സാംസൻ 3 [Cyril]

Posted by

“ശെരി, ഞാൻ പോട്ടെ..?” ചോദിച്ചു കൊണ്ട്‌ സാന്ദ്രയുടെ തോളില്‍ ഞാൻ പതിയെ ഒന്ന് മുറുക്കിയതും അവള്‍ എന്റെ കൈയിലെ പിടി വിട്ടിട്ട് അല്‍പ്പം നീങ്ങി നിന്നു.

ഞാൻ അവിടേ നിന്നും തിരിച്ചു. ക്യാമ്പസില്‍ വച്ച് ആദ്യമായി സാന്ദ്രയുടെ മുഖത്ത് ദേഷ്യമോ അസൂയയോ എന്നോട് വെറുപ്പോ ഉള്ളതായി ഞാൻ കണ്ടില്ല.

എന്നോടുള്ള മതിപ്പും സ്നേഹവും മാത്രമാണ്‌ കണ്ടത്… വലുതായി എന്തോ നേടിയത് പോലത്തെ അഹങ്കാരവും അവളുടെ കണ്ണുകളില്‍ ഞാൻ കണ്ടു. അതൊക്കെ ശെരിക്കും എന്റെ മനസ്സിൽ പതിഞ്ഞു.

മാളിൽ വന്നതും യാമിറ ചേച്ചി എന്റെ മൊബൈലില്‍ അയച്ചു തന്ന ലിസ്റ്റ് അനുസരിച്ച് സാധനങ്ങള്‍ എടുത്ത് എന്റെ കാറിൽ വയ്ക്കാൻ ജോലിക്കാരെ ഏല്പിച്ചു.

അവർ എല്ലാ സാധനങ്ങളും കാറിൽ കൊണ്ട്‌ വച്ചതും ഞാൻ കാറും എടുത്തു കൊണ്ട്‌ ചേച്ചിയുടെ വീട്ട് ലക്ഷ്യമാക്കി വിട്ടു. എന്റെ മനസ്സിൽ വല്ലാത്ത പിരിമുറുക്കം ആയിരുന്നു.

ആദ്യമായാണ് ചേച്ചിയുടെ വീട്ടിലേക്ക് ഞാൻ പോകുന്നത്. ഗൂഗിൾ മാപ്പ് നോക്കി അവരുടെ വീടിന്‌ തൊട്ടടുത്ത് വന്നതും ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞു.

ചേച്ചിയുടെ വീടിന്റെ വലിയ ഗേറ്റിന് മുന്നില്‍ എത്തിയതും ഗേറ്റ് താനേ തുറന്നു. വീട്ടില്‍ നിന്നും കണ്‍ട്രോള്‍ ചെയ്യാൻ കഴിയുന്ന ഇലക്ട്രിക്ക് ഗേറ്റ് ആണെന്ന് മനസ്സിലായി.

എന്റെ കാര്‍ ഗേറ്റിലൂടെ കടന്നതും ഗേറ്റ് താനേ അടഞ്ഞു. ഇരുപത് അടി വീതിയുള്ള പാതയുടെ ഇരുവശത്തും വലിയ വൃക്ഷങ്ങള്‍ പടർന്നു പന്തലിച്ചു നിന്നത് കണ്ടിട്ട് സത്യത്തിൽ ചെറിയൊരു വനപ്രദേശത്ത് എത്തിപ്പെട്ടത്ത് പോലത്തെ പ്രതീതി ആയിരുന്നു.

ഗേറ്റില്‍ നിന്നും ഏകദേശം എണ്‍പത് മീറ്റർ അകലെയാണ് വലിയ രണ്ടു നില വീട്. വീടിന്റെ എല്ലാ വശത്തും ഒരുപാട്‌ സ്പേസ് ഉണ്ടായിരുന്നു. അവിടെയൊക്കെ ഒരുപാട്‌ തെങ്ങും പ്ലാവും മാവും എല്ലാം വളര്‍ന്നു നില്‍ക്കുന്നത് കൊണ്ട്‌ പ്രകാശം കുറവായി കാണപ്പെട്ടു.

വീടിന്റെ വലിയ സിറ്റൗട്ടിൽ ചേച്ചി നില്‍ക്കുന്നതും ഞാൻ കണ്ടു.

ഉത്സാഹത്തോടെ എന്റെ കാറിനെ ഞാൻ മുറ്റത്ത്‌ കൊണ്ട് നിര്‍ത്തിയതും ചേച്ചി ചിരിച്ചു കൊണ്ട്‌ മുറ്റത്തേക്കിറങ്ങി വന്നു.

ഇപ്പൊ കുളിച്ചു വന്നത് കൊണ്ട്‌ ചേച്ചിയുടെ തലമുടി അല്‍പ്പം നനഞ്ഞിരുന്നു. രണ്ടു വശത്ത് നിന്നും അല്‍പ്പം കട്ടിക്ക് മുടിയിഴകളെ കുറുകെ വലിച്ച് ഭംഗിയായി കെട്ടി വച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *