സാംസൻ 3 [Cyril]

Posted by

എനിക്ക് ചായ തന്നിട്ട് അവള്‍ അങ്ങോട്ട് തിരിഞ്ഞതും എന്റെ കാല്‍ കൊണ്ട്‌ അവളുടെ ചന്തിക്ക് ഞാനൊരു തട്ടു കൊടുത്തു.

അവള്‍ പെട്ടന്ന് തല തിരിച്ച് ചുണ്ട് കോട്ടി മുഖം വീർപ്പിച്ചു. ഞാൻ വേഗം ചായയില്‍ നോക്കിയതും അവൾ പിന്നെയും അങ്ങോട്ട് തിരിഞ്ഞു നടന്നു പോയി. പക്ഷേ അതിനുമുമ്പ് അവളുടെ ചുണ്ടില്‍ നാണം കലര്‍ന്ന ചിരി വിരിഞ്ഞത് ഞാൻ കാണുക തന്നെ ചെയ്തു.

അതിനു ശേഷം എന്റെ കൈയിൽ നിന്നും കാലി കപ്പ് വാങ്ങി കൊണ്ട്‌ തിരിഞ്ഞ സമയത്തും ഞാൻ കാല് കൊണ്ട്‌ പിന്നെയും ചന്തിക്ക് തട്ടി.

പക്ഷേ എന്റെ മുഖത്ത് വിരിഞ്ഞ നിഷ്കളങ്കമായ ഭാവത്തെ കണ്ടതും പൊട്ടിവന്ന ചിരിയെ അടക്കി പിടിച്ചു കൊണ്ട്‌ അവള്‍ വേഗം നടന്നു പോയി.

ഞാനും അവിടേ നിന്നും നേരെ ഹാളിലേക്ക് വന്ന് സോഫയിൽ ചെന്നു കിടന്നു. ഉടനെ സുമി എന്റെ വയറിന് മുകളില്‍ കയറി ഇരുന്നു കൊണ്ട്‌ ടിവി നോക്കി.

കുറെ കഴിഞ്ഞ് സാന്ദ്രയും ഹാളില്‍ ഞങ്ങളുടെ അടുത്തു വന്ന് എളിയിൽ കൈയും കൊടുത്തു കൊണ്ട്‌ സുമിയെ നോക്കി.

“എടി കാന്താരി, ഇത് എന്റെ സാമേട്ടന… നീയെന്തിനാ എന്റെ സാമേട്ടന്റെ മുകളില്‍ കേറി ഇരിക്കുന്നേ…?” സുമിയെ ദേഷ്യം പിടിപ്പിക്കാനായി സാന്ദ്ര ചോദിച്ച ശേഷം അവളെ തൂക്കി നിലത്ത് നിര്‍ത്തി. എന്നിട്ട് സാന്ദ്ര വേഗം എന്റെ അടുത്ത് ചെരിഞ്ഞ് കിടന്നിട്ട് മലര്‍ന്നു കിടക്കുന്ന എന്റെ മുകളില്‍ കൈയിട്ട് എന്നെ കെട്ടിപിടിച്ചു.

ഞാൻ ശെരിക്കും ഞെട്ടി. സുമിയെ ദേഷ്യം പിടിപ്പിക്കാൻ ആണെങ്കിൽ പോലും സാന്ദ്ര ഇതുപോലെ എന്നോട് ഞെരുങ്ങി കിടക്കുമെന്ന് വിചാരിച്ചില്ല… എന്നെ കെട്ടിപിടിക്കുമെന്നും കരുതിയില്ല.

“ഇത് എന്റെ സാമങ്കിളാ….!!” സുമി ചിണുങ്ങി വാശി പിടിച്ചുകൊണ്ട് സോഫയിൽ വലിഞ്ഞു കേറി, എന്നിട്ട് സാന്ദ്രയെ മറികടന്നു വന്ന് എന്റെ മേല്‍ കിടന്നു. എന്നിട്ട് എന്റെ കഴുത്തിൽ കെട്ടിപിടിച്ചു കൊണ്ട്‌ സാന്ദ്രയെ എന്നില്‍ നിന്നും തള്ളി മാറ്റാൻ അവൾ ശ്രമിച്ചു.

സാന്ദ്ര ചിരിച്ചു കൊണ്ട്‌ എന്നെ കൂടുതൽ മുറുകെ പിടിച്ച് എന്നോട് കൂടുതൽ ചേര്‍ന്നു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *