അവരെ രണ്ടു പേരെയും വിളിച്ചു.
:കിച്ചു എപ്പോ പോയെടി
കണ്ണനെ എടുക്കാൻ നേരം ദേവുവിനോട് ചോദിച്ചു.
:കുറച്ച് മുൻപ്.. കണ്ണൻ ഉണർന്നപ്പോ എന്റെ കയ്യിൽ തന്ന് പോയി.
:മ്മ്
കണ്ണനെ അവളെയടുത്ത് നിന്ന് വാങ്ങി പാലുകൊടുക്കാൻ തുടങ്ങി. കണ്ണനെ എടുക്കുന്നേരം ദേവു എന്നെ ഒരു നോട്ടം. എന്താണെന്ന് ചോദിച്ചിട്ട് ഏയ് ഒന്നുല്ലാന്ന് ചുമലും കൂച്ചി എന്നെ മറികടന്നു ഉള്ളിലേക്ക് പോയി. എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തോണ്ട് എന്തേലും ആകട്ടെന്ന് കരുതി.
സമയം കുറച്ചു കഴിഞ്ഞിട്ടും അവൻ മുലയിൽ നിന്ന് മാറുന്നെയില്ല അതോണ്ട് അവനെയും എടുത്ത് അടുക്കളയിലോട്ട് വിട്ടു. അമ്മയുണ്ടാക്കിയ പുട്ടിന് മീതെ കടലക്കറിയും ഒഴിച് കഴിക്കാൻ തുടങ്ങി.
കൈ വായിലേക്ക് കൊണ്ട് പോകുന്നത് കണ്ട കണ്ണൻ മുല കുടി നിർത്തി മാറിൽ നിന്നേണീറ്റിരുന്ന് പാത്രത്തിലേക്ക് അവന്റെ കുഞ്ഞി കൈ ഇടാൻ ശ്രേമിച്ചു.
അത് തടഞ് ഞാൻ തന്നെ കടലയുടെ തൊലി കളഞ് ഉടച്ചു വായിലേക്ക് വച്ചു കൊടുത്തു. വിചാരിച രുചി അല്ലെന്ന് തോന്നിയത് കൊണ്ടാവും വീണ്ടും കൊടുത്തപ്പോ അവൻ മുഖം തിരിച്ചു കളഞ്ഞു. വീണ്ടും മുല കുടി തുടങ്ങി. ഇടക്ക് കടിക്കുന്നൊക്കെയുണ്ട്.. ശീലമായതോണ്ട് വല്ലാണ്ട് ശ്രേദ്ധ കൊടുത്തില്ല..
അതിനിടക്കാണ് ശാന്തേച്ചിയോട് സൊള്ളാൻ പോയ അമ്മയെ ദേവു കൂട്ടി കൊണ്ട് വരുന്നത്. എന്നിട്ട് കണ്ണുകൊണ്ട് അമ്മയോട് എന്നെ നോക്കാൻ. പുറത്ത് നിന്നുകൊണ്ടുള്ള ഇവരുടെ പരുങ്ങൽ കണ്ടിട്ട് ഞാനങ്ങോട്ടു ചോദിച്ചു.
കൊറേ നേരമായല്ലോ അവിടെ കിടന്ന് ചുറ്റിക്കളിക്കുന്നെ…… എന്താണ്
:ഏയ്.. ഞാനിവളോട് ചോദിക്കാരുന്നു നീയും കിച്ചുവും തമ്മിലുള്ള പിണക്കം തീർന്നോന്ന്
:ഇല്ലാ….. എന്തേ
:ഏയ.. അത് മുഖത്ത് കാണാനുണ്ട്
ഒരു പ്രേത്യേക രീതിയിൽ അമ്മയത് പറഞ്ഞപ്പോ ഒന്ന് ചൂളി പോയപോലെ തോന്നിയെനിക്ക് …
പിന്നെ അമ്മയെ നോക്കാതെ എടുത്തു വച്ച ഭക്ഷണം ഇടതടവില്ലാതെ കയറ്റി കൊണ്ടിരുന്നു..
എന്നാലും ഒരു കണ്മഷിയൊക്കെ ഇട്ടെന്ന് വച്ച് ഇത്രയും കളിയാക്കണോ.
ഇവിടുന്ന് എത്രയും പെട്ടെന്ന് സ്‌കൂട്ടാകേണം.. ഇല്ലേൽ എനിക്ക് തന്നെ പണിയാകും.