കിച്ചുവിന്റെ പുറത്ത് ഒന്ന് തടവി ബെഡിൽ നിന്നിറങ്ങി ഞാൻ കണ്ണനെ എടുക്കാൻ പോയി. ഞാനവനെ തൊട്ടിലിൽ നിന്നെടുത്ത് ലൈറ്റ് ഓഫ് ചെയ്ത് ബെഡ് ലാമ്പ് ഇട്ട് തിരികെ ബെഡിലേക്ക് കയറി. ബെഡ് റെസ്റ്റിൽ ചരിയിരുന്ന് കാലും നീട്ടി വച്ച് കണ്ണന് പാല് കൊടുക്കാൻ തുടങി. അതോടെ അവന്റെ കരച്ചിൽ നിന്നു. കണ്ണൻ കണ്ണടച്ചു പാലു കുടിക്കുമ്പോ അവന്റെ തുടയിൽ തട്ടി ഉറക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.
അപ്പോഴൊക്കെയും കിച്ചു മുട്ടിന്മേൽ കൈകളമർത്തി അതിന്മേൽ തലയും വച്ച് ഇരിക്കായിരുന്നു.
അതോടെ ഞാൻ അവനെ എന്റെ അടുക്കലേക്ക് വിളിച്ചു.
:കിച്ചു ഇങ്ങോട്ട് കിടന്നേ
അതോടെ അവനെന്റെ തുടയിൽ തലവച്ചു കണ്ണടച്ചു കിടന്നു. ഞാനവന്റെ നെഞ്ചിൽ തടവി കൊണ്ടിരുന്നു. ഇടതു കൈലിരുന്നു കണ്ണനപ്പോഴും മുലക്കണ്ണ് വായിലിട്ട് ഉറിഞ്ചി പാലുകുടിക്കുന്നുണ്ടായിരുന്നു.
തായെ വീണ ഡ്രെസ്സൊക്കെ രാവിലെ എടുത്തു വയ്ക്കാന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ആ വൈറ്റ് ഷർട്ട് കണ്ണിൽ പെടുന്നത്. അത് കണ്ടപ്പോ എന്റെ മനസ്സ് മാസങ്ങൾ പിറകിലേക്ക് പോയി.
ആ പോലീസ് സ്റ്റേഷനിൽ വിറങ്ങലിച്ചു നിൽക്കുന്ന എന്നെ തന്നെ എനിക്ക് ഓർമ വന്നു പോയി.
എന്റെ മുന്നിലേക്ക് വന്ന ആ സ്റ്റേഷനിലെ മുതിര്ന്ന ഉദ്യോഗസ്ഥനായ കിരൺ എന്നെ കുറച്ചു നേരം നോക്കി നിന്നു. ആ സമയം ഒരു ലേഡി കോൺസ്റ്റബിൾ എന്റെ തലയിൽ വണ്ടിയുടെ ഹാൻഡിലിൽ ഇടിച്ചുണ്ടായ ചെറിയ മുറിവിൽ പഞ്ഞിക്കൊണ്ട് മരുന്ന് വയ്ക്കുകയായിരുന്നു.
“നിങ്ങളാ കാർത്തികിന്റെ വൈഫല്ലേ ”
അതിന് ഞാൻ തല മാത്രം കുലുക്കി
കാരണം ശബ്ദമൊന്നും വെളിയിലേക്ക് വരുന്നില്ലായിരുന്നു.
“ഒക്കെ…നിങ്ങളൊക്കെയല്ലേ ”
അതിനും ഞാൻ തലയാട്ടി കൊണ്ടിരുന്നു.
“ശെരി.. എന്താണ് നിങ്ങള് ഇത്ര തത്രപെട്ട് പേടിച് ഇങ്ങോട്ടേക്ക് വരാനുള്ള കാരണം.”
എന്റെ ചുറ്റുമുള്ളവരെല്ലാം എന്റെ വാക്കുകൾക്കായി ആകാംഷഭരിതരായി
ശോസമടക്കി പിടിച് എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു.
ആ നേരത്ത് പുറത്ത് ഒരു ബൈക്ക് വന്നു നിർത്തുന്ന ശബ്ദം കേട്ടിരുന്നു.
ഞാനാ കാര്യം പ്രസക്തമായ ചോദ്യത്തിന് ഉത്തരം നൽകാൻ വിറയലോട് കൂടി ചുണ്ടനാക്കാൻ തുടങ്ങിയപ്പോ രണ്ടാളുകൾ സ്റ്റേഷനകത്തേക്ക് ഓടി വരുന്നത് ആ നിശബ്ദത തളം കെട്ടി നിൽക്കുന്നയവസ്ഥയിൽ പ്രതിധ്യോനിച്ചു. അതോടെ എല്ലാവരുടെയും ശ്രേദ്ധ വാതിൽക്കലേക്ക് അടുത്തുകൊണ്ടിരിക്കുത് കാലോച്ചകളിലേക്കായി. എന്റെ മുന്നിൽ നിൽക്കുന്ന കിരണെന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ കീഴിലുള്ള ഒരു പോലീസുകാരനോട് എന്താണെന്ന് നോക്കാൻ കണ്ണു കൊണ്ട് പറഞ്ഞു.