ഉടനെ എനിക്കും വിഷമം തോന്നി. ഞാൻ ആന്റിയുടെ രണ്ടു കൈയും എന്റെ ഉള്ളം കൈയിൽ പൊതിഞ്ഞു പിടിച്ചു.
ഉടനെ ആശ്വാസം കിട്ടിയത് പോലെ ആന്റി പുഞ്ചിരിച്ചു.
“ഒരിക്കല്‍ പോലും അദ്ദേഹം ഷസാനയെ “മോളെ” എന്ന് വിളിച്ചിട്ടില്ല. സ്നേഹത്തോടെ കൊഞ്ചിച്ചിട്ടില്ല. സ്വന്തം കൈപടേ ഒരു കളിപ്പാട്ടം പോലും വാങ്ങി കൊടുത്തിട്ടില്ല.” ആന്റി ദേഷ്യത്തില്‍ പറഞ്ഞു.
“അദ്ദേഹം നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ആന്റി…?”
“ഇല്ലട, ഭാഗത്തിന് ഉപദ്രവം ഇല്ല.” ആന്റി ആശ്വാസത്തോടെ പറഞ്ഞു. “പിന്നെ കാശിന് ഒരു കുറവുമില്ല. അദ്ദേഹത്തിന്റെ പകുതി ശമ്പളവും മാസാമാസം എന്റെ അക്കൗണ്ടിലേക്ക് വരാറുണ്ട്. പക്ഷേ ആ കാശ് എനിക്ക് വേണമായിരുന്നില്ല, സാം.” ആന്റി ഒരു ചിരിയോടെ പറഞ്ഞു.
എനിക്ക് കാര്യം മനസ്സിലാവാതെ ഞാൻ ആന്‍റിയെ കൂർപ്പിച്ചു നോക്കി.
“എന്റെ ഉമ്മയും വാപ്പേടയും ഏക സന്താനമാണ് ഞാൻ. എനിക്ക് തന്നെയാണ് എന്റെ വാപ്പ എല്ലാ സ്വത്തുക്കളേയും എഴുതി തന്നത്. കോടികളുടെ ആസ്തി എനിക്കുണ്ട്, സാം. എന്റെ ബാങ്ക് ബാലന്‍സും കുറവൊന്നുമല്ല. പക്ഷേ വെറും കാശ് മാത്രമല്ലല്ലോ ജീവിതം…!!”
അത്രയും പറഞ്ഞിട്ട് ആന്റി കുറെ നേരം തല കുനിച്ചിരുന്നു. പക്ഷേ എന്റെ കൈനെ മാത്രം അപ്പോഴും ആന്റി പിടിച്ചു വച്ചിരുന്നു.
അങ്ങനെ ഇരുന്നു കൊണ്ട് തന്നെ ആന്റി തുടർന്നു, “എന്റെ ഭർത്താവ് അവധിക്ക് നാട്ടില്‍ വന്നാലും ഒരു കുടുംബത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും യാന്ത്രികമായി നടന്നു പോകും. എന്നാൽ കളിയും ചിരിയും തമാശയും സംസാരവും സ്നേഹത്തിനും എല്ലാം എപ്പോഴും ദാരിദ്ര്യം തന്നെ.” ആന്റി ഒരു ദുഃഖ ചിരിയോടെ പറഞ്ഞു.
ഞാനും ദുഃഖത്തോടെ ആന്‍റിയെ നോക്കിയിരുന്നു.
“പക്ഷേ ഞാനും മോളും എപ്പോഴും ഒരുമിച്ച് നല്ല സന്തോഷമായി.. സ്നേഹത്തോടെ തന്നെയാ ജീവിക്കുന്നത്. അവള്‍ക്ക് വേണ്ടുന്ന എല്ലാം ഞാൻ കൊടുത്തിട്ടുണ്ട്. ഒരു കുറവും അവള്‍ക്ക് ഞാൻ വച്ചിട്ടില്ല.” വാത്സല്യപൂർവ്വം പറഞ്ഞിട്ട് ആന്റി എന്റെ കണ്ണിലേക്ക് നോക്കി തുടർന്നു, “പക്ഷേ കുഞ്ഞു നാൾ മുതലേ സ്വന്തം അച്ഛന്‍റെ ഇങ്ങനത്തെ സ്വഭാവം കാരണമാണ് എന്റെ മോൾക്ക് അച്ഛനോട് വെറുപ്പ് തോന്നി പോയത്. പോരാത്തതിന് പൊതുവെ ആണുങ്ങളോട് അവള്‍ക്ക് പേടിയുമാണ്. പിന്നെ സ്വന്തം അച്ഛൻ കാരണമാണ് എന്റെ മോൾക്ക് ആണുങ്ങളോട് അടുക്കാനും സംസാരിക്കാനും പോലും ഇഷ്ട്ടമില്ലാതെ പോയത്.”