അല്ല ഞാനെന്തിനാ കിച്ചു ചെയ്തതാന്ന് ചിന്തിക്കുന്നേ. ഞാൻ കണ്ടിട്ടില്ലല്ലോ.. എന്തായാലും അവനിതിൽ ഇൻവോൾവ് ആയിരിക്കും.. ഒന്ന് തണുക്കട്ടെ എന്നിട്ട് അവൻ തന്നെ പറയുമായിരിക്കും.
“ശ്ശോ.. എന്നാലും ആ ശില്പവും മരത്തിന്റെ വലിയ വാതിലും ..ഓ ഗോഡ്…”
എസ് ഐ നെറ്റി തടവൽ നിർത്തികൊണ്ട്. ആ കൈ കീശയിലേക്ക് കൊണ്ട് പോയി. അതോടെ അയാളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ രൂപാന്തര പെടാൻ തുടങ്ങി. വിറക്കുന്ന കൈകൾ കൊണ്ട് ഫോണെടുത്തു അയാൾ അതിൽ വിരലോടിച്ചു കൊണ്ടിരുന്നു. അവസാനം അതെന്റെ മുഖത്തിന് നേരെ പിടിച്ചു.
“ഇതാണോ ആ വീട് ”
എന്റെ ഉത്തരത്തിനായി ആയാൾ ആകാംഷഭരിതനായി കാതോർത്തു.
“അതേ.. സർ.”
ഞാനതിന് ഉത്തരം നൽകി.
“ഓ ഷിറ്റ്.. ഇയാളാണോ അവിടെ മരിച്ചു കിടന്നിരുന്നത്.”
ആ പോലീസ് ഉദ്യോഗസ്ഥൻ മറ്റൊരു ഫോട്ടോ എന്റെ നേരെ കാണിച്ചു കൊണ്ട് ചോദിച്ചു.
“ഏകദേശം ഇതുപോലെ തന്നെ ഇരിക്കും ”
ഞാനത് പറഞ്ഞപ്പോ അയാളുടെ ഭയം ഇരട്ടിച്ചു. അപ്പോഴേക്കും അയാളുടെ ഫോണിലേക്ക് കാൾ വന്നു.
“പറയടോ എന്തായി”
“നേരാണോ…ഒക്കെ ഞാൻ നോക്കട്ടെ.. ചുറ്റുവട്ടത് സംശയപരമായി എന്തേലും ഉണ്ടോന്ന് ചെക്ക് ചെയ്യ്.. അപ്പോഴേക്കും ഞാനവിടെ എത്താം ”
എസ് ഐ പരിഭ്രമിച്ചു കൊണ്ട് ഫോൺ വച്ചു.
“നിങ്ങള് രണ്ട് പേരും നാളെ കാലത്ത് സ്റ്റേഷനിൽ എത്തിയിരിക്കണം.. മനസ്സിലായോ ”
എന്റെയും കിച്ചുവിന് നേരെയും കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അയാൾ പോയി. കൂടെ ആ രണ്ട് പോലീസുകാരും. പോകുന്നതിന് മുന്പേ എന്നെ കൊണ്ട് സൈൻ ചെയ്യിപ്പിച്ചിരുന്നു.
“പോകാം ”
കവിൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. പറഞ്ഞു. അതോടെ ഹോസ്പിറ്റൽ ബില്ലും പേ ചെയ്തു ഞങ്ങളിറങ്ങി.
കവിൻ അവന്റെ ബൈക്കെടുത്ത് പുറത്തു കിടക്കുന്ന ഒരു ഓട്ടോ ഞങ്ങളുടെ അടുക്കലേക്ക് അയച്ചു.
യാത്ര പറഞ് കിച്ചു അവനെ വീട്ടിലേക്ക് മടക്കി. പിന്നെ ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു. എന്റെ കൈ കോർത്തു പിടിച്ചോണ്ടാണ് ആശാൻ ഇരിക്കുന്നെ. പക്ഷെ എനിക്ക് തോന്നിയത് എന്റെ കൈ മരവിച്ചോണ്ടിരിക്കാണെന്ന്..