സാംസൻ 3 [Cyril]

Posted by

പക്ഷേ ആന്റി പറഞ്ഞു തുടങ്ങി, “പതിനേഴ്‌ വയസ്സിന് രണ്ടു മാസം ബാക്കി നില്‍ക്കേയാണ് ഷസാന ജനിച്ചത്… ശെരിക്കും ജീവിതം എന്തെന്നു പോലും അറിയാത്ത പ്രായം ആയിരുന്നു എനിക്ക്. ശെരിയായ രീതിക്ക് കുഞ്ഞിനെ എടുത്ത് മുല കൊടുക്കാന്‍ പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് അതുമായി വേഗം പൊരുത്തപ്പെടാനുള്ള കഴിവ് ദൈവം പെണ്‍കുട്ടികള്‍ക്ക് തന്നിട്ടുണ്ട്. അതുകൊണ്ട്‌ ഞാനും വളരെ പെട്ടന്ന് ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങി.”

ഒരു നെടുവീര്‍പ്പോടെ ആന്റി പറഞ്ഞിട്ട് കുറേനേരം ആലോചിച്ചു കൊണ്ടിരുന്നു.

“ആന്‍റിയുടെ ഭർത്താവ് എങ്ങനെയാണ്…?” ഞാൻ ചോദിച്ചു. പക്ഷേ ആന്റിയുടെ മുഖം പെട്ടന്ന് വാടി. ഒരു വിഷമം മുഖത്ത് നിറഞ്ഞു. അല്‍പ്പം ദേഷ്യവും സ്വല്‍പ്പം വെറുപ്പും ആന്റിയുടെ മുഖത്ത് മിന്നി മറഞ്ഞു. അവസാനം പറയാൻ മടി ഉള്ളത് പോലെ ആന്റി എന്നെ ദയനീയമായി നോക്കി.

“പറ എന്റെ ആന്റി…!” എന്റെ ശബ്ദത്തില്‍ സ്നേഹം നിറഞ്ഞു നിന്നു.

ശേഷം എന്നെയും അറിയാതെ ഞാൻ ആന്റിയുടെ കൈയിൽ പിടിച്ച് ആശ്വസിപ്പിക്കും പോലെ ഒന്ന് തഴുകി.

പക്ഷേ എന്റെ പ്രവര്‍ത്തിയില്‍ പെട്ടന്ന് എനിക്ക് പേടി തോന്നി, ആന്റി തെറ്റിദ്ധരിക്കുമെന്ന പേടി. അതുകൊണ്ട്‌ വെപ്രാളത്തോടെ ഞാൻ ആന്റിയുടെ കൈയിൽ നിന്നും പിടി വിട്ടിട്ട് എന്റെ കൈനെ പിന്‍വലിക്കാന്‍ ശ്രമിച്ചു.

പക്ഷേ ആന്റി പെട്ടന്ന് രണ്ട് കൈ കൊണ്ടും എന്റെ കൈയിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട്‌ പുഞ്ചിരിച്ചു.

“എന്നെക്കാളും പതിനാല് വയസ്സ് കൂടുതൽ എന്റെ ഭർത്താവിന് ഉണ്ട്, സാം.” ആന്റി എന്റെ കൈയിൽ സ്നേഹത്തോടെ പതിയെ തഴുകി കൊണ്ടേ പറഞ്ഞു.

അവർ അങ്ങനെ തഴുകിയപ്പോ എനിക്ക് നല്ല രസം തോന്നി. ഉടനെ ഞാനും എന്റെ ഫ്രീയായിരുന്ന കൈ കൊണ്ട്‌ അവരുടെ കൈയില്‍ മെല്ലെ തടവിയതും ആന്‍റിയുടെ മുഖം സന്തോഷത്തില്‍ പ്രകാശിച്ചു.

“പിന്നേ അദ്ദേഹത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞു എന്നും പക്ഷേ അവളുമായുള്ള ബന്ധം രഹസ്യമായി തുടർന്നു കൊണ്ടിരിക്കുന്നു എന്നും, അതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിഞ്ഞാല്‍ മാത്രം ഒപ്പം ജീവിച്ചാൽ മതിയെന്നും പറഞ്ഞതോടെ വെറും പതിനാറ്‌ വയസ്സുകാരിയായ എനിക്ക് എന്തു ചെയ്യണമെന്ന്‌ അറിയില്ലായിരുന്നു. എന്തു തീരുമാനം എടുക്കണമെന്നും അറിയില്ലായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *