എന്നിട്ട് ആ രണ്ട് പട്ടികളെ ചേച്ചി ദേഷ്യത്തില്‍ നോക്കി പറഞ്ഞു, “രണ്ടും പോയി കൂട്ടില്‍ കേറ്..!!”
ഉടനെ എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു നായ്ക്കളും വന്ന വഴിയേ തിരികെ ഓടി പോയി.
ഞാൻ വായും പൊളിച്ച് നില്‍ക്കുന്നത് കണ്ടിട്ട് ചേച്ചി ചിരിച്ചു കൊണ്ട് എന്റെ കൈയിൽ പതിയെ തട്ടി.
“സോറി ചേച്ചി….,, ഞാൻ ചേച്ചിയെ — ഞാൻ എന്തൊക്കെയോ—!!” വാക്കുകൾ കിട്ടാതെ ഞാൻ ചേച്ചിയെ ദയനീയമായി നോക്കി.
ചേച്ചി ഉടനെ എന്റെ മുഖത്തെ പഠിക്കുന്നത് പോലെ കുറെ നേരം നോക്കി നിന്നു.
എന്നിട്ട് ചോദിച്ചു, “എന്നെ കെട്ടിപിടിച്ചതിനും, എന്റെ ചുണ്ടില്‍ മുട്ടിച്ചതിനും, എന്റെ ബാക്കിൽ നി അറിയാതെ പിടിച്ചതിനും ഒക്കെ സാമിന് ശെരിക്കും കുറ്റബോധം തോന്നുന്നുണ്ടോ..? അറിയാതെ ആണേലും… ഇങ്ങനെയൊക്കെ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും തോന്നുന്നുണ്ടോ…?” ചോദിച്ച ശേഷം ചേച്ചി എന്റെ കണ്ണില്‍ തന്നെ സൂക്ഷ്മമായി നോക്കി നിന്നു.
പക്ഷേ ഒരു സെക്കന്‍ഡ് പോലും എനിക്ക് ചിന്തിക്കേണ്ടി വന്നില്ല… ഉള്ളത് പറയാന്‍ എനിക്ക് ഭയവും തോന്നിയില്ല.
ഉടന്‍ തന്നെ ഞാൻ മറുപടി കൊടുത്തു, “എനിക്കൊരു കുറ്റബോധവുമില്ല. ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമവും ഇല്ല.”
“അപ്പോ പിന്നെ സോറി പറയേണ്ട കാര്യമില്ല. നി നേരത്തെ പറഞ്ഞ സോറിയെ ഞാൻ സ്വീകരിക്കുകയുമില്ല.” ചേച്ചി ഗൗരവത്തോടെ പറഞ്ഞു.
ശെരിക്കും ചേച്ചിയുടെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അറിയാതെ ആണെങ്കിലും ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നാണോ.., അതോ അറിയാതെ നടന്നത് കൊണ്ട് കുഴപ്പമില്ല എന്നാണോ…, അതും അല്ലെങ്കിൽ ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടു എന്നാണോ ചേച്ചി ഉദ്ദേശിച്ചത്…??!
എപ്പോഴും ഫോണിലൂടെ ചേച്ചിയോട് സംസാരിക്കുന്ന സമയത്ത് ഞാൻ എല്ലാം ഓപ്പണായി തന്നെ സംസാരിക്കുമായിരുന്നു. ചേച്ചിയും അതുപോലെ തന്നെയാ സംസാരിച്ചിരുന്നത്. പല കാര്യങ്ങളും ഞങ്ങൾ പറയാറുണ്ട്. ചേച്ചിയുടെ ശരീരത്തെ കുറിച്ച് മടി കൂടാതെ ഞാൻ വർണിച്ചിട്ടുമുണ്ട്.
ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കും എങ്കിലും ചേച്ചിക്ക് എന്റെ കൂടെ എന്തെങ്കിലും ചെയ്യാൻ താല്‍പര്യം ഉണ്ടോ എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ ഇഷ്ടമാണ് എന്നൊക്കെ ചേച്ചി പറയുമെങ്കിലും അതിൽ കവിഞ്ഞ് ചേച്ചി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.