സാംസൻ 3 [Cyril]

Posted by

“സ്വന്തം ചേച്ചിയുടെ ഭർത്താവ് കാണുന്ന പെണ്‍കുട്ടിക്കളോടൊക്കെ കൂടുതൽ സ്വാതന്ത്ര്യം കാണിച്ച് ഇടപഴകുന്നത് കാണുമ്പോ ദേഷ്യം തോന്നിപ്പോകും. പിന്നെ ആ പെൺകുട്ടികൾ അതിനേക്കാള്‍ കൂടുതല്‍ സ്വതന്ത്രം ചേട്ടനോട് കാണിക്കുന്നത് കാണുമ്പോ, ചേട്ടനോട് സ്നേഹമുള്ള എനിക്ക് ദേഷ്യവും കുശുമ്പും തോന്നിപ്പോകും…” എന്റെ കവിളിൽ നുള്ളി വേദനിപ്പിച്ചു കൊണ്ട്‌ സാന്ദ്ര പറഞ്ഞു നിർത്തി.

“എന്റെ പോന്നു മോളെ, ഭംഗി എന്ന സാധനത്തെ ആരായാലും കണ്ടാസ്വദിച്ചു പോകും. അതിൽ എന്തു തെറ്റാണുള്ളത്…?”

ഞാൻ അങ്ങനെ പറഞ്ഞതും സാന്ദ്രയുടെ മുഖം ദേഷ്യത്തില്‍ കറുത്തു.

“പക്ഷേ അവരെക്കാളൊക്കെ സൗന്ദര്യം നിനക്കാടി പെണ്ണേ…!!” ഞാൻ കാര്യമായി പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് സാന്ദ്രയുടെ മൂര്‍ച്ചയുള്ള നോട്ടം എന്റെ കണ്ണുകളിലേക്ക് ചുഴിഞ്ഞിറങ്ങി.

“അവരെക്കാളൊക്കെ സൗന്ദര്യം എനിക്കാണെങ്കിൽ ചേട്ടൻ എന്തിനാണ് അവരെ നോക്കുന്നത്..?” അവള്‍ ചോദിച്ചു. “ചേട്ടനു എന്നെ മാത്രം നോക്കിയാല്‍ പോരെ..!! എന്റെ സൗന്ദര്യത്തെ മാത്രം ആസ്വദിച്ചാൽ മതിയാവില്ലേ….?!” വളരെ സീരിയസായി പറഞ്ഞിട്ട് അവൾ എന്റെ തലയെ മടിയില്‍ നിന്നും മാറ്റിയ ശേഷം വേഗം എഴുനേറ്റ് പോയി.

ഞാൻ കണ്ണും മിഴിച്ച് അങ്ങനെതന്നെ കിടന്നു.

ശേഷം അന്നത്തെ ദിവസമത്രയും സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ നടന്നു. കഴിയുന്നത്ര എന്നില്‍ നിന്നും അവള്‍ ഒളിച്ചു നടന്നു. രാവിലെയും ഉച്ചക്കും കിച്ചനിൽ നിന്നും തന്നെ കഴിച്ചിട്ട് മുകളിലേക്ക് ഓടി പോകുന്നത് മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

അന്നു രാത്രി വിനിലക്ക് അവളുടെ വീട്ടിലേക്ക് പോകാനുള്ളത് കൊണ്ട്‌ ഏഴു മണിക്കെ കഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അപ്പോ അമ്മായി സാന്ദ്രയെ തിരക്കി മുകളില്‍ ചെന്നു. പക്ഷേ അവള്‍ക്ക് സുഖമില്ലെന്നും പറഞ്ഞ്‌ കഴിക്കാൻ പോലും അവൾ താഴേക്ക് വന്നില്ല.

അവസാനം ഞങ്ങൾ മാത്രം ഭക്ഷണവും കഴിച്ചിട്ട് എഴുന്നേറ്റു. ശേഷം വിനിലയും മോളെയും ബൈക്കില്‍ കേറ്റി വിനിലയുടെ വീടിനെ ലക്ഷ്യമാക്കി ബൈക്ക് വിട്ടു.

മുന്നിലിരുന്ന് സുമി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

അവസാനം വിനിലയുടെ വീട്ടിലെത്തി. ഞാൻ പ്രതീക്ഷയോടെ വിനിലയെ നോക്കിയതും അവള്‍ ചിരിച്ചു.

“കഴിഞ്ഞ രണ്ടു ദിവസം ഫുള്ളായി മോള് നന്നായി ഉറങ്ങിയത് കൊണ്ട്‌ ഇനി പെട്ടന്നവള്‍ ഉറങ്ങില്ല. അതുകൊണ്ട്‌ ഇന്ന്‌ നടക്കുമെന്ന് തോന്നുന്നില്ല.” അവൾ എന്റെ കാതില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *