ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോളേക്കും കോരിച്ചൊരിഞ്ഞ് മഴയെത്തി. പെരുമഴ നനഞ്ഞാണു അവള്‍ വീട്ടിലെത്തിയത്.. അവളുടെ ഉള്ളിലെ അപമാനച്ചൂട് അൽപ്പം പോലും തണുപ്പിക്കാൻ മഴയ്ക്ക് കഴിഞ്ഞില്ല.
ആലീസ് വന്നതു മേരിമ്മ കണ്ടില്ല. വന്നപാടെ നനഞ്ഞ തുണി മാറ്റാൻ പോലും മിനക്കെടാതെ ആലീസ് ഫോണെടുത്ത് ആഷിമയുടെ ഹോസ്റ്റലിലേക്ക് വിളിച്ചു. മറുതലയ്മാല്‍ മേട്രൻ്റെ ഹലോ കേട്ടു.
“ആഷിമയുടെ ചേച്ചിയാ അവളോടെന്നെയൊന്ന് വിളിക്കാന്‍ പറയാമോ.. അത്യാവശ്യമാ”
“ശരി പറയാം..”
ആലീസ് ഫോണ്‍ വെച്ചു. ആലീസ് അവിടെത്തന്നെ നിന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞതും ഫോണ്‍ ബെല്ലടിച്ചു. ആലീസ് ചെന്നു ഫോണെടുത്തു.
“കൊച്ചേച്ചി.. ഞാനാ.”
“മോളേ കാശ് കിട്ടിയില്ലടാ. കൊച്ചേച്ചി പരമാവധി ശ്രമിച്ചു മോളേ. പലവഴിയും നോക്കി.”
അതു പറയുമ്പോള്‍ അവളുടെ സ്വരമിടറി. ആഷിമ വല്ലാതായി.
കൊച്ചേച്ചി അങ്ങനെയൊന്നും സങ്കടപ്പെട്ട് സംസാരിക്കുന്നത് അടുത്ത നാളിലൊന്നും കേട്ടിട്ടില്ല. തൻ്റെയടുത്ത് എപ്പൊളും കുസൃതിയും ചിരിയുമൊക്കെയായി ഇടപഴകുന്ന പ്രകൃതമാണു…
“മോളു കൊച്ചേച്ചിയോട് ക്ഷമിക്കണം…”
അതു കേട്ടതും ആഷിമയ്ക്ക് സങ്കടം വന്നുപോയി.
“കൊച്ചേച്ചി വിഷമിക്കണ്ട. എനിക്കൊരു കുഴപ്പവുമില്ലാട്ടോ. ഇവിടെ
കുറേപ്പേർ ടൂറിനു പോകുന്നില്ല. ഞാന്‍ ആ സമയത്തിവിടിരുന്നു പഠിച്ചോളാം.”
ആലീസ് പെട്ടന്ന് ഫോണ്‍ വെച്ചു. സങ്കടം സഹിക്കവയ്യാതെ അവള്‍ വിമ്മിക്കരഞ്ഞു
ഫോണ്‍ വെച്ചിട്ട് ആഷിമ റൂമിലേക്ക് ചെല്ലുമ്പോള്‍ അവിടെ
റൂംമേറ്റ് ജാന്‍സിയെക്കൂടാതെ തേഡ് ഇയര്‍ ഫിസിക്സിലെ റോസ്ലിനുമുണ്ടായിരുന്നു..
“എന്തായടി”
ജാന്‍സി തിരക്കി.
“ഓ.. അതു നടക്കത്തില്ല. കൊച്ചേച്ചി പാവം കുറേ ഓടിയെന്നു തോന്നണു.”
“എന്ത് പറ്റിയെടീ “
റോസ്‌ലിൻ തിരക്കി.
“അവളുടെ ചേച്ചിയോട് ടൂറു പോകാനുള്ള കാശ് ചോദിക്കാന്‍ പോയിട്ട് വരുന്ന വഴിയാ” ജാന്‍സിയാണു പറഞ്ഞത്.
“നിങ്ങളിരി ഞാന്‍ പോയി കുളിച്ചിട്ടു വരാം.”
ജാന്‍സി തോര്‍ത്തും സോപ്പുമായി വെളിയിലേക്ക് പോയി. റോസ്ലിന്‍
ആഷിമയുടെ അടുത്തേക്ക് ചെന്നു.
“കാശ് കിട്ടാൻ ഞാനൊരു കാര്യം പറയാം. നീയൊന്ന് ആലോചിക്ക്..”
ആഷിമ അവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി.
******