സാംസൻ 3 [Cyril]

Posted by

“എന്ത് ബോധ്യമായെന്നാ ചേച്ചി പറയുന്നത്…!!” ഞാൻ കൗതുകത്തോടെ ചോദിച്ചു.

“എന്റെ മനസ്സിലുള്ള രഹസ്യങ്ങളെ നിന്നില്‍ നിന്നും മറച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി.” ചേച്ചി ചിരിച്ചു.

അതുകേട്ട് ഞാനും ചിരിച്ചു.

അന്നേരം ചേച്ചി കുസൃതിയോടെ ചോദിച്ചു, “അപ്പോ നിന്റെ നോട്ടം ഒക്കെ അളന്നുള്ള നോട്ടം ആണല്ലേ…?”

ഞാൻ മനസ്സിലാവാതെ മിഴിച്ചിരുന്നതും ചേച്ചി ചിരിച്ചു.

“എന്റെ എന്തൊക്കെയോ ഹെവി ആണെന്ന് പറഞ്ഞില്ലേ…!! അതാണ് ചോദിച്ചത്‌.” ചേച്ചി അല്‍പ്പം നാണത്തോടെ പറഞ്ഞു.

“നമ്മൾ മനുഷ്യരല്ലേ ചേച്ചി..! സ്വാഭാവികമായി എല്ലാ സൗന്ദര്യത്തേയും നമ്മൾ ആസ്വദിച്ചു പോകും.” ഞാനും കുസൃതിയോടെ പറഞ്ഞു, “പിന്നേ ഞാൻ അങ്ങനെ പറഞ്ഞതില്‍ ചേച്ചിക്ക് വിഷമം തോന്നിയെങ്കിൽ—”

അത്രയും പറഞ്ഞിട്ട് ഞാൻ ചേച്ചിയെ കുസൃതിയോടെ നോക്കി.

“തോന്നിയെങ്കിൽ…?!” ചേച്ചി ആകാംഷയോടെ ചോദിച്ചു.

“അപ്പോഴും ഞാൻ ക്ഷമ ചോദിക്കില്ല…, ഞാൻ ക്ഷമ ചോദിക്കുമെന്ന് ചേച്ചി സ്വപ്നത്തില്‍ പോലും കാണേണ്ട. ഞാൻ എപ്പോഴും ചേച്ചിയുടെ സൗന്ദര്യം എല്ലാം കണ്ടാസ്വദിക്കുക തന്നെ ചെയ്യും.” വാശി പിടിക്കും പോലെയാണ് ഞാൻ പറഞ്ഞത്.

ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. എന്നിട്ട് സ്നേഹത്തോടെ എന്റെ കണ്ണില്‍ നോക്കി.

“ഒരു തരത്തില്‍ നി ശുദ്ധനാണ്, സാം. മനസ്സിൽ ഒന്നിനെ ഒളിപ്പിച്ചു കൊണ്ട്‌ പുറത്ത്‌ വേറെ ഒന്നിനെ സംസാരിക്കാൻ അറിയാത്ത ശുദ്ധനൻ. നി പറയുന്ന കാര്യങ്ങൾ എല്ലാം സത്യവും ആത്മാര്‍ത്ഥമായുള്ളതും ആണെന്ന് നിന്റെ കണ്ണുകള്‍ വെളിപ്പെടുത്താറുമുണ്ട്. ചിലപ്പോ അതുകൊണ്ടാവാം പലരും വേഗം നിന്നോട് അടുത്തു പോകുന്നത്….!! ദുഷിച്ച ചിന്തകളൊക്കെ നിനക്ക് ഉണ്ടെങ്കിലും കൂടുതലായി നല്ല ഗുണങ്ങള്‍ ഉള്ളത് കൊണ്ടും.. പിന്നേ വരം കിട്ടിയ നാവ് ഉള്ളത് കൊണ്ടുമാവാം പലരും നിന്നെ ഇഷ്ട്ടപ്പെട്ടു പോകുന്നത്.” കാര്യമായി പറഞ്ഞിട്ട് ചേച്ചി പുഞ്ചിരിച്ചു.

അതുകേട്ട് എന്റെ മുഖത്ത് താപം പടർന്നു പിടിക്കുന്നത് ഞാൻ അറിഞ്ഞു.

അന്നേരമാണ് ഷസാന വേണ്ടതെല്ലാം ട്രോളിയിലാക്കി തള്ളിക്കൊണ്ട്‌ കൌണ്ടറിലേക്ക് വന്നതിനെ ഞങ്ങൾ കണ്ടത്. ഉടനെ ചേച്ചിയുടെ മുഖത്ത് നിരാശ കണ്ടു. എന്റെ കൈ വിട്ടിട്ട് ചേച്ചി നേരേയിരുന്നു.

പെട്ടന്ന് ചേച്ചി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു, “പിന്നേ നിന്റെ നാവ് വശീകരണ നാവാണ്, സാം..!” ചേച്ചി കുസൃതിയോടെ പറഞ്ഞു. “അതുകൊണ്ട്‌ സൂക്ഷിച്ചും കണ്ടും വേണം സ്ത്രീകളോട് അതിനെ ഉപയോഗിക്കാൻ..!!” പറഞ്ഞിട്ട് ചേച്ചി കളിയാക്കും പോലെ എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *