അത് പ്രായത്തിന്റെയാ.. എന്തേലും പറ്റിയ.. ആ കൊച്ചെങ്ങാനും ഗർഭിണി ആയ.. നിങ്ങളുടെ രണ്ട് പേരുടേം ജീവിതം തുലയും.. അല്ല.. മര്യാദക്ക് ചുണ്ണാമണി പിടിച് മുള്ളാൻ പറ്റാത്ത എന്റെ കൊച്ചെറുക്കൻ ഈ പതിനെട്ടാം വയസ്സിൽ ഒരു തന്ത ആവാൻ ഒക്കെ ആയോ..” മമ്മി എന്നും എന്റെ ദേഷ്യം മാറ്റാൻ പറയുന്ന പോലെ തമാശ ആയി പറഞ്ഞു.. പക്ഷേ എല്ലാ വളിപ്പ് തമാശക്കും ചിരിക്കുന്ന ഞാൻ ഇപ്രാവിശ്യം നോ മൈൻഡ്.. അത് മമ്മിക്ക് കൂടുതൽ വിഷമം ആയി.. അത് പിന്നെ ദേഷ്യമായി പരിണമിച്ചു..
“ടാ.. ചെക്കാ.. അവളെ നിനക്ക് കെട്ടിച് തരാം എന്ന് ഞങ്ങൾ തന്നെ വാക്ക് പറഞ്ഞതാ.. ഇനി നിനക്ക് ഇപ്പോഴേ അവൾടെ കാലിന്റെടെയിൽ കേറിയാലേ സമാധാനം ആഗത്തുള്ളൂ എങ്കിൽ പൊക്കോ.. പക്ഷേ ആ പോയാലെ പൊക്കോണം….” ഇതും പറഞ്ഞു മമ്മി എണീറ്റ്.. പോയി..
“ഞങ്ങളുടെ അവസ്ഥ എന്താ ആരും മനസിലാകാത്തത്” ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.. ഇത് കേട്ട് പടിക്കൽ എത്തിയ മമ്മി തിരിഞ്ഞ് നോക്കി.. “ചെറുപ്പം മുതലേ അവൾ നിന്റേതാ നിന്റേതാ ആന്ന് പറഞ്ഞ് പറഞ്ഞ് നിങ്ങൾ എല്ലാരും കൂടി അല്ലെ ഞങ്ങളെ ഇങ്ങനെ ആക്കിയത്..” മമ്മി തിരിച്ച് ബെഡിൽ തന്നെ വന്നിരുന്നു..
“അതിന് ഞങ്ങൾ നിങ്ങളുടെ ബന്ധത്തിന് എതിർപ്പൊന്നും പറഞ്ഞില്ലല്ലോ.. ഒരു നാല് വർഷം കൂടി.. അന്നും ഈ സ്നേഹം നിങ്ങൾ തമ്മിൽ ഉണ്ടെങ്കിൽ.. ഞങ്ങൾ നടത്തി തരില്ലേ…. അത്രയും കാത്തിരിക്കാൻ പറ്റില്ലേ.. എന്റെ മുത്തല്ലേ നീ.. നീ പറയുന്ന എന്തിനേലും മമ്മി ഇതുവരെ എതിര് പറഞ്ഞിട്ടുണ്ടോ.. പ്ലീസ് ടാ മോനു ഇത് മാത്രം ഞാൻ പറയുന്നത് കേൾക്കെടാ..” അമ്മ ഒന്ന് നിർത്തി എന്നെ തന്നെ നോക്കി.. എന്നിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല..
“നിങ്ങൾക്കിടയിൽ ഇതെല്ലാം നടന്നു എന്ന് തന്നെ വിചാരിക്ക് പക്ഷേ ഈ സ്നേഹം അത് കഴിഞ്ഞും കാണുമെന്ന് എന്താ ഉറപ്പ്… നിങ്ങളുടെ ജീവിതം ആരംഭിക്കുന്നതെ ഉള്ളു.. നിങ്ങൾ ഇനിയും ഒരുപാട് പേരെ കാണും അപ്പൊ ഇഷ്ട്ടങ്ങൾ മാറാം.. ഇത്രയും കാലം ഇഷ്ട്ടപെട്ടതല്ല ശെരി എന്ന് തോന്നാം.. പക്ഷെ അന്ന് നിങ്ങൾ കഷ്ട്ടപെടും..