അവള്‍ ചിരിച്ചു കൊണ്ട് എന്റെ ചന്തിക്ക് നുള്ളി. ഞാൻ എന്റെ ചന്തിയെ ഇറുക്കി പിടിച്ചു. ജൂലി ചിരിച്ചു കൊണ്ട് പെട്ടന്ന് എന്റെ മുകളില്‍ കേറി കിടന്നു. സ്നേഹത്തോടെ എന്റെ പുറം കഴുത്തിൽ ഒരുപാട് ഉമ്മ തന്നിട്ട് അവള്‍ എഴുനേറ്റ് പോയി. ശേഷം ബാത്റൂമിലേക്ക് പോയി വാതിൽ അടയ്ക്കുന്ന ശബ്ദവും കേട്ടു. ഞാൻ പിന്നെയും മയങ്ങി.
പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ആരോ റൂമിലേക്ക് വരുന്ന ശബ്ദം കേട്ടു.
“എടാ സാം…! എട്ടു മണി കഴിഞ്ഞു. ഉറങ്ങിയത് മതി. എണീറ്റേ…!” വിനില എന്നെ ബെഡ്ഡിലിട്ട് ഉരുട്ടി.
ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി. അവൾ ഒഴികെ മറ്റാരും കൂടെ ഇല്ലായിരുന്നു.
“എടി എന്നെ ഇങ്ങനെ ഇട്ട് ഉരുട്ടി കളിക്കാന്‍ എന്റെ പേരില്‍ വല്ല നേര്‍ച്ചയും നേർന്നിരുന്നോ…!?” ഉറക്കം നഷ്ടപ്പെട്ട നിരാശയിൽ ഞാൻ പുലമ്പി.
പക്ഷേ പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ പിന്നെയും എന്നെയിട്ട് ഉരുട്ടി.
“എണീക്കട….!” പെട്ടന്ന് എന്റെ കവിളിൽ ഉമ്മ തന്ന് മാറീട്ട് അവൾ എന്റെ കൈ പിടിച്ചു വലിച്ചു. ഞാനും പതിയെ എഴുനേറ്റതും അവളെന്നെ തള്ളി കൊണ്ട് ബാത്റൂം വാതില്‍ക്കല്‍ എത്തിച്ചു.
“ഈ സ്നേഹം കണ്ടിട്ട് നീയെന്റെ ഭാര്യ ആണെന്ന് തോന്നി പോകുന്നു.” ഞാൻ കളിയാക്കി.
“എന്റെ മോന്‍ എന്നെ സ്വന്തം ഭാര്യയായി തന്നെ കരുതിയാല്‍ മതി.” തമാശ പോലെ എന്റെ കാതില്‍ കുറുകി കൊണ്ട് അവളെന്നെ ബാത്റൂമിലേക്ക് തള്ളി കേറ്റി.
ഞാനും ചിരിച്ചു കൊണ്ട് വാതിലടച്ച് കുറ്റിയിട്ടു.
കളിയൊക്കെ കഴിഞ്ഞ് ഹാളില്‍ ടിവി നോക്കി കൊണ്ടിരുന്ന സുമിക്ക് കവിളിൽ ഒരു നുള്ള് കൊടുത്തിട്ട് ഞാൻ നേരെ കിച്ചനിലേക്ക് ചെന്നു. അവിടെ നാല് പേരും എന്തൊക്കെയോ തമാശ പറഞ്ഞു കൊണ്ട് ഭക്ഷണവും ഉണ്ടാക്കി കൊണ്ടിരുന്നു.
എന്നെ കണ്ടതും എല്ലാവരും പുഞ്ചിരിച്ചു.. ഞാനും ചിരിച്ചു കാണിച്ചു.
ശേഷം കിച്ഛൻ കൌണ്ടർ ടോപ്പിന്‍റെ ഒരു അറ്റത്ത് ഞാൻ കേറിയിരുന്നു.
അപ്പോൾ സാന്ദ്ര എനിക്കുള്ള ചായ കൊണ്ടു തന്നു. എനിക്ക് ചായ തരുമ്പോ ഒരു പുതുപ്പെണ്ണിന്റെ നാണവും സ്നേഹവും സന്തോഷവും എല്ലാം അവളുടെ മുഖത്ത് ഞാൻ കണ്ടു.