:ഒക്കെ.. എന്നാ നിനക്കിത് ആദ്യമേ പറഞ്ഞൂടെ
:എനിക്ക് വല്ലതും പറയാൻ സമയം തരണ്ടേ നീയ്… അതിന് മുന്നേ പിണങ്ങല്ലേ…പിന്നെ എങ്ങനെയാ പറയാ..
:പോടാ ഞാൻ പിണങ്ങീട്ടൊന്നുല്ല
:ഏയ് ഇല്ലാ ഞാനാ പിണങ്ങിയത്.. വല്ല്യ വക്കീലാണത്ര വക്കീല്
:പോടാ
അങ്ങനെ ആ ചെറിയ പിണക്കവും തീർത്ത് ഞങ്ങൾ വീണ്ടും യാത്ര പുനാരംഭിച്ചു.
കിച്ചുവിന്റെ ആകെയുള്ള ഫ്രണ്ട് ആയ കവിൻ അവന്റെ സൂപ്പർമാർക്കറ്റിന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. എല്ലാം ഷട്ടറിട്ട് ബൈക്കിൽ ഇരിക്കായിരുന്നു പുള്ളി. അവനെ കണ്ടപ്പോ കിച്ചു വണ്ടി നിർത്തി ഹോണടിച്ചു. കിച്ചുവാണെന്ന് കണ്ടപ്പോ ഞങ്ങളെ അടുത്തേക്ക് വന്നു.
:പടച്ചോനെ ആരാണിതൊക്കെ. കിച്ചുവും ഫാമിലിയുമോ
:എന്താടാ ഇവിടെ തന്നെ ഇരിക്കുന്നത്. കടയടച്ചാ വീട്ടിപോക്കൂടെ
ഞാൻ കവിനോടായി തമാശ രൂപേണെ പറഞ്ഞു.
:നിങ്ങളെ കെട്ടിയോനെ കാത്തിരുന്നതാ
:എന്തിന്
:അല്ല ഇന്ന് ഇതിന്റെ മുകളിലാണോ അതോ വീട്ടിലാണോ കിടക്കേണ്ടത് എന്നറിയാൻ
:പിന്നെ അവനാണല്ലോ തീരുമാനിക്കല് എവിടെ കിടക്കണമെന്നുള്ളത്.
: ചേച്ചിക്ക് അറിയാൻ പാടില്ലാത്തോണ്ടാ ..ചേച്ചീടെ വീട്ടിപ്പോയി കേറണോ കേറണ്ടായോ എന്നുള്ള കൺഫ്യൂഷയനിലായിട്ട് അവസാനം ഇങ്ങോട്ടേക്ക് വരും തെണ്ടി . എന്നിട്ട് എന്നെയും കൂട്ട് പിടിക്കും ഇവിടെ കിടക്കാൻ
:നീ എന്നാത്തിനാ അതിന് കൂട്ട് നിൽക്കുന്നെ.. നിനക്ക് ഇല്ലാന്ന് പറഞ്ഞാ പോരെ
:ഞാൻ അങ്ങനെ പറയും.. പക്ഷെ ഈ തെണ്ടി സെന്റി അടിച് എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വരുന്നതാ.. കൊതിക് കടി കാരണം ഇപ്പോ കൊതിക് വലയൊക്കെ വാങ്ങി വച്ചിരിക്കാ
അവൻ തമാശ രൂപേണെ പറഞ്ഞു.
:അത് കളയണ്ട.. നീ പെണ്ണ് കെട്ടിയാ വീണ്ടും ആവശ്യം വരും.
അതിന് കിച്ചുവാണ് മറുപടി പറഞ്ഞത്.
:ഓ പിന്നെ.. അല്ല എവിടെ ചെറുക്കൻ ഉറങ്ങിയോ
:ആടാ.. ആള് ആൾക്ക് ടൈം ആയപ്പോയേ സൈടായി.. ഞാൻ നാളെ കൊണ്ടോന്ന് കാണിച്ചു തരാ
:ആ മതി.. എന്നാ ശെരി. ഇന്നെങ്കിലും സുഗായിട്ട് ഉറങ്ങാലോ