:ഇനി ലച്ചു നിന്നെ ഞാൻ എടുക്കാ
കുറച്ചു കഴിഞ്ഞപ്പോ കിച്ചു കണ്ണനെ എന്നെ ഏൽപ്പിച്ചു അവൻ ഫോട്ടോ എടുക്കാൻ തുടങ്ങി. അത് കഴിഞ്ഞ് ഞങ്ങള് ചെരുപ്പ് കയ്യിൽ പിടിച് അടുത്തുള്ള ഉപ്പിലിട്ട കടയുടെ അരികിലേക്ക് നടന്നു. കോഴിക്കോട് കടപ്പുറത്ത് വന്ന അത് മസ്റ്റ് ആണ്. കണ്ണൻ അതിന് വേണ്ടി കൈ നീട്ടുണ്ടൊക്കെയുണ്ട്. ഞാൻ കൊടുത്തില്ല. വെറുതെ അസുഖം വരുത്തണ്ടല്ലോ. മാത്രമല്ല അവന് ഞാൻ ബേക്കറി ഐറ്റംസ് ഒന്നും കൊടുക്കാറില്ല.
കണ്ണൻ കൂടുതൽ ശാഠ്യം പിടിച്ചപ്പോൾ കിച്ചു അവനെയുമെടുത്ത് അടുത്തുള്ള ബംഗാളിയുടെ അരികിലേക്ക് പോയി. കടപ്പുറത്ത് സാധാരണ കാണുന്ന ലൈറ്റ് കത്തുന്ന കുട്ടികളുടെ കളിപ്പാട്ടം അവിടെയുണ്ടായിരുന്നു. അതീന്ന് ഒരു ചെറിയ ഞെക്കിയാൽ ലൈറ്റ് കത്തുന്ന ബോൾ കിച്ചു വാങ്ങി അതിന്റെ കയറ് കണ്ണന്റെ കൈയിലേക്ക് കെട്ടി കൊടുത്തു. കൂടെ തലയിൽ ഒരു കൊമ്പും വച്ചു കൊടുത്ത്. അങ്ങനെ കണ്ണന്റെ കുറച്ചു ഫോട്ടോ എടുത്തു. ഇരുട്ട് കുറേശെ അവിടം വീഴാൻ തുടങ്ങിയിരുന്നു. കണ്ണന്റെ ശാഠ്യം തീർന്നപ്പോൾ ഞങ്ങള് നിരത്തിൽ ഇരിക്കാനുള്ള സ്ഥലത്ത് പോയി ഇരുന്നു. കുറച്ചു നേരം അവിടെ ഇരുന്നാൽ കാലിൽ പറ്റിപ്പിടിച്ച മണൽ തരികൾ പോയി കിട്ടും.
:ലച്ചൂന് ഓർമ്മയുണ്ടോ നമ്മളെ ഫസ്റ്റ് കിസ്സ്
കിച്ചുവിനോട് ഒട്ടിയിരിക്കുമ്പോൾ അവൻ പുഞ്ചിരിച്ചോണ്ട് ചോദിച്ചു.
:അ.. മറക്കാൻ പറ്റുവോ.. ആ പെട്ടികടേന്ന് ഞാൻ ഉപ്പിലിട്ടത് തിന്നുമ്പോ നീ അതും നോക്കി ഇരിക്കയിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോ നമ്മള് ഓടി അവിടെ നിർത്തിയിട്ട കാറിൽ കയറി. അവിടെന്ന് നീ എന്റെ ചുണ്ടിന്റെ ചാരിത്രം കവർന്നെടുത്തു. എന്താ ശെരിയല്ലേ.
ഞാൻ ഓരോ സ്ഥലവും ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
:ചുണ്ടിന്റെ ചാരിത്രമോ
:ആ ചുണ്ടിന്റെ ചാരിത്രം തന്നെ
അവനത് കേട്ട് ചിരിക്കുന്നുണ്ട്.
:അപ്പൊ എല്ലാം ഓർമയുണ്ടല്ലോ
:പിന്നെ അതൊക്കെ മറക്കാൻ പറ്റുവോ..
:നീ എപ്പോഴാ ഓഫീസിലേക്ക് പോകുന്നത്. ഞാൻ രാവിലെ വന്നപ്പോൾ അവിടെ കണ്ടില്ലലോ