ഇത്ത 13 [Sainu]

Posted by

അങ്ങാടിയിൽ ഞങ്ങടെ ബിൽഡിംഗ്‌ൽ കയറി നോക്കി അവിടെ ഉള്ളവരോടെല്ലാം സംസാരിച്ചു നിന്നപ്പോയെക്കും വാടകയുമായി കടയുടെ മുതലാളിമാർ വന്നു.

ഓരോ കടയിൽ നിന്നും തരക്കേടില്ലാത്ത വാടക കിട്ടുന്നതാണ്.

അതാകട്ടെ എന്റെ പേരിലുമാണ്.

അതെല്ലാം വാങ്ങിക്കൊണ്ടു ഞാൻ അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു.

വീട്ടിലെത്തിയതും ക്യാഷ് എല്ലാം ഉമ്മയെ ഏല്പിച്ചു കൊണ്ട് ഞാൻ നിന്നു പരുങ്ങി.

ഉമ്മാക്കറിയാം ഞാൻ എന്തിനാ പരുങ്ങുന്നത് എന്ന്.

കിട്ടിയ വാടകയിൽ നിന്നും അയ്യായിരം രൂപ എന്റെ കയ്യിൽ തന്നുകൊണ്ട്. ഇനി ഇത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോയി തീർക്കേണ്ട.

ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് എന്റെ പോന്നു ഉമ്മച്ചിയ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ കൂട്ടിപിടിച്ചു മുത്തം കൊടുത്തു.

അത് കണ്ടോണ്ടാണ് ഇത്ത അങ്ങോട്ട്‌ വന്നത്.

അല്ല എന്താണ് മോൻ ഉമ്മയെ നല്ലോണം സോപ്പിടുന്നുണ്ടല്ലോ എന്തിനാണാവോ അതിന്നു ഞാൻ ചിരിച്ചോണ്ട് എന്റെ ഉമ്മച്ചിയാ അല്ലെ ഉമ്മ എന്ന് പറഞ്ഞു വീണ്ടും ഉമ്മ വെച്ചു. ഇതുപക്ഷെ ഇത്തയെ ചൊടിപ്പിക്കാൻ വേണ്ടിയായിരുന്നു.

ഹോ ഉമ്മച്ചിയുടെ പൊന്നുമോനെ മോൻ ഈ ക്യാഷ് കൊണ്ടുപോയി കളിച്ചു കളയണ്ട. കേട്ടോ.

എന്നു പറഞ്ഞു.

അതെന്താ ഉമ്മയും മോനും ഞങ്ങളറിയാത്ത ഒരു രഹസ്യം..

അതൊന്നുമില്ലെടി കടയുടെ വാടക കൊണ്ട് വന്നു തന്നതാ അവൻ.

അതിൽ നിന്നും ഒരു പങ്ക് അവന് എല്ലാ മാസവും കൊടുക്കുന്നതാണ്.

അത് കൊടുത്തില്ലേൽ ഇവനെക്കാളും ദേഷ്യമാ ഇവന്റെ ഉപ്പാക്ക്. അവന് ചിലവിനുള്ളത് എടുത്തിട്ട് കൊടുത്താൽ മതിയെന്ന മൂപര് പറഞ്ഞിട്ടുള്ളത്.

പിന്നെ എന്റെ വാശി കാരണം ആണ് അത് വേണ്ടേ അയ്യായിരം രൂപ മാസ മാസം അവന് കൊടുക്കാൻ നിർദേശം വെച്ചത്..

അത് കേട്ട് ഇത്ത ചിരിച്ചോണ്ട് അതാണല്ലേ ഇന്നൊരു സന്തോഷം.

അത് ഇതിനായിരിക്കില്ല മോളെ. ചിലപ്പോ അവന്റെ ഉപ്പ എന്തെങ്കിലും അയച്ചു കാണും.

ഞാനറിയില്ലല്ലോ അതൊന്നും.

എന്നെ അറിയിക്കാതെ അവന് വേണ്ടത് അങ്ങേര് അയച്ചു കൊടുക്കും അതും പോരാഞ്ഞ ഇത്.

ഹ്മ്മ് ഇങ്ങിനത്തെ വാപ്പയെ കിട്ടാനും വേണം ഒരു ഭാഗ്യം അല്ലെ അമ്മായി.

ഹോ ആയിക്കോട്ടെ എന്റെ ബാപ്പ എനിക്ക് വേണ്ടിയല്ലേ ഈ കഷ്ട പെടുന്നത് മുഴുവൻ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇറങ്ങിയതും.

Leave a Reply

Your email address will not be published. Required fields are marked *