ഇത് കേട്ട ആദി ബൈക്ക് സ്റ്റാർട്ടാക്കി വീടിനു പുറത്തെക്കു പോയി
അമ്മ : പിന്നെ രൂപേ അങ്ങനെ അല്ലേ നിന്റെ പേര്
രൂപ : അതെ
അമ്മ : വീട്ടിലെ കാര്യമൊന്നും ഓർത്ത് വിഷമിക്കണ്ട എത്രയും പെട്ടെന്ന് അവരോടൊക്കെ സംസാരിച്ച് ഞാൻ എല്ലാം ശെരിയാക്കാം അതുകൊണ്ട് അതൊക്കെ ഓർത്തു പഠിപ്പിൽ ഉഴപ്പരുത് കേട്ടല്ലൊ
രൂപ : ശെരി അമ്മേ
അല്പസമയത്തിനു ശേഷം രൂപ ബസ് സ്റ്റാൻഡിൽ പെട്ടെന്നാണ് ആദി ബൈക്കുമായി അവളുടെ മുന്നിലേക്ക് എത്തിയത്
രൂപ : നീ ഇതുവരെ പോയില്ലേ
ആദി : ഇല്ല നിന്നെയും കൊണ്ടു പോകാമെന്നു കരുതി വാ ഒന്നിച്ചു പോകാം
രൂപ : ഞാൻ ബസിൽ വന്നോളാം
ആദി : ബസിൽ നല്ല തിരക്കായിരിക്കുമെടി
രൂപ : സാരമില്ല അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ
ആദി : ഇവളെകൊണ്ട് അമ്മ പേടികൊണ്ട് പറയുന്നതാടി നീ വാ
രൂപ : ഞാൻ ബസിൽ വരാടാ…
ആദി : ശെരി ശരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ പിന്നെ ക്ലാസ്സിൽ ആരോടും നീ എന്റെ വീട്ടിൽ ആണെന്ന് പറയണ്ട കേട്ടോ നിന്റെ കൂട്ടുകാരിയില്ലേ അവളോടും പറയണ്ട ന്യൂസ് ലീക്കായാൽ എല്ലാവരോടും മറുപടി പറയേണ്ടി വരും ഇപ്പോൾ ആരും ഒന്നും അറിയാതിരിക്കുന്നതാ നല്ലത്
രൂപ : അതൊക്കെ എനിക്കറിയാം ഞാൻ അത്ര മണ്ടിയൊന്നുമല്ല
ആദി : ഞാൻ പറഞ്ഞെന്നേ ഉള്ളു
പെട്ടെന്ന് തന്നെ അവിടേക്ക് ഒരു ബസ് വന്നു
രൂപ : ആദി ഞാൻ ഇതിൽ കയറുവാണേ കോളേജിൽ വച്ച് കാണാം
ഇത്രയും പറഞ്ഞു രൂപ ബസിലേക്ക് കയറി
അല്പസമയത്തിനു ശേഷം ആദി ക്ലാസ്സിൽ
അജാസ് : നിരാശ കാമുകൻ വന്നോ ഞാൻ കരുതി ഇന്നും ലീവ് ആയിരിക്കുമെന്ന്
ആദി : പോടാ കോപ്പേ