എന്നാലും ചേച്ചി മാനസീകമായി തയാറാകാതെ .. അവള് പഠിച്ചു ജോലി കിട്ടീട്ട് മതി എന്നൊക്കെ പറഞ്ഞു നിൽക്കുവാ
നമ്മുടെ കാര്യം നടക്കണം എങ്കിൽ കുറച്ചൊക്കെ കണ്ടില്ല എന്ന് നടിക്കണം ചേച്ചിക്ക് പഠിക്കണം എങ്കിൽ കല്യാണ ശേഷവും പഠിക്കാമല്ലോ
എന്നാലും
ഒരെന്നാലും ഇല്ല നീ ആഞ്ഞൊന്നു ശ്രമിക്ക് മുത്തേ സെന്റിമെന്റ്സ് നോക്കി ഇരുന്നാൽ നമ്മുടെ കാര്യം നടക്കില്ല, നീ ചേച്ചീടെ നമ്പർ ഒന്ന് വാട്സാപ്പ് ചെയ്തേ ഞാനും വിളിച്ചു സംസാരിക്കാം
അവൻ അവളുടെ കയ്യിൽ നിന്നും ഗ്രീഷ്മയുടെ നമ്പർ വാങ്ങി ഫോൺ വെച്ചു
രണ്ടു ദിവസം കഴിഞ്ഞു അവൻ ഗ്രീഷ്മയെ വിളിച്ചു
ഹലോ
ഹലോ who is this ?
ചേച്ചി ഞാൻ ബിജോയ് ആണ് രേഷ്മയുടെ
ഹായ് ബിജോയ് എന്തുണ്ട് വാർത്തകൾ നമ്പർ രേഷ്മ തന്നതാവും അല്ലേ
ചേച്ചി സുഖം ആയി ഇരിക്കുന്നു, അതെ രേഷ്മ തന്നതാണ്
കാര്യം മനസിലായി അവൾ എന്നെ രണ്ടു ദിവസം ആയി വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാ .. നിങ്ങൾ കല്യാണം കഴിച്ചോ എനിക്ക് കുഴപ്പം ഇല്ല എന്ന് ഞാൻ പറഞ്ഞതല്ലേ പിന്നെ എന്താ
അതല്ല ചേച്ചി ചേച്ചിയെ കെട്ടിക്കാതെ അനിയത്തിയെ കെട്ടിക്കില്ല എന്നാ അവര് വാശി പിടിക്കുന്നത്
ശെടാ ഇതുകൊള്ളാമല്ലോ എനിക്ക് പഠിക്കണം ജോലി നേടണം ആ ഒറ്റ ചിന്തയാണ് എനിക്ക് കല്യാണത്തെ കുറിച്ച് ആലോചിക്കാൻ സമയം ഇല്ല
ആ ഒറ്റ ചിന്ത മാത്രം അല്ല വേറെ ഉണ്ട് എന്നാണല്ലോ ഞാൻ അറിഞ്ഞത്
എന്ത് ചിന്ത – അവൾ ഒരു ഞെട്ടലോടെ ചോദിച്ചു
ചേച്ചി അവിടെ ഏതോ മുസ്ലിം ചെക്കനുമായി പ്രേമത്തിൽ ആണെന്നോ മറ്റോ
ഇതൊക്കെ ആര് പറഞ്ഞു
ആര് പറഞ്ഞു എന്നതല്ല കാര്യം സംഗതി സത്യം അല്ലേ രേഷ്മക്കു ഇതിനെപ്പറ്റി അറിയില്ല താനും
ബിജോയ് തല്ക്കാലം ഇതൊന്നും ആരും അറിയണ്ട എന്ന് കരുതി പറയാതിരുന്നതാ സംഗതി സത്യം ആണ് പക്ഷേ നടക്കാൻ ബുദ്ദിമുട്ടാണ് എന്ന് എനിക്കറിയാം