:ഇതെവിടെ പോക എല്ലാരും
:ഞങ്ങളൊന്ന് ചുമ്മാ പുറത്തോട്ട് …നീ വരണോ
:ഏയ് ഇല്ലാ.. എന്താണ് കണ്ണനൊരു മൈന്റും ഇല്ലല്ലോ.
സംഭവം ശെരിയാണ് കണ്ണൻ അവളെ വല്ലാതെ ശ്രെദ്ധിക്കാതെ അവന്റെ കുഞ്ഞി കൈകൾ ഹാൻഡിലിലേക്ക് കൊണ്ട് പോകാനുള്ള ശ്രേമത്തിലാണ്.
:അവൻ വണ്ടി ഒടിക്കാണ്.
:ആണോടാ കണ്ണാ
ദേവു അവന്റെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു. എന്നിട്ടും ആളിന് ഒരു കുലുക്കവുമില്ല
:എന്നാ നിങ്ങള് വിട്ടോ വൈകേണ്ട
:ന്നാ ശെരി
അങ്ങനെ ദേവുവിനോട് യാത്ര പറഞ് ഞങ്ങള് വീണ്ടും യാത്ര തുടർന്നു. അച്ഛന്റെ കടയുടെ മുന്നിലെത്തിയപ്പോ ഒരു റ്റാറ്റാ കൊടുക്കാൻ ആളെ കാണുന്നില്ല. കസ്റ്റമറിന് സാധനം എടുത്ത് കൊടുക്കുന്ന തിരക്കിലായിരുന്നു. പിന്നെ വണ്ടി നിർത്തിയത് കോഴിക്കോട് കടപ്പുറത്തെത്തിയപ്പോഴായിരുന്നു.
കോഴിക്കോട് കരയെ എണ്ണങ്ങൾക്കതീതമായി മുത്തമിട്ടു രസിക്കുന്ന കടലമ്മയുടെ അടുത്തേക്ക് ചുംബനം വാങ്ങുവാൻ ഞങ്ങളും ആ പൂയി മണ്ണിലൂടെ ഉപ്പുകാറ്റും കൊണ്ട് മറ്റുള്ളവരെ പോലെ തീരത്തേക്ക് നടന്നു. കിച്ചുവിന്റെ വലത്തേ കൈകളിലിരുന്ന് കണ്ണൻ എല്ലായിടവും ആകാംഷ ഭരിതനായി വീക്ഷിക്കുകയാണ്. കിച്ചുവിന്റെ ഇടത് കൈയിൽ വിരൽ കോർത്തു പിടിച് അവനോട് ചേർന്ന് ഞാനും അവനൊപ്പം നടന്നു.
ചെരുപ്പഴിച് വച്ച് കണ്ണന്റെ കാലിലുള്ള ഷൂസും അഴിച് വച്ച് കിച്ചു അവനെ തിര വരുന്നടേത് കൊണ്ട് പോയി നിർത്തി. കൂടെ ഞാനുമിറങ്ങി. തിര വരുമ്പോ കണ്ണൻ കിച്ചുവിന്റെ കൈകളിൽ പിടിച് തൂങ്ങനാണ് ശ്രമിക്കുന്നത്. അവനത്ര രസം പിടിക്കുന്നില്ലെന്ന് തോന്നുന്നു. അതോടെ ഞങ്ങളാ പരിപാടി അവസാനിപ്പിച്ചു. അതിനിടക്ക് അവിടേക്ക് വന്ന പെൺഗാങ്ങിനോട് ഞങ്ങളെ ഫാമിലി photo എടുത്ത് തരുവോന്ന് ചോദിച്ചു. അതിനെന്താന്ന് എടുത്ത് തരാലോന്ന് പറഞ്ഞപ്പോ എന്റെ ഫോൺ ഞാൻ കൊടുത്തു.
അവര് കുറച്ചു ഫോട്ടോ എടുത്ത് തന്നു. അതിനിടക്ക് അവരുടെ വക നിർദ്ദേശങ്ങളും ഉണ്ടാർന്നു. ചേച്ചി ഒന്ന് ചേർന്ന് നിൽക്ക്, ചേട്ടനൊരു ഉമ്മ കൊടുക്ക്, തോളിലൂടെ കൈ വയ്ക്കു. കുഞ്ഞിന് ഉമ്മ കൊടുത്തോണ്ട് നിൽക്കൂന്നെല്ലാം പറഞ്ഞി.. ഞങ്ങളവര് പറയുന്ന പോലെയൊക്കെ നിന്നും കൊടുത്തു. അവസാനം ഇവര് നിർത്താൻ ഉദ്ദേശമില്ല എന്ന് തോന്നിയപ്പോൾ ഞാൻ തന്നെ മതി എന്ന് പറഞ് അവരോട് ഒരു താങ്ക്സും പറഞ്ഞു. എടുത്ത ഫോട്ടോ ഒക്കെ നോക്കിയപ്പോ നല്ല രസണ്ടാർന്നു. ചുവന്ന് ജ്വലിച്ചു കടലിലേക്ക് താഴ്ന്നിറെങ്ങാൻ നിൽക്കുന്ന സൂര്യനും അസ്തമയ കിരണങ്ങളുമാണ് ബാക്ക്ഗ്രൗണ്ട്. അതിലെ ഏറ്റവും ഭംഗിയുള്ള ഫോട്ടോ ഏതെന്നു ചോദിച്ച നിസ്സംശയം പറയാ കണ്ണന്റെ ഇരു കവിളിലുകളിലും ഞാനും കിച്ചുവും ചുംബിക്കുന്ന ഫോട്ടോ ആണെന്ന്. ഞാനും കിച്ചുവും രണ്ട് വശങ്ങളിൽ നിന്ന് ചുംബിക്കുമ്പോ കണ്ണൻ കൈ കൊട്ടി കണ്ണടച്ച് പുഞ്ചിരിച്ചു നിൽക്കുന്നതായപ്പോ ഫോട്ടോന്റെ മൊഞ്ച് കൂടി.. പിന്നെ ഞാൻ കിച്ചുവിന്റെയും കണ്ണന്റെയും ഫോട്ടോ എടുക്കാൻ തുടങ്ങി. കിച്ചു കണ്ണനെ മുകളിലേക്ക് ഉഴർത്തി പിടിച് നിൽക്കുന്നത്.