അല്ല നിനക്ക് മതിയായില്ലേ ഇനിയും വേണോ സൈനു ഫുഡ് എന്ന് പറഞ്ഞോണ്ട് ചിരിച്ചു.
ഷമി നീ വേഗം കഴിച്ചെണീക്കാൻ നോക്ക്. ഫുഡ് വേണമെന്നുള്ളവർ ആ നേരത്ത് വരണം അല്ലാതെ. എന്ന് പറഞ്ഞു നിറുത്തി.
ഹോ എനിക്ക് വേണ്ടേ ഷമി. ഇത് തന്നേ ധാരാളം എന്ന് പറഞ്ഞോണ്ട് ഞാൻ സബി നിന്റെ ക്ലാസ്സ് എന്നാ തുടങ്ങുന്നേ എന്ന് ചോദിച്ചു.
അടുത്ത ആഴ്ച തുടങ്ങും.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ അകത്തോട്ടു പോന്നു.
ഉമ്മയോടും അമ്മായിയോടും സമസ്സരിച്ചു കൊണ്ടിരുന്നപ്പോൾ
അവർ എല്ലാം കഴിഞ്ഞു അകത്തേക്ക് വന്നു.
ഇത്ത സബിയെ വിളിച്ചു നീ ഇവിടെ കിടന്നോ രാത്രി ഉമ്മാക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തു കൊടുക്കാൻ ആളുണ്ടാകില്ല അതുകൊണ്ടാ.
ഹ്മ്മ് ശരി താത്ത എന്ന് പറഞ്ഞോണ്ട് അവൾ അവിടെ കിടക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി.
ഞാൻ ഉമ്മയോട് കുറച്ചു നേരം കൂടി സംസാരിച്ചു കൊണ്ട്. ഉമ്മ ഞാൻ പോട്ടെ എന്നും പറഞ്ഞു പോന്നു. ഇത്തയും ഷമിയും ഉമ്മാനോട് കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞോണ്ട് അവരും മേലേക്ക് വന്നു.
ഞാൻ ഡോറിൽ പിടിച്ചു കൊണ്ട് അവരുടെ വരവും കാത്തു നിന്നു.
അവർ വന്നു അകത്തു കയറിയതും ഷമി എന്നോടായി സൈനു ഇനി ആള് മാറി പോകല്ലേ എന്ന് പറഞ്ഞു ചിരിച്ചു.
ഇത്ത അതിന്നു അവളോട് ദേഷ്യപ്പെട്ടുകൊണ്ട്. ഷമി നീ കയറുന്നുണ്ടോ വാതിൽ അടച്ചേക്കു എന്നും പറഞ്ഞു പോയി.
ഞാൻ റൂമിലേക്ക് കയറി കൊണ്ട് വെറുതെ ഫോണും എടുത്തു ഓരോന്നും നോക്കി കിടന്നു.
ഉറക്കം ഇനി കണക്കാ അത്രയും നേരം ഉറങ്ങി കഴിഞ്ഞില്ലേ.
എന്നും ആലോചിച് ഫോണിലെ ഓരോ വീഡിയോയും കണ്ടു കിടന്നു..
ഇത്ത വരില്ല എന്ന് കരുതിയ ഞാൻ ഡോർ കുറ്റിയിടാനായി പോയതും ഡോർ തുറന്നൊണ്ട് ഒരാൾ അകത്തേക്ക് കയറി.
എന്തെ.
അതിനു ഒരു നോട്ടമായിരുന്നു മറുപടി.
മുഖമെല്ലാം വീർപ്പിച്ചു കണ്ണു വലുതാക്കി കൊണ്ടുള്ള ഒരു നോട്ടം.
അത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്.
എന്താടാ ഇത്ര ചിരിക്കാൻ ഞാനെന്താ തുണിയില്ലാതെ നിക്കുവാണോ