“ആദ്യമൊക്കെ ചേട്ടൻ എന്റെ ഉള്ളില്‍ വച്ച ശേഷമാണ് എനിക്ക് ശ്വാസംമുട്ടിയിരുന്നത്… പക്ഷേ ഇപ്പൊ കുറേനേരം ഉമ്മ വയ്ക്കുമ്പോഴെ ഇങ്ങനെ ആയല്ലോ…!!?” അവള്‍ വിഷമം പറഞ്ഞു.
സത്യത്തിൽ ഞാനും അതാണ് ചിന്തിച്ചു കൊണ്ടിരുന്നത്. അവള്‍ക്ക് അസുഖം കൂടുകയോ മറ്റോ ചെയ്യുകയാണോ..? അതോ മാനസികമായി അവള്‍ ഓരോന്നും ചിന്തിച്ച് ഭയന്നത് കൊണ്ടാണോ ഇങ്ങനെ ആയത്..!?
എനിക്കൊന്നും മനസ്സിലായില്ല. എനിക്ക് നല്ല പേടി തോന്നിയതും ഞാൻ അവളെ അല്‍പ്പം കൂടി മുറുകെ കെട്ടിപിടിച്ചു.
എന്റെ ഭയം മനസ്സിലായതും ജൂലി എന്റെ കഴുത്തിലും മുഖത്തും എല്ലാം ഉമ്മ കൊണ്ട് മൂടി.
“എനിക്കൊന്നും ഇല്ല ചേട്ടാ… എന്റെ ചേട്ടൻ പേടിക്കേണ്ട. ഒന്നര വര്‍ഷത്തിനു ശേഷം നമ്മൾ ട്രൈ ചെയ്തത് കൊണ്ടാണ് ഇങ്ങനെ ആയത്. എനിക്ക് ഉറപ്പുണ്ട്.” അവള്‍ എന്നെ ആശ്വസിപ്പിച്ചു.
“നമുക്ക് നാളെ ആശുപത്രിയിൽ പോകാം.” പേടിയോടെ ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.
“എനിക്ക് ഒന്നുമില്ലെന്നെ.” അവൾ എന്നെ അടർത്തി മാറ്റി കണ്ണില്‍ നോക്കി ചിരിച്ചു. “ശെരിക്കും എനിക്കൊന്നുമില്ല. പക്ഷേ ചേട്ടൻ പേടിക്കുന്നത് കാണുമ്പോ എനിക്കും പേടിയാവുന്നു.” അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞതും ഞാൻ ചിരിച്ചു.
“അപ്പോഴേക്കും കരയാന്‍ തുടങ്ങിയോ…?” മനസ്സില്‍ ഭയത്തെ മറച്ചു കൊണ്ട് ഞാൻ പിന്നെയും ചിരിച്ചു. ഉടനെ അവളും കണ്ണ് തുടച്ചു കൊണ്ട് ചിരിച്ചു.
എന്നിട്ട് അവള്‍ എഴുനേറ്റ് ഡ്രസ് ഇട്ട ശേഷം മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു. വളരെ പെട്ടന്നു തന്നെ അവള്‍ ഉറങ്ങി പോയി.
ഒരുപാട് നേരം കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വന്നില്ല. അവളെ നേരെ കിടത്തി പുതപ്പും മൂടി കൊടുത്ത ശേഷം എന്റെ മൊബൈൽ എടുത്തു നോക്കി.
സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.
*ഹൈ* ഞാൻ യാമിറ ചേച്ചിക്ക് മെസേജ് അയച്ചു.
കുറെ നേരം വരെ ചേച്ചി ഓൺലൈനിൽ വരാത്തത് കൊണ്ട് ഉറങ്ങിക്കാണുമെന്ന് കരുതി. അതുകൊണ്ട് മൊബൈൽ താഴെ വച്ചിട്ട് ഞാൻ ആലോചനയോടെ കിടന്നു.
കുറച്ചു കഴിഞ്ഞ് ഒരു നോട്ടിഫിക്കേഷന്‍ ടോൺ കേട്ടതും ഞാൻ ധൃതിയില്‍ എടുത്തു നോക്കി.
*ഹായ് സാം.., ഞാൻ കുളിക്കുകയായിരുന്നു. അതുകൊണ്ടാ മെസേജ് നോക്കാൻ ലേറ്റ് ആയത്. ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാൻ കോൾ ചെയ്യട്ടെ..? ചാറ്റ് ചെയ്യുന്നതിൽ ഒരു സുഖമില്ല.*