ബാഗും ഫയലുമെടുത്ത് കണ്ണന് ഒരു ചക്കര ഉമ്മയും കൊടുത്ത് കാറിൽ കയറി വിട്ടു.. ഗേറ്റ് കടക്കുമ്പോൾ ഗ്ലാസ്സിലൂടെ നോക്കുമ്പോയും കണ്ണൻ അവന്റെ കുഞ്ഞി കൈ കൊണ്ട് വീശി ടാറ്റ തരുന്നുണ്ട്.
മോഹൻ ദാസ് അസോസിയേഷന്റെ കെട്ടിടത്തിന്റെ താഴെ പാർക്കും ചെയ്ത് അറിയുന്നവർക്ക് ഒരു പുഞ്ചിരിയും കൊടുത്ത് എന്റെ കേബിനിലേക്ക് നടന്നു നീങ്ങി. അതിനിടക്ക് പുരുഷകേസരികൾ എന്നെ തുറിച്ചു നോക്കുന്നുമുണ്ട്. സഹപ്രവർത്തകരെന്ന നിലക്ക് അവർക്കും ഒന്ന് പുഞ്ചിരി കൊടുത്ത് ഞാനെന്റെ കേബിനിൽ പോയിരുന്നു. എനിക്ക് കൊച്ചുള്ളത് മാത്രമേ ഇവിടെ എല്ലാർക്കും അറിയൂ. കിച്ചുവാണ് ഭർത്താവെന്ന് ആർക്കും അറിയത്തില്ല. മോഹനങ്കിളൊയിച്. ചിലരൊക്കെ വിചാരിച്ചിരിക്കുന്നത് ഞാൻ ഡിവോഴ്സ് ആയ പെണ്ണാണെന്നാണ്.
കേസിന്റെ പേപ്പറുകൾ ഒന്ന് അടുക്കി വച്ച് മോഹനങ്കിളിലിനെ കാത്തു നിന്നു. കോടതിയുടെ കുറച്ച് അടുത്ത് തന്നെയാണ് ഈ കെട്ടിടവും.
അതിനിടക്ക് എന്റെ കൂടെ വർക്ക് ചെയുന്ന രമ്യ അരികിലേക്ക് വന്നു.
:എന്താണ് പെണ്ണേ ബ്യൂട്ടിപാർലറിൽ വല്ലതും പോയോ.. മുഖത്ത് ഒരു തെളിച്ചമൊക്കെ
:ശോ ഇത് തന്നെയാണ് അമ്മയും ചോദിച്ചത്.. എന്താ ചെയ്യാ ദൈവമിങ്ങനെ സൗന്ദര്യം വാരി കോരി തന്നാൽ
:അയ്യടി അത് കൊണ്ടല്ല.. സാധാരണ നീ വരുന്നത് ഒരുമാതിരി വിഷാദം പിടിച്ച മുഖയമായിട്ടാണ്… ഇന്ന് എന്തോ അതൊന്നും കാണാനില്ല അത് കൊണ്ട് ചോദിച്ചതാ…മാത്രമല്ല കണ്മഷിയൊക്കെ കയറിയിട്ടുണ്ട് മുഖത്ത്.. അത് കൊണ്ട് പറഞ്ഞതാ…
:ആരാണ് ചേഞ്ച് ആഗ്രഹിക്കാത്തത് മോളെ…
:എന്നാൽ ഇനി ചേഞ്ച് ചെയ്യേണ്ട.. ഇപ്പോ കാണാൻ ഒരു മൊഞ്ചോക്കെയുണ്ട്.. പിന്നെ രാവിലെയൊരു ചെറുക്കൻ വന്നു നിന്നെ അന്വേഷിച്ചിരുന്നു
:ചെറുക്കനോ
:ആന്നെ
:എന്താണ്.. കേസിന്റെ വല്ല കാര്യത്തിനുമാണോ.
:ആയിരിക്കും അല്ലാണ്ട് ഇവിടേക്ക് വരത്തില്ലല്ലോ..
:അപ്പൊ നീ ചോദിച്ചില്ലേ
:ഇല്ലാ… നീ എത്തിയോന്ന് ചോദിച്ചു.. ഇല്ലാന്ന് പറഞ്ഞപ്പോ ആള് ശരിയെന്നു പറഞ് പോയി. ആ അത് കള.
ഉച്ചക്കിറങ്ങാന്നായിരുന്നു കരുതിയെ പക്ഷെ മോഹനങ്കിളിന്റെ മൂഡ് ശെരിയല്ലാത്തത് കോടതിയിൽ നിന്നേ കണ്ടത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഭാര്യയോട് വഴക്കിട്ടാണ് വന്നതെന്ന് തോന്നുന്നു. അത് കൊണ്ട് വൈകുന്നേരം വരെ അവിടെയിരിക്കേണ്ടി വന്നു. ഇടക്ക് കണ്ണനെ കാണാൻ ദേവുവിനെ വീഡിയോകാൾ ചെയ്ത്. അവനവിടെ സുഗായിട്ടുറങ്ങാണ്.