഞു.

“സാമേട്ടൻ എന്നോട് ഒരുപാട്‌ കാര്യങ്ങൾ മറയ്ക്കുന്നുവെന്ന് എനിക്കറിയാം. ഞാൻ വെറും വിഡ്ഢിയല്ല ചേട്ടാ.. എനിക്കും കാര്യങ്ങൾ ഊഹിക്കാനും മനസ്സിലാക്കാനും കഴിയും.”

ശെരിക്കും എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. എന്റെ ശരീരം ചെറുതായി വിറയ്ക്കാനും തുടങ്ങിയിരുന്നു.

“പിന്നേ ഞായറാഴ്ച വെളുപ്പിന് ചേട്ടൻ ഫോണിലൂടെ ആരോടോ സെക്സ് കാര്യങ്ങൾ സംസാരിക്കുന്നത് ഞാൻ കേട്ടു. പക്ഷേ ഞാൻ സ്വപ്നം കണ്ടതാണെന്നാ കരുതിയത്. എന്നാൽ ഇപ്പൊ അത് എന്റെ വെറും സ്വപ്നം ആണെന്ന് ഞാൻ വിശ്വാസിക്കുന്നില്ല.” അവള്‍ കടുപ്പിച്ച് പറഞ്ഞിട്ട് എന്നെ വെറുപ്പോടെ നോക്കി.

പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. എന്നാൽ അവളത് വേഗം തുടച്ചു കളഞ്ഞിട്ട് എന്നെ ദൃഢമായി നോക്കി.

“സാന്ദ്രയെ കോളേജില്‍ കൊണ്ടു വിടാൻ പോകാത്തതിന്റെ ശരിക്കുള്ള കാരണം എന്തായിരുന്നു..? ഞായറാഴ്ച വെളുപ്പിന് ചേട്ടൻ ഏതു സ്ത്രീയോടാ സെക്സ് കാര്യങ്ങൾ സംസാരിച്ചത്, ശെരിക്കും എന്തു ബന്ധമാണ് അവളുമായി ഉള്ളത്..? ഐഷയുമായി എന്താണ്‌ ചേട്ടന്റെ ബന്ധം..?” എനിക്ക് എല്ലാത്തിന്റെയും സത്യാവസ്ഥ അറിയണം.”

Leave a Reply

Your email address will not be published. Required fields are marked *