ആളെ പറ്റി കേട്ടപ്പോ കുഴപ്പമില്ല. നല്ല വീട്ടുകാർ പൈസയും ഉണ്ട് അങ്ങനെ ഓളെ പഠിത്തം കഴിഞ്ഞു നികാഹ് നടത്തി 18വയസ് ആയപ്പോഴാണ് വിവാഹം നടത്തിയത് അന്നേരം ഒന് ഗൾഫിൽ ആയിരുന്നു. എനിക്കും അതൊരു ഹാപ്പി ന്യൂസ് ആയിരുന്നു അളിയന്റെ കൂടെ ഫുൾ കറക്കം ലൈഫ് എൻജോയ് ചെയ്യാം എന്നൊക്കെ ആണ് വിചാരിച്ചതു.
പക്ഷെ എല്ലാം തകിടം മറിഞ്ഞു. ഓൾ ആ വീട്ടിൽ കേറി ചെന്നു മൂന്നു നാലു മാസം കഴിഞ്ഞു ഒന് ഗൾഫിൽ പോയി. അതിനിടയിൽ ഓന്റെ ഉമ്മ ഓളെ എല്ലാ പണിയും ചെയ്യിപ്പിക്കും ഒരു വേലക്കാരിയോട് എന്നപോലെ ഒരു മരുമോൾ ആണെന്നുള്ള തിരിച്ചറിവ് അവര്ക്കില്ല അടുത്ത വീട്ടിൽ പോയി കുറ്റവും കുറവും പറച്ചിലാണ് എപ്പോഴും പണി.
ഒന് പിന്നെ അടുത്ത വർഷം വന്നു. അപ്പോഴാണ് സുൽഫി ഉണ്ടാവുന്നത്. മോൾ ഉണ്ടാകുന്നതിനു മുന്നേ ആൾ വീണ്ടും പോയി.
അതിനിടെ അവളെ പലപ്പോഴും പൈസയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും കുറ്റവും കുറവും ആയിരുന്നു. പലപ്പോഴും അവൾ കെട്യോനെ വിളിച്ചു പറയുമായിരുന്നു ഫോണിലൂടെ കരച്ചിലും. ഈ കാര്യങ്ങൾ ഒക്കെ എന്നോട് പറയും. ഉപ്പ പ്രായമായത്കൊണ്ട്. അതൊന്നും ഉപ്പയോടു പറയണ്ടാന്നു പറഞ്ഞിരുന്നു.
മോൾ ഉണ്ടായി കഴിഞ്ഞു കുറച്ചു ആശ്വാസം കിട്ടും എന്ന് കരുതിയാണ് ഇരുന്നേ അപ്പോഴും ഇത് തന്നെ അവസ്ഥ.
ഇക്കാക്ക് അതായതു അളിയന് ഉമ്മയെ പേടിച്ചു ഒന്നും പറയാറില്ല അതോണ്ട് ഓൾ എല്ലാം സഹിച്ചു നിൽക്കണം.
ഇപ്പോ തോന്നാറുണ്ട് എന്തിനായിരുന്നു ആ കല്യാണം പാവപെട്ടവനാണേലും കെട്ടിച്ചു കൊടുത്തെങ്കിൽ സമാധാനം സന്തോഷം സുഖം ഉണ്ടാവുമായിരുന്നല്ലോ എന്ന്.
അങ്ങനെ മോൾക്ക് ഒരു വയസ് കഴിഞ്ഞേ പിന്നെ അവളോട് ഉപദ്രവവും അടിയും തുടങ്ങി കൊച്ചിന് പാൽ കൊടുക്കാൻ പോലും ഇരിക്കാൻ സമ്മതിക്കാതായി.
പലപ്പോഴും വീട്ടിൽ വന്നു നിന്നോട്ടെ എന്ന് അളിയനോട് ചോദിക്കുമ്പോ ഉമ്മാനോട് ചോദിച്ചിട്ട് പൊയ്ക്കോ എന്ന് പറയും പിന്നെ പറയണോ പുകിൽ. ഇല്ലാത്തതു മുഴുവൻ കേൾക്കണം.
അങ്ങനെ ഇക്കാനെ വിളിക്കുമ്പോ ഓൾ വേറെ കാമുകനെ വിളിക്കുവാണെന്നു പറഞ്ഞു ഓളെ പറയാതെ ചീത്ത ഇല്ല എല്ലാം സഹികെട്ടു അവൾ തിരിച്ചു അങ്ങോട്ട് മറുപടി കൊടുത്തപ്പോൾ അവർക്കു കലികേറി ഇറക്കി വിട്ടു.