:എന്നാ നീ ആക്കി തരേണ്ടടാ…എനിക്ക് പോകാനറിയ
ഞാനതും പറഞ് ഉറങ്ങി കിടന്ന കണ്ണനെ തോളത്തെടുത്തിട്ട് നടക്കാൻ തുടങ്ങി.
സംഭവം അത്ര പന്തിയെല്ലെന്ന് കണ്ട കിച്ചു ബൈക്കിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് ഓടി വന്നു.
:എടി ലച്ചു ഞാൻ പറയുന്നത് കേൾക്ക്.. നിൽക്ക്
പുറകിൽ നിന്ന് കിച്ചു പറയുന്നുണ്ട്
:ഇല്ലടാ.. നീ ഒന്നും പറയണ്ടാ.. വാക്കിന് വില വേണം മനുഷ്യനായ
:എടി തെണ്ടി ഞാനൊന്നങ്ങട് തന്നാലുണ്ടല്ലോ
കിച്ചുവെന്റെ കൈ പിടിച്ചു അവന്റെ നേരെ നിർത്തിക്കൊണ്ട് പറഞ്ഞു
ഞാനതിന് മറുപടിയൊന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.
:കണ്ണുരുട്ടി നോക്കുവൊന്നും വേണ്ട. ഞാൻ പേടിക്കത്തൊന്നുമില്ല
അതിനും ഞാൻ ഒന്നും പറഞ്ഞില്ല.
:നിനക്ക് എപ്പോഴുമുള്ള സ്വഭാവമാണ് ഒരാൾക്ക് പറയാനുള്ളത് കേൾക്കാതെ ഓരോന്ന് ചെയ്യുന്നത്. എടി ഞാ..
അപ്പോഴേക്കും കിച്ചുവിന്റെ കീശയിലുള്ള ഫോൺ ബെല്ലടിക്കാൻ തുടങ്ങിയിരുന്നു. നോക്കിയപ്പോ മാമിയാണ്.
ഞാൻ അതാരാണെന്ന് നോക്കുന്നത് കണ്ട കിച്ചു അതോടെ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.
:എന്താ മാമി
:നീ എവിടെയാ പത്തു പതിനൊന്നര ആകാറായി
:ഞങ്ങളിതാ വന്നുണ്ടിരിക്കാ
:മ്മ്.. വേഗം വരാൻ നോക്ക്…തണുപ്പടിച്ച കണ്ണന് വല്ല അസുഖവും പിടിക്കും.
:ആ.. ഞങ്ങളൊരു പത്തു മിനിറ്റ് കൊണ്ട് എത്തും മാമി..
:ഒക്കെ ഒക്കെ വേഗം പോരെ.. മഴക്കോളുണ്ട്
:ശെരി മാമി.
കിച്ചു ഫോൺ പോക്കറ്റിൽ തിരുകി എന്റെ നേരെ നോക്കി. ശേഷമെന്റെ കൈ രണ്ടും കൂട്ടി പിടിച്ചു.
:പൊന്നു ലച്ചൂസെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. എടി ഞാഴറാഴ്ച്ച നിവിയുടെ ബർത്ത് ഡേ ആണ്. മാമി ചോദിച്ചു നീ വരുമോന്ന്.. ഞാൻ പറഞ്ഞു നീ രണ്ട് ദിവസം മുന്നേ വരുമെന്ന്.. മാമിക്ക് നീ അവിടെ വന്ന് ഒരു ദിവസമെങ്കിലും നിന്നാ കൊള്ളാമെന്നുണ്ട്. പിന്നെ നിന്നോട് എങ്ങനെയാ പറയാന്ന് വച്ചിട്ട. പ്ലീസ് വാ.. മാമിക്ക് വേണ്ടിട്ടെങ്കിലും വാ
കിച്ചുവെന്റെ കൈ കൂട്ടിപിടിച്ച് കണ്ണിലേക്ക് നോക്കി യാചന സ്വരത്തോടെ പറഞ്ഞപ്പോൾ പിന്നെ ഇനിയും പ്രശ്നമുണ്ടക്കാൻ മുതിർന്നില്ല.