ഹ്മ്മ് ആ ഓർമ ഞങ്ങൾക്ക് വയസ്സാകുമ്പോഴും മോന് ഉണ്ടായാൽ മതി.
എന്ന് പറഞ്ഞോണ്ട് ഇതോയോടായി.
ഞാൻ ഇങ്ങിനെ ക്യാഷ് കൊടുത്തു മോനെ വഷളാക്കേണ്ട എന്ന് പറഞ്ഞതാ. അപ്പോയൊക്കെ.
എനിക്കൊരു മോനെയെ ദൈവം തന്നൊള്ളു അവന്റെ സന്തോഷം അല്ലേടി എനിക്കും നിനക്കും കാണേണ്ടത്. പിന്നെ നമ്മളെ മോന് അങ്ങിനെ ഒന്നും വഷളാകില്ല അവനെ എന്റെ മോനാ. അല്ലാതെ നിങ്ങടെ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല എന്ന് പറയും. പിന്നെ ബാപ്പയും മോനും എന്താന്ന് വെച്ച ആയിക്കോ എന്നെയും എന്റെ വീട്ടുകാരെയും വെറുതെ വിട്ടാൽ മതി എന്ന് പറഞ്ഞോണ്ട് ഞാനും പോകും.
ഇതുവരെ ഒരു പേരുദോഷവും വരുതിയിട്ടില്ല അവൻ ഇനിയും ഇതുപോലെ നല്ലവനാ എന്ന് ആൾക്കാരെ കൊണ്ട് പറയിപ്പിച്ചാൽ മതി.
പിന്നെ പഠനത്തിന്റെ കാര്യമെടുത്താലും ഒരു സമാധാനം ആണ് അവന്റെ സ്കൂളിൽ ആയാലും ശരി ഇപ്പോ പഠിക്കുന്ന കോളേജിലായാകും ശരി എന്നെ കണ്ടാൽ മാഷ് മാരും ടീച്ചർമാരും ബഹുമാനത്തോടെയെ സംസാരിക്കും സൈനുവിന്റെ ഉമ്മയല്ലേ എന്ന് പറഞ്ഞുകൊണ്ട്.
അതിലൊക്കെ എന്റെ കുട്ടി മിടുക്കനാ അതെപ്പോഴും അവന്റെ ഉപ്പയും പറയും ആകെപ്പാടെ രണ്ടോ മൂന്നോ തവണയേ അങ്ങേര് ഇവൻ പഠിക്കുന്ന സ്ഥലത്തു പോയിട്ടുള്ളൂ. അന്ന് ഇവനെ പറ്റി പറയുന്നത് കെട്ടിട്ടാണ് അങ്ങേര് ബൈക്കും കാറുമെല്ലാം വാങ്ങിച്ചത്. എന്തൊരു മതിപ്പാണെടി എന്റെ മോനെ പറ്റി അവർക്കെല്ലാം നിനക്കു മാത്രമേ അവനെ പറ്റി കുറ്റമുള്ളൂ.
എന്ന് പറഞ്ഞോണ്ട് എന്നെ കളിയാക്കും.
ഹ്മ്മ് അത് ശരിയാ അമ്മായി ഞാൻ അന്ന് പോയപ്പോഴും കണ്ടതല്ലേ അവർക്കെല്ലാം ഭയങ്കര കാര്യമാ..
അല്ല എക്സാം അടുത്തില്ല ഇത് കഴിഞ്ഞു എന്താ പ്ലാനിങ് അവൻ വല്ലതും പറഞ്ഞോ അമ്മായിയോട്.
ഇല്ലെടി ഇത് വരെ ഒന്നും പറഞ്ഞു കേട്ടില്ല.
അവന്റെ ഉപ്പയോടു ഞാൻ ചോദിച്ചു.
അപ്പൊ അങ്ങേര് പറഞ്ഞത്.
അവനെന്നെന്താണോ താല്പര്യം അതിനനുസരിച്ചു മതിയെല്ലാം എന്നാ പറഞ്ഞെ.
ഹ്മ്മ്
അവനെ ദൂരത്ത് എവിടെയെങ്കിലും പഠിപ്പിക്കാൻ വിടുന്നുണ്ടോ.
അതെന്താ നി അങ്ങിനെ ചോദിച്ചേ.
അല്ല വെറുതെ ചോദിച്ചതാ.
ഏയ് അതിന്റെ ആവിശ്യം ഒന്നുമില്ല എന്നും പോയി വരാൻ പറ്റുന്നിടത്തു ഉള്ള നല്ല ഇടതിൽ മതി എന്നാ എന്റെ തോന്നൽ.