വീട്ടില്‍ നിന്നിറങ്ങി ബൈക്ക് കുറച്ച് ദൂരം പോയതും സാന്ദ്ര പതിവുപോലെ എന്നോട് ചേര്‍ന്നിരുന്നു കൊണ്ട് അരയില്‍ ചുറ്റിപ്പിടിച്ചു.
ഞാൻ ഒന്നും അറിയില്ല എന്ന വിശ്വാസത്തില്‍ ഒന്നുരണ്ടു വട്ടം അവളുടെ ചുണ്ട് മൃദുവായി എന്റെ തോളില്‍ അമർന്നു മാറി.
ഈ പെണ്ണിന് ഭ്രാന്ത് തന്നെ. ഞാൻ മനസ്സിൽ ചിരിച്ചു. പക്ഷേ എന്റെ മനസ്സിൽ നല്ല സന്തോഷം തോന്നി. ഉള്ളില്‍ കുളിര് കോരി.
“ഇന്ന് ഭയങ്കര സന്തോഷത്തില്‍ ആണല്ലോ..?” ഞാൻ ചോദിച്ചു.
“മ്മ്.., എന്തെന്നറിയില്ല. നല്ല ഉന്മേഷം തോന്നുന്നു.” പറഞ്ഞിട്ട് എന്റെ തോളില്‍ പതിയെ കടിച്ചിട്ട് അവള്‍ ചിരിച്ചു.
അവളുടെ സന്തോഷവും കുട്ടികളിയും കണ്ടു ഞാൻ ചിരിച്ചു.
അതോടെ സാന്ദ്ര വാതോരാതെ ക്യാമ്പസ് കാര്യങ്ങളും.. കൂട്ടുകാരികളെ കുറിച്ചും… ചിലരുടെ പ്രണയത്തെ കുറിച്ചും… ചില കമിതാക്കളുടെ അതിരുവിട്ട പ്രവൃത്തികളും.., അതുകൂടാതെ വേറെയും ഒരുപാട് കാര്യങ്ങളൊക്കെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.
അവസാനം ക്യാമ്പസിന് മുന്നില്‍ ബൈക്ക് നിന്നതും സാന്ദ്ര ഇറങ്ങി എന്റെ ഇടതു വശത്തേക്ക് വന്നു നിന്നു. അന്നേരം അവളുടെ നാല് കൂട്ടുകാരികൾ ഞങ്ങൾക്കടുത്തു വന്ന് എന്നോടും സാന്ദ്രയോടും സംസാരിക്കാൻ തുടങ്ങി.
ഞാൻ ആരോടും പഞ്ചാര പറയാൻ പോയില്ല. തൊട്ടും തൊടാതെയും മാത്രമാണ് അവരോടൊക്കെ സംസാരിച്ചത്. ഐഷയോട് ഞാൻ അധികമായി സംസാരിച്ചില്ല.
കൂടാതെ ബൈക്ക് ഹാന്‍ഡിലിൽ നിന്നും എന്റെ കൈകൾ മാറ്റി ഇടത് കൈ സാന്ദ്രയുടെ തോളത്ത് സപ്പോര്‍ട്ട് ചെയ്താണ് ഞാൻ വച്ചത്. വലത് കൈ എന്റെ പാന്‍റ് പോക്കറ്റിലും തിരുക്കി കേറ്റി വച്ചിരുന്നു. അതുകൊണ്ട് ഐഷ എന്നെ തൊടാതെയാണ് എന്തൊക്കെയോ പറഞ്ഞത്. കൂടാതെ എന്റെ ഇടത് കൈ സാന്ദ്രയുടെ തോളത്ത് ഇരിക്കുന്നതിന്റെ അസൂയയും അവളുടെ മുഖത്ത് ഞാൻ കണ്ടു.
സാന്ദ്രയും അത് ശ്രദ്ധിച്ചു. അത് കണ്ട് ആസ്വദിക്കും പോലെ സാന്ദ്ര പുഞ്ചിരിച്ചു കൊണ്ടാണ് നിന്നത്. പോരാത്തതിന് അവളുടെ തോളത്ത് ഉണ്ടായിരുന്ന എന്റെ കൈയിൽ അവളുടെ ഒരു കൈ കൊണ്ട് പിടിച്ചും, അടുത്ത കൈ എന്റെ തുടയിൽ വച്ചു കൊണ്ടും, പിന്നേ എന്നോട് കൂടുതൽ ചേര്‍ന്നുമാണ് സാന്ദ്ര നിന്നത്.
അസൂയ നിറഞ്ഞ കുറെ പയ്യന്‍മാരുടെ നോട്ടം എന്റെ തുടയിലിരുന്ന സാന്ദ്രയുടെ കൈയിൽ ആയിരുന്നു.