രൂപ : ഇപ്പോൾ എന്റെ വായിൽ നിന്ന് ഒന്നും ഇറങ്ങില്ലെടാ നിന്റെ അമ്മ ഇപ്പോൾ എന്നെ ശപിക്കുവായിരിക്കും
ആദി : ശാപവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല നീ കൂളായെ ഇത്രയും പ്രശ്നം ഉണ്ടാക്കിയിട്ട് ഞാൻ കൂളായിട്ട് നിക്കുവല്ലേ
രൂപ : അത് തന്നെയാ എനിക്കും മനസ്സിലാകാത്തത് നിനക്ക് ഒരു പേടിയുമില്ലേ
ആദി : പേടിച്ചിട്ട് ഇപ്പോൾ എന്ത് കിട്ടാനാടി നീ കഴിക്ക് ഞാൻ ഇപ്പോൾ വരാം പിന്നെ ഞാൻ അമ്മയോട് നിന്നെ ഇറക്കിക്കൊണ്ട് വന്നെന്നാ പറഞ്ഞേക്കുന്നെ നീ അതനുസരിച്ചു ഒന്ന് നിക്കണം കേട്ടൊ വേറെ വഴിയില്ലായിരുന്നു അതാ
ഇത്രയും പറഞ്ഞു ആദി അമ്മയുടെ റൂമിലേക്ക് പോയി അപ്പോൾ അമ്മ കട്ടിലിൽ എന്തോ ആലോചിച്ചു കൊണ്ടു കിടക്കുകയായിരുന്നു ആദി പതിയെ അമ്മയുടെ അടുത്തിരുന്നു
ആദി : അമ്മേ..
അമ്മ : നീ പോ ആദി എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല നീ പറഞ്ഞതൊക്കെ ഞാൻ കേട്ടില്ലെ ഇനി എന്താ വേണ്ടത്
ആദി : പ്ലീസ് അമ്മേ ദേഷ്യപെടല്ലേ അവൾ നല്ല കുട്ടിയാ അമ്മക്ക് ഒരു മോൾ ഇല്ലെന്ന് വലിയ സങ്കടമായിരുന്നില്ലെ ഇനി മുതൽ അവളെ മോളായി കണ്ടോ
അമ്മ : ഒരു മോനെ കൊണ്ടു തന്നെ പൊറുതി മുട്ടി അതിന്റെ ഇടയിലാ ഒരു മോള് പിന്നെ അവളെ കണ്ടാൽ പെണ്ണാണെന്ന് പറയുവൊടാ എന്താ ഒരു കോലം ഇതായിരിക്കും ഇപ്പോഴത്തെ ഫാഷൻ അല്ലെ എവിടുന്നു കിട്ടിയെടാ നിനക്ക് അതിനെ
ആദി : അമ്മേ..
അമ്മ : ഓഹ് ഞാൻ ഒന്നും പറയുന്നില്ല പോരെ
ആദി : അവളോട് നിന്നോളാൻ അമ്മ തന്നെയല്ലേ പറഞ്ഞത് എന്നിട്ട് ഇങ്ങനെ ചെയ്യുന്നത് ശെരിയല്ല കേട്ടോ
അമ്മ : ഞാൻ പറഞ്ഞതാണോ നീ പറയിച്ചതല്ലേ
ആദി : ശരി അത് എന്തെങ്കിലും ആകട്ടെ അമ്മ വാ എന്തെങ്കിലും കഴിക്കാം
അമ്മ : എനിക്ക് വേണ്ട ഞാൻ കഴിച്ചതാ