എനിക്ക് ദേഷ്യം തോന്നിയില്ലെന്ന് കണ്ടതും ചേച്ചിയുടെ മുഖത്ത് ആശ്വാസം പടർന്നു.
“ശെരി, തല്‍കാലം സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ തന്നെ ഇരുന്നോട്ടെ, പിന്നെ എടുക്കാം. ഇപ്പൊ നി അകത്തേക്ക് വാ.” ചേച്ചി എന്നെ ക്ഷണിച്ചു.
പക്ഷേ ഞാൻ മടിച്ചു കൊണ്ട് അവിടെതന്നെ നിന്നു.
“എന്താ സാം..? എന്റെ വീട്ടില്‍ കേറില്ല എന്നുണ്ടോ?” ചേച്ചി ആകുലയായി എന്നെ നോക്കി.
“അങ്ങനെ ഒന്നുമില്ല ചേച്ചി. പക്ഷേ ചേച്ചിയല്ലേ പറഞ്ഞത് വല്ലവരും ചേച്ചിയുടെ വീട്ടില്‍ വരുന്നത് ശെരിയാവില്ലെന്ന്….!”
ഉടനെ തമാശ കേട്ടത് പോലെ ചേച്ചി പൊട്ടിച്ചിരിച്ചു. “എന്റെ പൊന്ന് സാം…, നീ എനിക്ക് വല്ലവരും ഒന്നുമല്ല. നിന്നെ ഉദ്ദേശിച്ചല്ല ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്. എപ്പോ ഏതു നിമിഷം വേണമെങ്കിലും നിനക്ക് ഇവിടെ വരാം. എത്ര നേരം വേണമെങ്കിലും നിനക്ക് എന്റെ വീട്ടില്‍ നില്‍ക്കാം.” അതും പറഞ്ഞ് ചേച്ചി എന്റെ കൈയിൽ പിടിച്ചു വലിച്ചു.
അന്നേരമാണ് രണ്ട് പട്ടികളുടെ ഗര്‍ജ്ജനം പോലത്തെ കൂര കേട്ട് ഞാൻ ഞെട്ടിയത്. നോക്കിയപ്പോ രണ്ട് വലിയ കറുത്ത ഡോബർമാൻ പട്ടികള്‍…, അത് രണ്ടും കൂരച്ചു കൊണ്ട് എന്റെ നേര്‍ക്ക് പാഞ്ഞടുക്കുന്നത് കണ്ടു.
“ബ്ലാക്കി — ടോമി..!!” പെട്ടന്ന് പട്ടികളെ പേര് വിളിച്ച് ചേച്ചി രണ്ടിനെയും നിയന്ത്രിക്കാൻ ശ്രമിച്ചു.
പക്ഷേ അതു രണ്ടും നില്‍ക്കാതെ എന്റെ നേര്‍ക്ക് തന്നെ പാഞ്ഞടുത്തു.
ഞാൻ പെട്ടന്ന് പേടിച്ചു പോയി. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാനായി എന്റെ മനസ്സ് മന്ത്രിച്ചു.
പക്ഷേ അപ്പോഴേക്കും അതു രണ്ടും എന്റെ അടുത്തേക്ക് പാഞ്ഞെത്തി കഴിഞ്ഞിരുന്നു.
ഞാൻ പെട്ടന്ന് എന്നെയും അറിയാതെ ചേച്ചിയെ എന്നോട് വലിച്ച് കെട്ടിപിടിച്ചു കൊണ്ട് എത്തി പിടിക്കാന്‍ ശ്രമിക്കുന്ന പട്ടികളിൽ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
“സാം നി പേടിച്ച് വിരളുന്നത് കൊണ്ടാണ് അവറ്റകൾ നിന്നെ എത്തി പിടിച്ചു കളിക്കാന്‍ ശ്രമിക്കുന്നത്… നി അനങ്ങാതെ നില്‍ക്ക്..!!” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
പക്ഷേ ഭയം കാരണം അതൊന്നും എന്റെ തലയില്‍ കേറിയില്ല. ഞാൻ ചേച്ചിയെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി കൊണ്ടിരുന്നു.