വികാരത്തിന് അടിമപെടാതെ ഒന്ന് യുക്തിയിൽ ചിന്തിക്ക് ലക്ഷ്മി…കമോൺ ലക്ഷ്മി കാമോൺ. ഇല്ലേൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. അത് കിച്ചുവിന് കൂടുതൽ ദോഷം ചെയ്യും..
അവൻ ചെയ്യുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല, കാരണം അവന്റെ പിറകെ തന്നെ ഞാനുണ്ടായിരുന്നല്ലോ.. അപ്പൊ പിന്നെ വേറെ ആരോ ആണ് ചെയ്തത്..
ശ്ശോ.. അതൊക്കെ പിന്നെ ചിന്തിക്കാം…ഇപ്പോ പോലീസുകാരോട് എന്ത് പറയും.. നീയൊരു വക്കീലാണ് ലക്ഷ്മി. അത് മറക്കരുത്.. So വക്കീൽ ബുദ്ധിയിൽ ചിന്തിക്ക്..ആരെയെങ്കിലും പേടിച്ചിട്ടാണ് സ്റ്റേഷനിലേക്ക് കയറിയതെന്ന് പറഞ്ഞാ.. തുടരെ തുടരെ അവരുടെ ചോദ്യങ്ങൾക്ക് കളവ് പറയേണ്ടി വരും. സോ നൂറുശതമാനവും കളവ് പറയുന്നത് ബുദ്ധിയല്ല. അത് കൊണ്ട് ഞാൻ കണ്ടതിൽ കുറച്ചു മാറ്റം വരുത്തി പറയുന്നതാവും ബുദ്ധി.. ആ ബോഡി എന്തായാലും അവിടെ തന്നെയായിരിക്കും ഉണ്ടായിരിക്ക. ഇല്ലേൽ വേറെ എവിടെയെങ്കിലും. അത് കിച്ചുവിനെയോ എന്നെയോ തൽക്കാലം ബാധിക്കുന്ന പ്രശ്നമല്ല..ആ വീട് വരെ ഞാൻ എങ്ങനെ എത്തി എന്നതായിരിക്കും ചോദ്യം.. എങ്ങനെ ഒന്ന് എല്ലാം കൂടെ കലക്കി പറയും.. മ്മ്…
ഒക്കെ.. ഒക്കെ വരട്ടെ പറയാ..
അപ്പോഴേക്കും കിരണെന്ന എസ് ഐയും ഒരു ലേഡി ഓഫീസറും അവരുടെ കൂടെയായിട്ട് വേറൊരു കോൺസ്റ്റബിളും അവരുടെ ഒക്കെ പിന്നിലായിട്ട് കവിനും വന്നു.
“നിങ്ങള് എന്ത് കണ്ടിട്ടാ ഭയന്നു സ്റ്റേഷനിലേക്ക് കയറി വന്നത്..”
എസ് ഐ സ്ട്രൈറ്റ് ആയിട്ട് ചോദ്യം ചോദിച്ചു.
“അത്.. ഞാൻ ”
ഞാൻ വിക്കി പോയി.. വാക്കുകളൊന്നും വരുന്നേയില്ല
“മടിക്കേണ്ട.. നിങ്ങള് പറഞ്ഞോളൂ ”
ഞാൻ ഒന്ന് ആഞ്ഞു ശോസമെടുത്തുകൊണ്ട് പറയാൻ തുടങ്ങി.
“ഞാൻ എന്റെ ഓഫീസിലെ വർക്കും കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. നേരം വൈകിയത് കൊണ്ട് കിച്ചുവിന്റെ സോറി എന്റെ ഹസ്ബൻന്റിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ”
“അപ്പൊ എത്രയായിരുന്നു ടൈം ”
“ഏകദേശം ഒരു പത്തു മണിയായിക്കാണും ”
“എന്തേ ഹസ്ബന്റിന്റെ വീട്ടിൽ പോകാൻ കാരണം.. നിങ്ങള് നിങ്ങളെ വീട്ടിലാണോ താമസിക്കാറ് “