ആദി : സോറി ഗീതു ആ സമയത്ത് എന്റെ മൂഡ് ശെരിയല്ലായിരുന്നു അതാ ഇനി ഉണ്ടാകില്ല
രൂപ: പ്ലീസ് ടി
ഗീതു : ഉം ശെരി പിന്നെ ഇവള് നിന്നോട് കഥയൊക്കെ പറഞ്ഞു കാണുമല്ലോ അല്ലേ ഒരുപാട് വേദന സഹിക്കുന്നവളാ വെറുതെ തമാശക്കാണെങ്കിൽ ഇത് ഇവിടെ വച്ച് നിർത്തിക്കൊ ഇവളെ ആ നരകത്തിൽ നിന്ന് രക്ഷിക്കാൻ പറ്റുമെങ്കിൽ മാത്രം നിനക്ക് മുന്നോട്ട് പോകാം അവസാനം വീട്ടുകാര് സമ്മതിക്കില്ല ജോലിയൊന്നുമായില്ല തുടങ്ങി കാര്യങ്ങൾ പറഞ്ഞു ഒഴിവാക്കാൻ നോക്കിയാൽ…
രൂപ : ആദി അങ്ങനെ ഒന്നും ചെയ്യില്ലെടി
ഗീതു : അത് ഇവൻ പറയട്ടെ എനിക്ക് നിന്റെ കാര്യത്തിൽ കുറച്ചു ഉത്തരവാദിത്തം ഉണ്ട്
ആദി : എന്ത് വന്നാലും ഞാൻ ഇവളെ വിട്ടിട്ട് പോകില്ല പറ്റുന്നത്ര വേഗത്തിൽ ഞാൻ ഇവളെ കെട്ടികോളാം പോരെ
ഗീതു : ഉം അത് മതി
ആദി : എന്നാൽ വാ നമുക്ക് പുറത്ത് പോയിട്ട് വരാം
ഗീതു : നിങ്ങള് പൊക്കൊ ഞാൻ വെറുതെ കട്ടുറുമ്പാകുന്നില്ല
ആദി : അത് സാരമില്ല ഗീതു
ഗീതു : നിങ്ങടെ മനസ്സിൽ എന്താണെന്നു എനിക്ക് നന്നായി അറിയാം അതുകൊണ്ട് മക്കള് വിട്ടോ
ഇത് കേട്ട ആദി രൂപയേയും കൊണ്ട് ക്ലാസ്സിന് പുറത്തേക്കു നടന്നു ക്ലാസ്സിൽ ടെക്സ്റ്റ് വായിച്ചു കൊണ്ടിരുന്ന സാന്ദ്ര ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവർ പുറത്ത് പോയ ഉണ്ടനെ ബെഞ്ചിൽ നിന്നെഴുന്നേറ്റ അവൾ അജാസിനെ ഒന്ന് നോക്കി ശേഷം അവന്റെ അടുത്തേക്ക് നടന്നു
അജാസ് : കോപ്പ് അവളിങ്ങോട്ടാണല്ലൊ ഞാൻ ഇനി എന്ത് പറയും 😵💫
ഇതേ സമയം ആദിയും രൂപയും
രൂപ : ടാ ഞാൻ ഗീതുവിനോട് എല്ലാം പറയട്ടെ
ആദി : അതെന്താ
രൂപ : ഞാൻ അവളോട് ഒന്നും മറച്ചു വച്ചിട്ടില്ല എനിക്ക് എന്തോ പോലെ തോന്നുന്നു
ആദി : അങ്ങനെയാണെങ്കിൽ പറഞ്ഞോ പക്ഷെ എടുത്ത് ചാടി പറയണ്ട നാളെയോ മറ്റോ പറഞ്ഞോ