അതും പറഞ്ഞ് അവള്‍ മനസ്സില്ലാ മനസ്സോടെ എഴുനേറ്റ് പോയി. ഞാനും കുറെ നേരം കൂടി കിടന്നിട്ട് എട്ടു മണിക്ക് കുളിക്കാന്‍ കേറി. റെഡിയായി ഞാൻ കിച്ചനിൽ ചെന്നപ്പോ എല്ലാവരും അവിടെ ഓരോ ജോലിയും ചെയ്തു നില്‍ക്കുന്നത് കണ്ടു.
അമ്മായിയും വിനിലയും എന്നെ നോക്കി പുഞ്ചിരിച്ചു.
“സാമേട്ടൻ ഇരിക്ക്, ഞാൻ ഇപ്പൊ കാപ്പി കൊണ്ടു വരാം.” ജൂലി പുഞ്ചിരിയോടെ പറഞ്ഞു.
പക്ഷേ എന്നെ ഫേസ് ചെയ്യാൻ കഴിയാതെ സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു.
“സുമിക്ക് പനി മാറിയോ..?” ജൂലി തന്ന ചായയെ ഒരു ഉറുമ്പിറക്കിക്കൊണ്ട് വിനിലയോട് ചോദിച്ചു.
“അത് ചിലപ്പോ കൂടിയും ചിലപ്പോ കുറഞ്ഞും നില്ക്കുന്നുണ്ട്. പക്ഷേ മാറിക്കോളും.” വിനില എന്നെ നോക്കി മറുപടി പറഞ്ഞിട്ട് ജോലി തുടർന്നു.
ഞാൻ ചായയുമായി ഡൈനിംഗ് റൂമിൽ വന്നിരുന്ന് കുടിച്ചു. കുറെ കഴിഞ്ഞ് ജൂലി എനിക്കുള്ള ഭക്ഷണം കൊണ്ടു വന്ന് എന്റെ മുന്നില്‍ വെച്ചുതന്നു.
“സാമേട്ടൻ കഴിച്ചോളു, കിച്ചനിൽ കുറച്ച് ജോലി കൂടിയുണ്ട്. അത് കഴിഞ്ഞിട്ട് ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്ന് കഴിച്ചോളാം.” ജൂലി പറഞ്ഞിട്ട് ഞാൻ കഴിച്ചു തീരും വരെ എന്റെ അടുത്തു തന്നെയിരുന്നു.
ഞാൻ കഴിച്ചിട്ട് ബൈക്കുമായി മാളിലേക്ക് വിട്ടു.
എല്ലാ ശനിയാഴ്ചകളിലേയും പോലെ ഈ ശനിയാഴ്ചയും ഭയങ്കര തിരക്കായിരുന്നു. ഉച്ച രണ്ടു മണിവരെ ജനങ്ങൾ ഫേമിലിയായി വരികയും ഷോപ്പിങ് ചെയ്യുകയും പോകുന്നതം ആയി തുടർന്നു കൊണ്ടിരുന്നു. രണ്ടു മണി കഴിഞ്ഞാണ് തിരക്കു കുറഞ്ഞത്.
സമയം മൂന്ന് മണിയോട് അടുത്തിരുന്നു. ഞാൻ എന്റെ ചെറിയ ഗ്ലാസ്സ് ഓഫീസിലെ മെയിന്‍ കമ്പ്യൂട്ടറില്‍ നിന്നും സ്റ്റോക്ക് ഷോട്ടേജ് ഡീറ്റെയിൽസ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഷസാനയും യാമിറ ആന്‍റിയും കയറി വരുന്നതിനെ ഞാൻ കണ്ടത്.
അവരെ കണ്ടതും ഒരു ഊര്‍ജ്ജം എന്നില്‍ നിറഞ്ഞു. യാമിറ ആന്റി ഒരു പിങ്ക് ഓർഗാൻസ സില്‍ക്ക് സാരി ഉടുത്തിരുന്ന. അതിന്റെ മാച്ചിംഗ് ബ്ലൗസും പിന്നേ ഒരു പിങ്ക് സ്കാർഫും തലയില്‍ കെട്ടിയിരുന്നു. ആന്റിയുടെ മുഖവും, പിന്നെ കൈ മുട്ടകള്‍ക്ക് താഴെയും ഒഴികെ, ശരീരത്തിൽ മറ്റൊരു ഭാഗവും അനാവ്രതമായിരുന്നില്ല.