“നീ വാ….”
ഞാൻ ചിരിച്ചോണ്ട് അവളെ അകത്തേക്ക് വിളിച്ചു…. .ഞങ്ങൾ രണ്ടും നിലാവെളിച്ചത്തിൽ തിളങ്ങി താളംകെട്ടി നിൽക്കുന്ന കുളത്തിലെ വെള്ളം നോക്കികൊണ്ട് പടവുകൾ മെല്ലെ ഇറങ്ങി ഒരു പടിയിൽ ഞാൻ ഇരുന്നു.. എന്റെതൊട്ട് അടുത്ത് അവളും വന്നു ഇരുന്നു….
“ ഇവിടെ ഇരിക്കാൻ ആണോ… ഇത്ര വെപ്രാളംപ്പെട്ട് ഓടി വന്നേ…. ”
അവൾ താടിക്ക് കൈ കൊടുത്തു എന്നെ നോക്കി ചോദിച്ചു…
“ അത് പിന്നെ…. ”
ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു അവൾക്ക് മറുപടി കൊടുത്തു….ഞാൻ കുളത്തിലേക്ക് നോക്കി ഇരുന്നു… നിലവിൽ തിളങ്ങി നിൽക്കുന്ന അവളുടെ മുഖം ആ വെള്ളത്തിൽ ഒരു കണ്ണാടിയിൽ കാണുന്ന പോലെ വ്യക്തമായി കാണമരുന്ന്… ഞാൻ അതിൽ മുഴുകി ഇരുന്നു…
“ എന്താ ഇന്ന് ഉറക്കം ഒന്നും വന്നില്ലേ…”
ഞങ്ങളുടെ ഇടയിലെ നിശബ്ദത കിറി മുറിച്ചു അവൾ ചോദിച്ചു….
“ അത് പിന്നെ… ഉറക്കം വന്നില്ല…”
ഞാൻ മറുപടി നൽകി….
“ അതെന്നാ…. സാധാരണ നേരത്തെ ഉറങ്ങുന്നേ ആൾ ആണല്ലോ….”
അവൾ ഒരു തമാശ പോലെ എന്നോട് ചോദിച്ചു….അതിനു എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ ഞാൻ നിശബ്ത്താത്ത പാലിച്ചു..
“ എന്താ ഒന്നും മിണ്ടാതെ… പറയുന്നേ..”
അവൾ എന്റെ തോളിൽ കൈവെച്ചു ചോദിച്ചു….മറുപടി പറയാതെ അവൾ വിടില്ല എന്ന് എനിക്ക് തോന്നി….
“ എന്നും കൂടെ ഉണ്ടാരുന്നു എന്തോ… എന്റെ കൈയിൽ നിന്നും നഷ്ട്ടപെട്ടപോലെ തോന്നി… ഉറക്കം വന്നില്ല….”
ഞാൻ ചിരിച്ചോണ്ട് അവളോട് പറഞ്ഞു…അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു…അവൾ മുഖം എന്റെ തോളിലേക്ക് ചയിച്ചു എന്റെ മുഖത്തു നോക്കി ഇരുന്നു…
“ എന്താ നോക്കുന്നെ….”
ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു… അവൾ കണ്ണുകൾ അടച്ചു ഒന്നും ഇല്ലന്ന് കാണിച്ചു…
“ നിന്നെ ഞാൻ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട് അല്ലെ. .”
ഞാൻ അവളോട് പറഞ്ഞു മുഴുവപ്പിക്കും മുന്നേ അവൾ എന്റെ വാ പൊത്തി…. എന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ എണീറ്റ് എന്റെ മടിയിൽ ഇരുന്നു… അവളുടെ മുഖം എന്റെ മുഖത്തിന് അടുത്തേക്ക് വന്നു..